സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്


സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-08-2017Shyni



Head Mistress

ചരിത്രം

ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ല്‍ ഈ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍‍പ്പെട്ടു. ആഗസ്ത് 1923 മുതല്‍ ഈ സ്കൂള്‍ കോഴിക്കോട് 1860 ല്‍ റെജിസ്റ്റര്‍ ചെയ്ത
അപ്പസ്റ്റോലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു. മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്ത്തമാരംഭിച്ചു.

ഭൗതികസൗകര്യം

കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്.

. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം . മള്‍ട്ടിമീഡിയ ക്ലാസ് റ‌ൂം . വിശാലമായ IT ലാബ് . സയന്‍സ് ലാബ് . ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:
             ഐറ്റി ക്ലബ്ബ് 
              ക‌ുട്ടിക്ക‌ൂട്ടം
             സയന്‍സ്  ക്ലബ്ബ്
             മാത്ത്സ്  ക്ലബ്ബ്
             സോഷ്യല്‍ സയന്‍സ്  ക്ലബ്ബ്
 എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സ്ക‌ൂളില്‍ സജീവമാണ്.

മാനേജ്മെന്റ്

അപ്പസ്റ്റോലിക് കാര്‍മല്‍ സന്യാസിനി സമൂഹമാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സിസ്റ്റര്‍ റോസലീന എ. സി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ലിസ കെ സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ബെറ്റി ജോസഫ‌ുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1941-49 സിസ്റ്റര്‍ ഗബ്രിയേല എ.സി
1949-52 സിസ്റ്റര്‍ എം. ഫിലോമിന എ. സി
1952-53 സിസ്റ്റര്‍ എം ഇയാന്‍സ്വിധ എ. സി
1954-57 സിസ്റ്റര്‍ എം ഇവറ്റ് എ. സി
1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി
1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി
1970-73 സിസ്റ്റര്‍ എം ഫിലോമിന എ. സി
1973-75 സിസ്റ്റര്‍ എം കാര്‍മില എ. സി
1975-79 സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി
1979-80 സിസ്റ്റര്‍ എം റെനെ എ. സി
1980-82 സിസ്റ്റര്‍ എം എഡ്‍വിന എ. സി
1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1984-86 സിസ്റ്റര്‍ എം റെനെ എ. സി
1986-96 സിസ്റ്റര്‍ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി
2006- 2011- സിസ്റ്റര്‍ എം റോസ്റീറ്റ എ. സി
2011 - 2014 സിസ്റ്റര്‍ ലൂസി എ. ലുക്ക`
2014 - സിസ്റ്റര്‍ ലിസ കെ സി`

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സംവൃത സുനില്‍ - ചലചിത്ര നടി
  • സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
  • ഷംന കാസിം - ചലചിത്ര നടി
  • വൈഷ്ണവി - ചലചിത്ര നടി
  • ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക
  • അര്‍ച്ചിത അനീഷ് - നര്‍ത്തകി, സിനിമ, സീരിയല്‍ നടി
  • ദേവിക സജീവന്‍ - നര്‍ത്തകി


വിദ്യാലയത്തിന്റെ മറ്റു കണ്ണികള്‍

[വെബ് സൈറ്റ്]
[ബ്ലോഗ്]

വിദ്യാരംഗം

കുട്ടികളിലെ വായനാ ശീലം വളര്‍ത്തുക , മലയാളത്തോടുള്ള ഇഷ്ടം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള്‍ , ശില്പശാലകള്‍ സെമിനാറുകള്‍ എന്നിവ നടത്തിവരുന്നു.

പ്രവൃത്തി പഠനം

തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴില്‍ ചംയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊളില്‍ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിസ്റ്റര്‍ റോസമ്മ എന്ന പ്രഗത്ഭയായ അധ്യാപികയുടെ നേതൃത്വത്തില്‍ പ്രവൃത്തി പരിചയ ക്ലാസ്സുകള്‍ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിര്‍മ്മിതിയിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങള്‍ നടത്തുകയും അവയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയില്‍ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.

ചിത്ര കല

സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകള്‍കൊണ്ട് സാധ്യമാകുന്നു.

ലൈബ്രറി

ബാലസാഹിത്യം കഥ കവിത നോവല്‍ ശാസ്ത്ര ഗ്രന്ഥങ്ങള്‍ തത്ത്വചിന്തകള്‍

2017 - 2018 അദ്ധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍


  • 2017 June 1 സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം
  ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു. 


  • ജ‌ൂണ്‍ 5 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍ക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.

  • ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:
എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍  ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെ അനുമോദിക്കുന്നപിനായി  ജ‌ൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹ‌ുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു.  കേണല്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  ഫാ. പയസ് അധ്യക്ഷത വഹിച്ചു.  

മുഴ‌ുവന്‍ വിഷയങ്ങള്‍ക്ക‌ും A+ നേടിയവര്‍ -70
9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍ -39

  • വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം

ജ‌ൂണ്‍ 19 മ‌ുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് , ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയര്‍സെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ലളിതമായ ഭാഷാ ശൈലിയും ആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു. തുടര്‍ന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

  • അന്താരാഷ്ട്ര യോഗാദിനാചരണം ജ‌ൂണ്‍ 21

കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടര്‍ന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു. യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോണ്‍സ്ട്രഷനില്‍ പങ്കെടുത്തു.

  • സ്ക‌ൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്

ആവേശകരമായ തിരഞ്ഞെടുപ്പ് ജ‌ൂണ്‍ 30-ന് നടന്നു ചൂണ്ടുവിരലില്‍ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങള‌ുടെ വോട്ടവകാശം വിനിയോഗിക്കാന്‍ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സില്‍ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍

  • സ്‌കൂള്‍ പീപ്പിള്‍ ലീഡര്‍ - അഭിരാമി വേണുഗോപാല്‍
  • അസിസ്‌റ്റന്റ് ലീഡര്‍ - റബേക്ക റോട്രിക്സ്
  • തെരേസ്യന്‍ ലീഡര്‍ - ശ്രേയ ജെയന്‍
  • അഗ്നേഷ്യന്‍ ലീഡര്‍ - അനഘ എം
  • സ്പീക്കര്‍ - ഫാത്തിമ ഷദ സുലൈമാന്‍
  • എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ - ശ്രീലക്ഷ്‌മി വി
  • ഡിസിപ്ലില്‍ മിനിസ്റ്റര്‍ - അനുതമ രാജരത്നം
  • സാനിറ്റേഷന്‍ മിനിസ്റ്റര്‍ - എലിസബത്ത് സൂസന്‍
  • എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി മിനിസ്റ്റര്‍ - ആദിത്യ ടി വി
  • കായിക മന്ത്രി - അഭിരാമി രാജ്
  • കറണ്ട് അഫയേഴ്‌സ് മിനിസ്റ്റര്‍ - ആഗ്നേയ കെ
  • സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ - മനീഷ മാധവല്‍



  • കാബിനറ്റ് ഇന്‍സ്‌റ്റലേഷന്‍

2017-18 അധ്യയന വര്‍ഷത്തില്‍ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടത്തില്‍ വരുത്തുകയും ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാര‍ുടെ കാബിനറ്റ് ഇന്‍സ്‌റ്റലേഷന്‍ ജൂണ്‍ 22*ന് നടത്തി. ദൈവാതൂപിയുടെ പ്രതീകമായ അല്‍മാമേറ്ററുടെ മുമ്പില്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ ഏറ്റ‌ുപറഞ്ഞ് ഹെഡ്മ്സ്ട്രസ് സി. ലിസ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റ‌ുചൊല്ലി ലീഡര്‍മാര്‍ തങ്ങളുടെ ചുമതലകള്‍ ഏറ്റംടുത്തു.

  • പി.ടി.എ മീറ്റിങ്ങ്

അന്നേദിവസം തന്നെ പാരന്റ്സ് മീറ്റിങ്ങ് നടത്തുകയും എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.

  • ബഷീര്‍ ദിനാചരണം - ജൂലൈ 5

കഥകളുടെ സുല്‍ത്താനായി മലയീള സാഹിത്യ ലോകത്ത് വാണരുളിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തില്‍ ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികള്‍ പരിചയപ്പെടുത്തലും നടന്നു. ബഷീറിന്റെ സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി ഒരു സാഹിത്യ ക്വിസ് നടത്തുകയും വിജയികളായവര്‍ക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തു.

  • ക്വിസ് മത്സരം - ജൂലൈ 6

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തോടനുബന്ധിച്ച് സ്കൂള്‍ തല ക്വിസ് മത്സരം നടത്തി. താഴെ പറയുന്നവര്‍ താലൂക്ക് തല മത്സരത്തില്‍ പങ്കെടുത്തു. സാന്‍കബ് വി ശ്രീലക്ഷ്‌മി വി ആഗ്നേയ കെ

  • സഹവാസ ക്യാമ്പ്

എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി ശ്രീ വര്‍ഗീസ് പോളിന്റെ നേതൃത്വത്തില്‍ ജൂലൈ 7, 8 തീയതികളില്‍ സഹവാസ ക്യാമ്പ് നടത്തിയത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. സാങ്കേതികപരമായി വികസിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് ചേക്കേറിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ലൊരു വ്യക്തിയായി പരിസ്ഥിതിക്കിണങ്ങിയ വിധത്തില്‍ എങ്ങനെ ജീവിക്കാം എന്ന വലിയ പാഠം രണ്ടുദിവസത്തെ ക്ലാസിലൂടെയും കളികളിലൂടെയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

  • ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള ഇവബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിനായി അസംബ്ളിയില്‍ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് ഇന്റര്‍കോമിലൂടെ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയന്‍സ് ക്ലബിന്റെ നോട്ടീസ് ബോര്‍ഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുള്‍ക്കൊള്ളുന്ന വാര്‍ത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.

  • ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ സംരക്ഷിച്ചില്ലെങ്കില്‍ നാം നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്‍മാരാക്കുന്നതിനായി അസംബ്ളിയില്‍ പ്രഭാഷണം നടത്തി.
സാംസ്കാരിക മന്ത്രിയുടെ സന്ദര്‍ശനവും ദേശാഭിമാനിപ്പത്ര വിതരണവും

കേരള സാംസ്കാരിക മന്ത്രിയായ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ സ്കൂള്‍ സന്ദര്‍ശിച്ച് അദ്ധ്യാപകരോടും കുട്ടികളോടും സംസാരിച്ചു. കുട്ടികളിലെ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനിപ്പത്രം സ്കൂളിലേക്ക് കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്‌സ് സ്പോണ്‍സര്‍ ചെയ്തു. പ്രസ്തുത ചടങ്ങ് ബഹു. മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

  • '3/8/2017 ന് നടന്ന വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍'

കവിതാ രചന - സാന്‍കബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - ക്ളാസ് - 8

ചിത്രങ്ങള്‍ - 2016-2017

വഴികാട്ടി

പോവുക: വഴികാട്ടി, തിരയൂ

{{#multimaps: 11.859256, 75.362309 | width=600px | zoom=15 }}

ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English