ഈ സ്കുളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. എസ്. ജയശ്രി (യു.പി.എസ്.എ) സ്കൂളിലെ ജൂനിയർ റെഡ് ക്രോസിന് നേതൃത്വം നല്കി വരുന്നു.
2016 ജൂണിലാണ് സ്കൂളിലെ റെഡ് ക്രോസ് രൂപീകരിച്ചത്. ഇപ്പോൾ 13 ആൺകുട്ടികളും 26 പെൺകുട്ടികളും ആണ് യൂണിറ്റിൽ ഉള്ളത്.
ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം ആകാശപ്പറവ അഗതിമന്ദിര സന്ദർശനം