വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadihudawiki (സംവാദം | സംഭാവനകൾ)
വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി
വിലാസം
ഒാമശ്ശേരി

ഒാമശ്ശേരി പി.ഒ, കോഴിക്കോട്
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ04952283444
ഇമെയിൽvadihudaomassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47113 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൂസ്സ എ.പി
അവസാനം തിരുത്തിയത്
30-08-2018Vadihudawiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തിൽ ടൗണിൽനിന്ന് 50 .മി അകലെ മനോഹരമായ കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് വാദിഹുദ ഹൈ സ്കൂൾ. 2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1ഒാമശ്ശേരിയിലെയും പരിസര പ്രദേശ‍ങളിലെയും സാമ്പത്തിക പിന്നോക്ക ജനവിഭാഗങൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് തൊട്ടടുത്ത പഞ്ചായത്തുകളിലെ സ്കൂളുകളെ സമീപിക്കേണ്ട സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലെ വിദ്യാസമ്പന്നരും പൗരപ്രമുഖരും ചേർന്ന് വാദിഹുദ എജുക്കേഷണൽ &ചാരിറ്റബിൾ ഇസ്ലാമിക് സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ കീഴിൽ 2002 ൽ V,VIII എന്നീ ക്ലാസ്സുകളോടുകൂടി ഒാമശ്ശേരി ടൗണിൽ സംഘടനയുടെ പ്രഥമ സെക്രട്ടറി എ.കെ ഇബ്രാഹിം മാനേജറായി സ്കൂൾ ആരംഭിക്കുകയും ചെയ്തു . 2005 ൽ ഇദ്ദേഹം ജോലിയാവശ്യാർത്ഥം വിദേശത്ത് പോയതിനാൽ എ.കെ അബ്ദുള്ള കമ്മറ്റി സെക്രട്ടറിയായും സ്കൂൾ മാനേജറായും സ്ഥാനം ഏറ്റെടുക്കുകയും,സ്കൂൾ തൊട്ടടുത്തുള്ള കുന്നിൻ മുകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി V മുതൽ IX വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 2005-06 ൽ പ്രഥമ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. അക്കാലഘട്ടത്തിൽ സ്കൂളിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിയാത്തത്നാൽ പരപ്പൻപൊയിൽ നുസ്രത്ത് ഹൈസ്കൂളിൽ നിന്നാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഇതിനിടയിൽ കമ്മറ്റിയുടെ നിരന്തര പരിശ്രമഫലമായിട്ടാണ് സ്കൂളിന് 2010 -11ൽ അൺ എയിഡഡ് അംഗീകാരം ലഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ റഫീഖ് മാസ്റ്റർ ആയിരുന്നു. പതിനൊന്ന് വർഷമായി എസ്.എസ്.എൽ.സി യിൽ ഉന്നത ഗ്രേഡോടുകൂടി 100 % വിജയം നേടിയെടുക്കാൻ സാധിച്ച.നിലവിൽ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 350 ഒാളം വിദ്യാർത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മലയാളം മീഡിയം വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ,സ്മാർട്സ് ക്ളാസ്സുകളും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വാദിഹുദ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ഇസ്ലാമിക് സൊസൈറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എ കെ അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ മൂസ്സ എ പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


2002-2015     റഫീഖ്  ടി.പി






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബൂബക്കർ അനസ് 2015-16 ലെ MBBS -51-ാം റാ‍‍‍‍‍‍‌‍ന്ക്



വഴികാട്ടി