കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂള്‍ മണ്ണൂര്‍‍. സി.എം.എച്ച്. എസ്സ്. മണ്ണൂര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സി.എം.എച്ച്. എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക​അരുണ ബി കെ
അവസാനം തിരുത്തിയത്
03-12-2016Cmhsmannur



ചരിത്രം

അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലു​ണ്ടി പഞ്ചായത്തില്‍ കടലു​ണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മ​​ണ്ണൂരില്‍ 1979 ജൂ​ണ്‍ 25ന് ചാത്തുക്കുട്ടി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ ​എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. എട്ടാം തരത്തില്‍ 5 ഡിവിഷനുകളിലായി 193 വിദ്യാര്‍ത്ഥികളുമായി സി.വല്‍സലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ തുടക്കത്തില്‍ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ ആയിരുന്നു വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി.1980 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കെട്ടിടം നിര്‍മിക്കപ്പെട്ടു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. +2 ക്ലാസ്സുകള്‍ തുടങ്ങുന്നതിനു വേണ്ടി തുടങ്ങിയ 2 നില കെട്ടിടം ഇപ്പോള്‍ ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു വരുന്നു.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബില്‍ നെറ്റ് വര്‍ക്ക് ചെയ്ത 1൦ കമ്പ്യൂട്ടറുകളും 8 ലാപ് ടോപ്പുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.‌സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കെ.അരവിന്ദാക്ഷന്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. 

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ​ ​അരുണ ബി കെ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| ഇ.കെ. ജയാകരന്‍ (1979-1995) |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="11.154108" lon="75.848225" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.152666, 75.847914, cmhs mannur (n) </googlemap>>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി.എം.എച്ച്._എസ്സ്._മണ്ണൂർ&oldid=147472" എന്ന താളിൽനിന്ന് ശേഖരിച്ചത്