പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്


പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്
വിലാസം
കറ്റാനം

പള്ളിക്കൽ,
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം9 - 10 - 1934
വിവരങ്ങൾ
ഫോൺ04792332178
ഇമെയിൽpopepiushss2008@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMALAYALAM AND ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSMT. S. DAISY
പ്രധാന അദ്ധ്യാപകൻSRI BIJU T VARGHESE
അവസാനം തിരുത്തിയത്
09-08-201836002


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മദ്ധ്യ തിരുവിതാംകൂറില പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്തെ പ്രധാനപ്പെട്ട സ്കൂൾ ആണ് പോപ് പയസ്സ് സ്കൂൾ . ക്രാന്തദർശിയും, 'ഭാരത ന്യൂമാൻ' എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി 1934 ൽ 13 ആൺ കുട്ടികളും 1 പെൺ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്നു രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. നാടിന്റെ വളർച്ചക്ക് പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന മാർ ഈവാനിയോസ് തിരുമേനി കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം വിദ്യാലയങ്ങൾ സ്ഥാപിച്ചു.ഇന്ന് ഈ സ്കൂൾ നിൽക്കുന്ന ഇടം ചെങ്കല്ലുകൾവെട്ടിയെടുക്കുന്ന തരിശ് ഭൂമി ആയിരുന്നു. അതിന്റെ ഉടമസ്ഥാവകാശം മാങ്കാവിൽ കുടുംബത്തിൽ നിന്ന് ഈവാനിയോസ് തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന കറ്റാനം എന്ന കുഗ്രാമം സത്യര പുരോഗതിയുടെ പാതയിൽ എത്തിച്ചേരുകയായിരുന്നു.1932-ൽ റോം സന്ദർശനത്തിൽ പരിശുദ്ധ പതിനൊന്നാം പിയൂസ് മാർപ്പാപ്പ നൽകിയ സംഭാവന,പളളി നവീകരിക്കുവാൻ തയാറാകാതെ,വിദ്യാലയത്തിന്റെ ഉയർച്ചക്കായാണ് അദ്ദേഹം മുൻഗണന നൽകി ചിലവഴിച്ചത്. പരിശുദ്ധ പിയൂസ് പതിനൊന്ന് മാർപ്പാപ്പയുടെ നാമധേയത്തിൽ അദ്ദേഹം സ്ഥാപിച്ച ഇംഗ്ലീഷ് ഹൈസ്കൂളാണ് ഇന്ന് കാണുന്ന ഈ സരസ്വതീ ക്ഷേത്രം.

ഭൗതികസൗകര്യങ്ങൾ

സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ഗാന്ധിദർശൻ
  • അസാപ്
  • നാഷണൽ സർവീസ് സ്കീം
  • ഫിലിം ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

നേട്ടങ്ങൾ

2017-18
കായംകുളം ഉപജില്ലാ ഐ ടി മേളയിൽ up വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം, എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനം. ജില്ലാ ഐ ടി മേളയിൽ യു.പി വിഭാഗം മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം(Sreehari K S).എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.2017-18 SSLC പരീക്ഷയിൽ 100 % വിജയം.19 കുട്ടികൾ ഫുൾ A+ നേടിയപ്പോൾ 25 കുട്ടികൾ 9 A+ നേടി സ്കൂളിന്റെ അഭിമാനങ്ങളായി.

2018-19 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ

 

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.എ.കെ ജോൺ,ശ്രീ.റ്റി.കെ നാരായണ അയ്യർ,റവ.ഫാ.കെ.ജെ ആന്റണി റവ.ഫാ.സഖറിയാസ്, റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ,ശ്രീ.ഫിലിപ്പ്, ശ്രീ.ജോൺ ജേക്കബ്,ശ്രീ.എ.ജോൺ, ശ്രീ.കെ .സി .ചാണ്ടപ്പിള്ള,ശ്രീ.വി.റ്റി.അച്ചൻ കുഞ്ഞ്,ശ്രീ.പി.വേലായുധൻ നായർ,ശ്രീ.റ്റി.എം ഇടിക്കുള,ശ്രീ.പി.ശ്രീധരൻ പിള്ള,ശ്രീ.കെ. ഒ തോമസ്,ശ്രീ.ജി.ഡി എബ്രഹാം,ശ്രീ .ജോർജ് വർഗീസ്,റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ,ശ്രീ.പി.എംസഖറിയ, ശ്രീ.ഫിലിപ്പ് ജേക്കബ്, ശ്രീ.മാത്യു പണിക്കർ,ശ്രീമതി ആലീസ് എബ്രഹാം, ശ്രീ.രാജു പി വർഗീസ്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ .ബിജു പ്രഭാകർ IAS, ശ്രീ. ഹട്ടൻ ( ശാസ്ത്രജ്ഞൻ,ISRO), ശ്രീ.കെ.ബാലഗോപാൽ ( മുൻ രാജ്യസഭ MP), ശ്രീ. തുഷാർ വെള്ളാപ്പള്ളി

വഴികാട്ടി