വി വി എസ് എച്ച് എസ് മണ്ണുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
04:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വി വി എസ് എച്ച് എസ് മണ്ണുത്തി
വിലാസം
മണ്ണുത്തി

മണ്ണുത്തി പി.ഒ,
തൃശ്ശൂർ
,
680 651
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 06 - 1936
വിവരങ്ങൾ
ഫോൺ0487 2373140
ഇമെയിൽvvshsmannuthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്22043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചമേലി മേനോൻ .കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ മണ്ണുത്തി എന്ന സ്ഥലത്ത് വിദ്യാഭിവർദ്ധക സമിതി ഹൈസ്കൂൾ എന്ന വി.വി.എസ്.ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു . എയ്‍ഡഡ് വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളാണ് ഇപ്പോഴുള്ളത്. 6 മുതൽ 10 വരെയുളള ക്ലാസുകളിലായി 77 കുട്ടികളാണ് ഈ അദ്ധ്യയന വർഷം സ്കൂളിൽ പഠിക്കുന്നത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കുളങ്ങര ഉണ്ണീരവി നായരുടെ നേതൃത്വത്തിൽ ഉള്ള ഒരു സമിതിയാണ്. മാടക്കത്തറ എൻ. എസ്.എൽ.പി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1936 ൽ ആരംഭിച്ചത് യു.പി വിഭാഗത്തോടെ ആയിരുന്നുവെങ്കിലും 1953 ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. 1936 കാലഘട്ടത്തില് കുറച്ചു വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം പിന്നീടുള്ള ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും 70-80 കാലഘട്ടത്തിൽ 1500-2000 വിദ്യാർത്ഥികൾ ആവുകയും ചെയ്തു. ചുറ്റുപാടുമുള്ള എല്ലാ പ്രേേദേശങ്ങളിലേയും അതായത് പീച്ചി,പട്ടിക്കാട്, മുളയം,നടത്തറ, ഒല്ലൂക്കര, കാളത്തോട്, പറവട്ടാനി മുതലായ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള ഏക വിദ്യാലയമായിരുന്നു ഇത്. ആദ്യത്തെ ഹെഡ്മാസ്റ്റർ സി.പ്രഭാകര മേനോനായിരുന്നു. വിവിധ തലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച ഒട്ടേറെ വ്യക്തികളെ ഈ വിദ്യാലയം സമ്മാനിക്കുകയുണ്ടായി.

ആൺകൂട്ടികളും, പെണ്കുട്ടികളും ഉള്ള വിദ്യാലയമാണിത് . പഠനത്തിൽ വലിയ മികവ് ആദ്ധ്യകാലങ്ങളില് ഉണ്ടായിരുന്നില്ലെങ്കിലും കായികമികവിൽ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത് ഈ വിദ്യാലയമായിരുന്നു. കായികമത്സരങ്ങളിൽ ഒരു പാടുതവണ ഒന്നാം സ്ഥാനം കൈവരിച്ച സുവർണ്ണ കാലഘട്ടമുണ്ട് ഈ വിദ്യാലയത്തിന്.

മണ്ണുത്തിക്ക് ചുറ്റുപാടുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഗേൾസ് സ്കൂൾ, യൂണിവേഴ്സിറ്റി സ്കൂള് , ഗവണ്മെന്റ് സ്കൂള്സ് മുതലായവ നിലവിൽ വന്നതോടെ ഈ വിദ്യാലയത്തി ലേക്കുള്ള കുട്ടികളുടെ വരവ് കുറയുകയും ചെയ്തു. ഇപ്പോള് ഈ സ്കുളിൽ പാവപ്പെട്ടവരായ 77 വിദ്യാര്ത്ഥികള് മാത്രമാണുള്ളത്.

നിലനില്പ് തന്നെ അപകടകരമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ എല്ലാ കുട്ടികളെയും പഠിപ്പിച്ച് പത്താം ക്ലാസില് നല്ല ഗ്രയ്ഡുകൾക്ക് അർഹരാക്കി തീർക്കുക എന്നതാണ് ഇന്നുള്ള അദ്ധ്യാപകരുടെ ലക്ഷ്യം. ആയത് കഴിഞ്ഞ 3 വർഷത്തെ എസ്.എസ്.എല്.സി റിസൽട്ടിലൂടെ നേടി എടുക്കാനും സാധിച്ചു. എല്ലാ വിഷയങ്ങളും പഠിപ്പിക്കാന് അദ്ധ്യാപകരില്ലെങ്കിലും ഉള്ള അദ്ധ്യാപകർ പരിശ്രമിച്ച് 2007 ൽ എസ്.എസ്.എൽ.സി ക്ക് 75% വും 2008 ൽ 93% വും 2009 ല് 100% വും 2010 ൽ 63% ,2011 ൽ 92% വും 2012 മുതൽ 2016 വരെ തുടർച്ചയായി 100% റിസൽറ്റ് ആക്കി ചരിത്ര നേട്ടം കൈവരിക്കുകയുണ്ടായി. 2017 ൽ 94% ആണ് SAY പരീക്ഷയ്ക്കുശേഷം 100% ആവുകയും ചെയ്തു. ഈ വിജയം തുടർന്നും ലഭ്യമാക്കുന്നതിനുവേണ്ടി അദ്ധ്യാപകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2009 - 2010 ൽ 32 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 77 കുട്ടികളായി കൂടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്.

കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • QEPR ന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം, ഫലപ്രദമായ ക്ലാസ്സ് പി.ടി.എ
  • ഒരുക്കം, കൗസിലിങ്ങ് ക്ലാസ്സുകൾ
  • ക്ലാസ് മാഗസിൻ,വിഷയാധി​ഷ്ഠിത മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ

. സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സ്

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെൻറ് മാനേജര് : ഡോ. റ്റി. ഗോപിനാഥമേനോൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1936 - 1997 വരെയുള്ള പ്രധാനദ്ധ്യാപകരുടെ രേഖകൾ കളവ് നടന്ന് നഷ്ടപ്പെട്ടതുകൊണ്ട് ലഭ്യമല്ല.

  • 1998-1999 എം.സി. ശശീന്ദ്രൻ
  • 1999-2000 ടി.എസ്.രവീന്ദ്രനാഥൻ
  • 2001-2002 സി.എ.തോമസ്
  • 2002-2003 എം.സി. എസ്ഥേർ
  • 20-2-2003 മുതൽ ചമേലി മേനോൻ കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി റോസിലി - കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ
  • സഖാവ് കൊച്ചനിയൻ
  • കെ.കെ.സുരേന്ദ്രൻ- തൃശ്ശൂർ ജില്ലാപഞ്ചായത്ത് അംഗം
  • എം.കെ. വർഗീസ് - മുൻകൗൺസിലർ തൃശ്ശൂർ
  • കെ.ആര്. ചാക്കുണ്ണി- മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
  • കെ.എം.കുഞ്ഞുമരയ്ക്കാര്-മുൻ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ്
  • ടിി.ചന്ദ്രൻ -ഐ.പി.എസ്
  • കെ.കെ.രാധാകൃഷ്ണൻ -എ.ഇ.ഒ.റിട്ടയേർഡ്‍
  • പി.യു.ഹംസ -മുല്ലക്കര കൗൺസിലർ

വഴികാട്ടി

{{#multimaps:10.5387,76.2663|zoom=15}} 11.071469, 76.077017, MMET HS Melmuri 10.539965, 76.268463

VVSHS Mannuthy

</googlemap>