എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം | |
---|---|
വിലാസം | |
ഏഴുമുട്ടം ഏഴുമുട്ടം , 685605 | |
സ്ഥാപിതം | 4 - 1956 |
വിവരങ്ങൾ | |
ഫോൺ | 04862262313 |
ഇമെയിൽ | hmsmlps7muttom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29342 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാൻസി മാത്യു |
അവസാനം തിരുത്തിയത് | |
28-12-2021 | Shajimonpk |
ചരിത്രം
ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.
21-5-1956-ലെ തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവനുസരിച്ച 25-5-1956-ൽ അഡ്മിഷൻ ആരംഭിച്ചു.1,2 ക്ലാസുകളിലായി 120 കുട്ടികൾക്കാണ് ആദ്യവർഷം അഡ്മിഷൻ നൽകിയത്.ഈ നാട്ടുകാരനായ ശ്രീ സി.ഒ. വർക്കി ചീരാംകുന്നുമേൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസുവരെ ഉണ്ടായിരുന്നു.ഒന്നുമുതൽ നാലുവരെ പ്രൈമറിവിഭാഗം ആക്കിയതിന്റെ വെളിച്ചത്തിൽ 1963 ഏപ്രിൽ മുതൽ 5-ാം ക്ലാസ് നിർത്തൽ ചെയ്തു.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലാണ്.കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലുമാണ്.