ജി എൽ പി എസ് വെണ്ടുവഴി
ജി എൽ പി എസ് വെണ്ടുവഴി | |
---|---|
പ്രമാണം:DSC01764 | |
വിലാസം | |
KARUKADOM P.O. , 686691 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04852822960 |
ഇമെയിൽ | govtlpsvenduvazhy1958@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27333 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | RESHEED T S |
അവസാനം തിരുത്തിയത് | |
04-12-2017 | Safeena |
................................
ചരിത്രം
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം മുൻസിപ്പാലിറ്റിയിലെ വെണ്ടുവഴി എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണിത്. ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി ഈ പ്രദേശത്തെ എല്ലാ ആളുകളുടേയും വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1968 ജൂണ് 1നു പ്രവർത്തനം ആരംഭിച്ചു.വെളളക്കാമററം കുടുംബത്തിന്റെ സ്ഥലത്താണ് പ്രവർത്തനം തുടങ്ങിയത്. കുറച്ച് കാലത്തിന് ശേഷമാണ് ഇപ്പോൾ സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചത് .വെണ്ടുവഴിയിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക പ്രൈമറിസ്കൂളായിരുന്നു ഇത്. ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്. 2005 ൽ ടൈൽസ് വിരിച്ച പുതിയ ഇരുനിലകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട കുട്ടികൾ ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു.ഈ സ്കൂളിനോടനുബന്ധിച്ച് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നു. അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരത്തിന്റെ വെളളി വെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയം ഈ വർഷം സുവർണ ജൂബിലി ആഘോഷിക്കുകയാണ്.ഈ സ്കൂൾ നിലനിർത്തുവാനും ഇതിന്റെ ഇന്നേവരെയുള്ള പുരോഗതിക്കും ഇന്നാട്ടിലെ എല്ലാ ആളുകളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളുടേയും വിരമിച്ചവരും മൺമറഞ്ഞവരുമായ അധ്യാപകരുടേയും കൂട്ടായ സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു. ധാരാളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങൾകൊപ്പം മുൻപന്തിയിൽ തന്നെ നിൽക്കുന്നു.ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തിലും ഏറ്റവും മുന്നിട്ടു നിൽക്കുന്നു ഈ വിദ്യാലയം .അക്കാദമികവും ഭതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂർവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ഈ വിദ്യാലയം കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ആദ്യ ഹൈടെക്ക് സർക്കാർ പ്രൈമറി സ്കൂൾ ആണ് .എല്ലാ ക്ളാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഐ.സി.ടി.മോഡൽ സ്ക്കൂളായ ഈ വിദ്യാലയതതിൽ 4 ക്ലാസ് മുറികളും ലാപ്പ് ടോപ്പ്, മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കിയിട്ടുണ്ട്.. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഉള്ള എയർ കണ്ടീഷന് മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിൽ എം. പി ഫണ്ട്, എം എൽ. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ബി. ആർ.സി.തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഒരുങ്ങുന്ന ഈ ഗവണ്മെന്റ് സ്കൂൾ ഇനിയും പൊതു ജനപങ്കാളിത്തത്തോടെ ധാരാളം വികസനത്തിനായി കാത്തിരിക്കുകയാണ്. ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ സാർ ആയിരുന്നു. തുടർന്ന് സാർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു.പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികളിൽ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
- ടൈൽസ് ഇട്ട ഇരുനിലകെട്ടിടം
- വിശാലമായ മുറ്റം
- ഓഫീസ് റൂം
- ഹൈടെക്ക് ഡിജിറ്റൽ ക്ലാസ് റൂമുകൾ
- ഡിജിറ്റൽ ലൈബ്രറി
- ക്ലാസ് ലൈബ്രറികൾ,
- മൾട്ടിമീഡിയ കംപ്യൂട്ടർ ലാബ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- ഓപ്പൺ എയർ സ്റ്റേജ്
- കിണർ
- പാചകപ്പുര
- സ്റ്റോർ റൂം
- ടോയ് ലറ്റ്
- ഡ്രെയിനേജ് സൗകര്യം
- മഴകുുഴി
- സ്കൂളിനോട് ചേർന്ന കുട്ടികൾക്ക് അനുയോജ്യമായതും മനോഹരമായതുംമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം
- എല്ലാ ക്ലാസ്സിലും ഫാൻ,ലൈറ്റ് സൗകര്യം
- എല്ലാ കുട്ടികൾക്കും വാഹന സൗകര്യം
- എല്ലാ കാലാവസ്ഥയിലും യഥേഷ്ട്ടം പൈപ്പ് വെള്ളം
ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഓഫീസ് റൂം ഉം മൾട്ടിമീഡിയ കംപ്യൂട്ടർ ലാബമുണ്ട്.അടുക്കളക്ക് പ്രത്യേകം കെട്ടിടമുണ്ട്. നിലവിൽ വൃത്തി ഉള്ളതും മനോഹരവും വിശാലവുമായ 2 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 2 ഡിവിഷനുകൾ നല്ലരീതിൽ പ്രവർത്തിക്കുന്നുണ്ട്.ഉച്ചഭക്ഷണപരിപാടി നടത്തൂനുണ്ട്.പാൽ, മുട്ട, പഴം എന്നിവയും വിതരണം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ റേഡിയോസ്റ്റേഷൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൈവ പച്ചക്കറി കൃഷി "ഓണത്തിന് ഒരു മുറം പച്ചക്കറി "
- സ്വാതന്ത്ര്യ ദിനാഘോഷം
- ശിശുദിനാഘോഷം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}