ഗവ. എച്ച് എസ് എസ് ചൊവ്വര/പ്രാദേശിക പത്രം
പ്രവേശനോല്‍സവം
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ രണ്ടിന് എം എല്‍ എ ശ്രീ അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു
എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്കൂള്‍ ബസിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു
ഓണാഘോഷം
ഇവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഭംഗിയായി നടന്നു. വര്‍ഡ് മെമ്പര്‍ ശ്രീമതി ഷീജ റെജി ഉദ്ഘാടനം നിര്‍വഹിച്ചു
ഓണപ്പാട്ടുകളും നൃത്തങ്ങളും ആഘോഷത്തിന് കൊഴുപ്പേകി.തുടര്‍ന്ന് നടത്തിയ ഓണസദ്യ എല്ലാവരുടേയും മനസ്സും വയറും നിറച്ചു
== എ സ് പി സി ഓണക്യമ്പ് ==
എസ് പി സിയുടെ ഓണക്യമ്പ് സെപ്റ്റംമ്പര്‍ 7, 8 ,9 തീയതികളിലായി നടന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിന്റെ
ഉദ്ഘാടനകര്‍മം ജില്ലാ പഞ്ചായത്തു മെമ്പര്‍ സരളമോഹന്‍ നിര്‍വഹിച്ചു. ക്ലാസുകളും കളികളും കോടനാട് സന്ദര്‍ശനവും ക്യമ്പിനെ സജീവമാക്കി