ഗവ. യു.പി. എസ്. പൂഴിക്കാട്
ഫലകം:Prettyurl G.u.p.s.poozhikadu
ഗവ. യു.പി. എസ്. പൂഴിക്കാട് | |
---|---|
വിലാസം | |
പൂഴിക്കാട് ഗവ. യു.പി. എസ്. പൂഴിക്കാട്,കുടശ്ശനാട് .പി.ഓ ,പന്തളം , 689512 | |
സ്ഥാപിതം | 01 - 01 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | govtupspoozhikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38325 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.ജി .ഗോപിനാഥപിളള |
അവസാനം തിരുത്തിയത് | |
16-10-2017 | Gopinathanpillai |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914-1915വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാലയം 1948 ൽ സർക്കാർ ഏറ്റെടുക്കുകയും 1968ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. പത്തനംത്തിട്ടജില്ലയിൽ, ശബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പന്തളത്ത്, ആലപ്പുഴ ജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപി സ്കൂൾ പൂഴിക്കാട്. ഒരു നൂറ്റാണ്ടിനിപ്പുറത്ത്, ചരിത്ര തിരുശേഷിപ്പുകളിലേക്ക് കണ്ണോടിക്കുമ്പോൾ പ്രതിഭാ ധനന്മാരായ ധാരാളം പൗരന്മാരെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്. പൈതൃകവും പാരമ്പര്യത്തനിമയും നില നിർത്തുവാൻ ഇന്നത്തെ അമരക്കാരൻ സംസ്ഥാന അദ്ധ്യാപക അവാർഡിനൊപ്പം ദേശീയ അദ്ധ്യാപക അവാർഡും ഈ തിരുമുറ്റത്തെത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.
അവാർഡുകൾ
1. ദേശിയഅധ്യാപക അവാർഡ്. 2. സംസ്ഥാന അധ്യാപക അവാർഡ്. 3. കൃഷിവകുപ്പും ഫാം ഇൻഫോർമേഷൻ ബ്യുറോയും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള സംസ്ഥാനതല അവാർഡ്. 4. പരിസ്ഥിതി അവാർഡ്. 5. ഹരിത വിദ്യാലയ റിയാലിറ്റി ഷോ. 6. മികച്ച പിടിഎ യ്ക്കുള്ള അവാർഡ്. 7. മാതൃഭൂമി സീഡ്അവാർഡ്. 8. മലയാളമനോരമ നല്ലപാഠം അവാർഡ്. 9. വനമിത്ര അവാർഡ്.
പ്രത്യേകതകൾ
*സമ്പൂർണ്ണഡിജിറ്റൽ ക്ലാസ്സ്റൂമുകൾ *കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് പ്രത്യേകം ക്ലാസുകൾ *എൽ.എസ്.എസ്സ്, യു.എസ്സ്.എസ്സ് / നവോദയ / സുഗമ ഹിന്ദി സ്ക്കോളർഷിപ്പ് പരിശീലനം *കമ്പ്യൂട്ടർപഠനത്തിന് മികച്ച കമ്പ്യൂട്ടർലാബ്, ഇന്റർനെറ്റ്,സീഡി ലൈബ്രറി *പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഹാരബോധന ക്ലാസുകൾ *ഡാൻസ്, സംഗീതം, സ്പോർട്സ്, ചിത്രരചന പരിശീലനം *മികച്ച ലൈബ്രറി- എല്ലാകുട്ടികൾകും അമ്മമാർക്കും വായനാ സൗകര്യം *SENTEX ശാസ്ത്ര പരിപാടിയിലൂടെ നൂറിൽപ്പരം പരീക്ഷണങ്ങൾ ചെയ്യുവാൻ അവസരം *EASS പ്രോജക്ടിന്റെ സഹായത്താൽ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുവാനും പ്രയോഗിക്കുവാനുമുള്ള അവസരം *എയ്റോബിക്സ്,യോഗ, കരാത്തെ പരിശീലനം *സ്കൂളിനു സ്വന്തമായി വാഹന സൗകര്യം *പ്ലാസ്റ്റിക്മാലിന്യവിമുക്ത സ്കൂൾ *മലയാളമനോരമ നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ 'പഴമയുടെവേരുകൾ തേടി' എന്ന പുസ്തകത്തിന് ഒന്നാംസ്ഥാനം
ആഘോഷങ്ങൾ
2017 ജൂൺ 1 ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂമാലയിട്ട് ബലൂണുകൾ നൽകി മധുരം വിതരണം ചെയ്തു സ്വീകരിച്ചു. എസ് എം സി. പൂർവ വിദ്യാർഥി സംഘടന എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നാടിന്റെ നാനാ മേഖലയിൽ പ്പെട്ടവരെയും ജനപ്രതിനിധികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു.
വായനാ വാരം
ജൂൺ 19 മുതൽ 25 വരെ ഒരാഴ്ചക്കാലം വായനാ വാരം ആഘോഷിച്ചു. ഒരാഴ്ച കാലത്തേക്ക് മാത്രമായി വായന ഒതുങ്ങാതെ കുട്ടികളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് വായനക്കായി പുസ്തകങ്ങൾ നൽകി, വായനക്കുറിപ്പ് ശേഖരിച്ചു. പ്രസംഗം, വായന, ക്വിസ്, ഉപന്യാസം, തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികളുടെ പിറന്നാളുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന പദ്ധതി ആവിഷ്കരിച്ചു. സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്കായി വായനാ മുറി ഒരുക്കി.
സ്വാതന്ത്ര്യ ദിനാഘോഷം
കുട്ടികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ മഹാത്മാക്കളുടെ വേഷമണിഞ്ഞും മുദ്രാഗീതങ്ങൾ മുഴക്കിയും റാലി നടത്തി. ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം നടത്തി.
ഓണാഘോഷം
സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്, ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.