എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്
വിലാസം
ചെത്തുകടവ്

എം.എെ.ഇ. കുന്ദമംഗലം
,
673571
സ്ഥാപിതം06 - 1928
വിവരങ്ങൾ
ഫോൺ.........................
ഇമെയിൽeastaupschoolknml@gmail.com
കോഡുകൾ
സ്കൂൾ കോഡ്47232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാകുമാരി.എൻ.എം
അവസാനം തിരുത്തിയത്
28-12-2021Rajvellanoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.

ചരിത്രം

കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം പ‍ഞ്ചായത്തിൽ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം എന്ന രീതിയിൽ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളിൽ വിദ്യയുടെ കെെത്തിരി പകർന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കൽ കുട്ടൻ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററർ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതൽക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവർത്തനം.

      1933-ൽ അ‍ഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂർണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തിൽ അക്കാലത്ത് കുന്ദമംഗലം നിയോജകമ​ണ്ഡലം എം.എൽ.എ ആയിരുന്ന 

പരേതനായ ശ്രീ. വി. കുട്ടികൃഷ്ണൻ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിർത്തുന്നതിനുവേ​ണ്ടി ഏർപ്പെടുത്തിയ അവാർഡ് 1 മുതൽ 7 വരെക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന കുട്ടികൾക്ക് ഒാരോ വർ‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയിൽ വിവിധതരം എൻഡോവ്‌മെൻറുകളും ക്യാഷ് അവാർഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ കഴി‍ഞ്ഞിട്ടുണ്ട്.


രാമുണ്ണി മാസ്ററർ അനുസ്മരണം

    വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം ചരമവാർഷികം 5-8-2016 ന് ബഹുമാനപ്പെട്ട MLA അഡ്വ: പി.ടി.എ. റഹീം നിർവഹിച്ചു.
ഉദ്ഘാടനം

ഭൗതികസൗകരൃങ്ങൾ

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നൽകാൻ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടർ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.

മികവുകൾ

പാഠ്യ-പാഠ്യേതര മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്നു.വിവിധ മേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ശിശുസൗഹൃദ വിദ്യാലയം (ഒാപ്പൺ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂൾ മുറ്റത്ത് കുട്ടികൾ ചെയ്ത നെൽകൃഷി (കതിർജ്യോതി ) സംസ്ഥാനതലത്തിൽ വരെ അംഗീകാരം നേടാൽ കഴി‍‍‌ഞ്ഞു.

==ദിനാചരണങ്ങൾ==

ഒാണാഘോഷം

എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സംജിത്ത്.സി.വി. നിർവഹിച്ചു.വായനാവാരത്തോടനുബന്ധിച്ച്ക്വിസ് മത്സരം. ശ്രാവ്യ വായനമത്സരം, അടിക്കുറിപ്പു മത്സരം, ലെെബ്രറി പ്രദർശനം എന്നിവ നടത്തി.സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പൂർവ വിദ്യാർഥിസംഗമം നടത്തി. അധ്യാപക ദിനാഘോഷ പരിപാടികൾ- പൂർവഅധ്യാപകരെ ആദരിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ഒാണാഘോഷം--ക്ലാസ് തല പൂക്കളം തീർത്തു. ഒാണസദ്യ നടത്തി.നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി. കേരളപ്പിറവി ദിനത്തിൽ അസംബ്ലി, , പ്രതിജ്ഞ ,ക്വിസ് മൽസരം, കലാപരിപാടികൾ എന്നിവ നടത്തി

അദ്ധ്യാപകർ

1.ഉഷാകുമാരി എൻ.എം (പ്രധാന അധ്യാപിക) 2.എം ശൈലജ 3.കെ.ശങ്കരനാരായണൻ 4.ഇ.വിശ്വനാഥൻ 5.ടി.ബാബുരാജൻ 6.എ.സി. ഗീത 7.ടി.മധുസൂദനൻ 8.എം.കെ ഉഷാദേവി 9.ഗോകുലദാസ് മണ്ണാറത്ത് 10.എ.ബിന്ദു 11.കെ സുധീർ ബാബു 12.പി.ഗീത 13.എ.ഇന്ദു 14.പി.കെ.ശങ്കരനാരായണൻ നമ്പൂതിരി 15.സിനി.ടി.എം 16.രജുൽ.എം (ഒാഫീസ് അറ്റൻഡ്)


ക്ളബുകൾ

1.സയൻസ്:-

 ശ്രീ.കെ.ശങ്കരനാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, പതിപ്പുകൾ തയ്യാറാക്കൽ, റോക്കറ്റ് മാതൃകാനിർമ്മാണവും പ്രദർശനവും,

എന്നിവ നടത്തി.

ഫീൽഡ് ട്രിപ്പ്







3.കാർഷിക ക്ലബ്ബ് 4.പരിസ്ഥിതി&സീഡ് ക്ലബ്ബ് 5.ഹിന്ദി 6.സാമൂഹ്യശാസ്ത്രം 7.ശുചിത്ത്വക്ലബ് 8.ഹെൽത്ത്

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

   വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഈ ക്ലബിന്റെ ലക്ഷ്യം. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടു.ശ്രീ. ബാബുരാജൻ മാസ്റ്റർ ഇതിനു നേതൃത്വം നല്കി വരുന്നു.

ഹെൽത്ത് ക്ളബ്

  ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ബോധവൽക്കര​ണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് NSS  യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും  വീഡിയോ പ്രദർശനവും നടത്തി.

ഹരിതപരിസ്ഥിതി ക്ളബ്

    ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ.വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ‍ നടത്തി വരുന്നു.ഓപ്പൺ ക്ലാസ്സ് റും, പൂന്തോട്ടം

ജുവനൈൽ ഹോം സന്ദർശനം, ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

Seed Camp

4723.4.jpg

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3035516,75.9004334|width=800px|zoom=12}}