സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2017-18 അധ്യയന വർഷത്തിലെ വായനാ പക്ഷാചരണത്തോടെ ഈ വർഷത്തിലെ വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചു. LP, UP, HS വിഭാഗത്തിൽ കുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്.