സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14056 (സംവാദം | സംഭാവനകൾ)
സെന്റ് .സെബാസ്റ്റ്യൻ.എച്ച് .എസ്.വെളിമാനം
വിലാസം
വെളിമാനം

വെളിമാനം പി.ഒ,
കണ്ണൂർ
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം05 - 07 - 1979
വിവരങ്ങൾ
ഫോൺ04902454452
ഇമെയിൽsshs14056@gmail.com
കോഡുകൾ
സ്കൂൾ കോഡ്14056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ഷാജി കെ ചെറിയാൻ
പ്രധാന അദ്ധ്യാപകൻശ്രീമതി ഷൈനി എം പീറ്റർ
അവസാനം തിരുത്തിയത്
10-08-201814056


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ‍. 1979 ജൂലൈ 5-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. തുടർച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.

ചരിത്രം

കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയർത്തിനിൽക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂളിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 17ഡിവിഷനുകളായി 663 കുട്ടികൾ ഈ കലാലയത്തിൽ പഠിക്കുന്നു.26 അധ്യാപകരും 4 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാർട്ട്റൂമും നല്ല നിലയിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ് മുറികളും സ്മാർട്ടാണ്.എല്ലാ ക്ലാസ് റൂമിലും ലാപ് ടോപ്പുും പ്രൊജക്ടറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

    സ്കൗട്ട് & ഗൈഡ്സ്.

. ജെ.അർ.സി

   തായമ്പക സംഘം.
   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ. - (സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ് 

,

  വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്,നല്ല പാഠം , ലീഗൽ ലിറ്ററസി ക്ലബ്ബ്)
   എ.ഡി.എസ്.യു

. കുട്ടിക്കൂട്ടം .

   കുട്ടികളുടെ ബാങ്ക്
   സന്മാർഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകൾ

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ എജ്യക്കേഷൻ ഏജന്സിയാണ് ‍വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. ജോസ് വാരണത്ത് ലോക്കൽ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് ‍ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി. ഷൈനി എം പീറ്റർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോണി തോമസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.പി.ഐ.സെബാന്റ്റ്യൻ, (1981- 88) ശ്രീ.കെസി. ജേക്കമ്പ് (1988-92) ശ്രീ.കെ.സി ജോസഫ്. (1992-94) ശ്രീ.കെ.സി വര്ക്കി (1994-99) ശ്രീമതി. എ.എൽ. അന്ന (1999-2000) ശ്രീ. എം.എം. വർക്കി(2000-02) ശ്രീ. ടി.സി. തോമസ് (2002-06) ശ്രീ.ആഗസ്തി. വി.സി (2006-08) ശ്രീ. സി.എസ്. ജോസഫ് (2008-09) ശ്രീ. പി.ഡി. മാനുവൽ (2009-2013) ശ്രീ.പ്രിൻസ് തോമസ്(2013-2015) ശ്രീ.സ്കറിയ എൻ എസ്(2015-2017) ശ്രീമതി ഷൈനി എം പീറ്റർ(2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാർട്ടിൻ ഡി പോറസ്(ഐ.ടി വിദഗ്ദൻ)
  • ശ്രീമതി ആനിരാജ(ദേശീയ നേതാവ്)
  • ഡോ.രാജേഷ് കല്ലന്തോട്ടം(മെഡിക്കൽ കോളേജ്, കോഴിക്കോട്)
  • ശ്രീ. രാജീവൻ (ഐ.ടി വിദഗ്ദൻ, അമേരിക്ക)

ഫാ.സാബു പൂവക്കുളം (ബീഹാർ)

വഴികാട്ടി