എം.എ.ഐ.എച്ച്.എസ് മുരിക്കടി/ജൂനിയർ റെഡ് ക്രോസ്-17
ദൃശ്യരൂപം
ജൂനിയർ റെഡ് ക്രോസ്
ഈ സ്കുളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ശ്രീമതി. ജയശ്രി. എസ്(യു.പി.എസ്.എ) സ്കൂളിലെ ജൂനിയർ റെഡ് ക്രോസിന് നേതൃത്വം നല്കി വരുന്നു.

