ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി. വിദ്യാലയമാണ് അച്ച്യുതൻ ഗേൾസ് എൽ.പി സ്കൂൾ.
ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
, കോഴിക്കോട് ചാലപ്പുറം പിഒ, കോഴിക്കോട് 02 , 673002 | |
സ്ഥാപിതം | 23 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 04952305500 |
ഇമെയിൽ | gaglpschalappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17202 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്തകുുമാരി പി.പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
അച്ച്യതൻ ഗേൾസ് എൽ.പി സ്ക്കൂൾ 1891-ൽ ശ്രീ. റാവു ബഹദൂർ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിെൻറ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കർത്താവായിരുന്നു അപ്പുനെങ്ങാടി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിദന് മുൻതൂക്കം കൊടുത്തായിരുന്നു ഈ സ്ക്കൂൾ സ്ഥാപിക്ക്പ്പ്െട്ട്ത്. ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയിരുന്നു. എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്ക്കൂൾ എന്ന് ഉള്ളൂർ എസ്.പരമേശ്വര അയ്യർ രേഖപ്പെടുത്തി കാണുന്നു. ഈ( വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകർ ജർമ്മൻകാർ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (എത്തൻ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവർ).
തുടക്കം മുതൽ ഇവിടെ അഞ്ചാതരം വരെ ആൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു. എൽ.പി.സെക്ഷനിൽ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഒാരോ വീട്ടിൽ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെടുത്താണ് അന്ന് സ്ക്കൂൾ
നടത്തിയിരുന്നത്. ഈ കാലഘട്ടത്തിൽ കോഴിക്കോട് മുൻസിപ്പാലിറ്റി സ്ഥലം കൗൺസിലറും മുൻസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. പൊക്കൻഞ്ചേരി അച്ച്യതൻ വക്കീൽ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളിൽ കർമനിരതനായിരുന്നു. മാത്രുഭൂമി സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്ന അപ്പുനെടുങ്ങാടിയും സൗഹ്രദയബന്ധം പുലർത്തിയിരുന്നു. ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെൻറ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോൾ സ്ക്കൂൾ മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു. നെടുങ്ങാടി സ്ക്കൂൾ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതൻ ഗേൾസ് സ്ക്കൂൾ എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്. മുൻസിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോൾ 8-ാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1957-58 കാലയളവിൽ സ്ക്കുൾ സർക്കാർ ഏറ്റെടുത്തു.
കുുട്ടികളുടെ ബാഹുല്യം കാരണം പ്രവർത്തന സൗകര്യത്തിനായി 1960-ൽ L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എൽ.പി സ്ക്കൂളിൻറെ പ്രധമ പ്രധാന അദ്ധ്യാപിക.
==ഭൗനതികസൗകരൃങ്ങൾ== ചുറ്റുമതിലും ഇൻറർ്‍റെലോക്കു് ചെയ്തതുമായ സ്ക്കൂൾ കോമ്പൗപണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യം ഫാൻ സൗകര്യത്തോടുകൂടിയ ക്ളാസുമുറികൾ, 1500-ഒാളം പുസ്ത്തകൾ ഉള്ള ലൈബ്രറി , കോർപ്പറേഷൻ അനുവദിച്ച വിശാലമായ ഹാൾ , കുട്ടികൾക്കായുള്ള പാർക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങൾ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതൽ എൽ.കെ ജി. യു.കെ.ജി എന്നി നഴ്സറി ക്ളാസുകൾ പ്രവർത്തിക്കുന്നു.
തിരുത്തണം പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം --- റിപ്പോർട്ട്
ഗവ. അച്ച്യതൻ ഗേൾസ് എൽ.പി.സ്ക്കൂൾ, ഹൈസ്ക്കൂൾ, ഹയർസെക്കൻററി വിഭാഗങ്ങൾ
സംയുക്തമായി പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടത്തി. ഇതിനു മുന്നോടിയായി നടത്തിയ ശുചീകരണം, യോഗങ്ങൾ എന്നിവ എല്ലാം മൂന്നു വിഭാഗങ്ങളും ഒന്നിച്ചാണ് നടത്തിയത്. അസംബ്ലി മാത്രം വെവ്വേറെ നടത്തി. അസംബ്ലിയിൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കിയതായി ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ പ്രഖ്യപിച്ചു. സബൈർ മാസ്റ്റർ ഗ്രീൻ പ്രോട്ടോകോളിനെ കുുറിച്ചു വിശദീകരിച്ചു. എസ്. എം.സി. ചെയർമാൻ ഉദയകുമാർ ക്ളസ്റ്റർ കോ-ഒാർഡിനേറ്റർ ശ്രീമതി നഫിസ ടീച്ചർ എന്നിവർി പങ്കെടുത്തു. പിന്നീട് മൂന്നു വിഭാഗങ്ങളിലേയും രക്ഷിതാക്കൾ, വികസനസമിതി അഗംങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്കൂളിനുമുന്നിൽ വരിയായി നിന്ന് പ്രതിഞ്ജ ചൊല്ലി. പൗരപ്രമുഖനും റിട്ട. പ്രൊഫസറും , സ്ക്കൂളിൻറ അയൽവാസിയുമായ ശ്രീ പത്മനാഭൻമാസ്റ്ററാണ് പ്രതിഞ്ജ ചൊല്ത്തികൊടുത്തത്. ബഹു. കോഴിക്കോട് കോർപ്പ റേഷൻ കൗൺസിലർ ശ്രീമതി ഉഷാദേവിടീച്ചർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഒാഫീസർ ശ്രീ. രമേഷ് കെ. , തളി ക്ളസ്റ്റർ കോ.ഒാർഡിനേറ്റർ ,ശ്രീമതി നഫിസ ടീച്ചർ ,വെളിയഞ്ചേരി ദേശസേവാസംഘം സെക്രട്ടറി വിമൽകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ.ആർ.സി. } /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.ഇ. ശാരദ -1960-1980
- സൈനുനബ 1980-83
- ടി.ടി. ക്യഷ്ണനുണ്ണിനായർ 1983-1997
ശ്രീ. മൂത്തോറാൻ 1997-1999 വി.കെ. ലക്ഷമി 1999-2001 ടി. പി. ഗംഗാധരൻനായർ 2001-2003 പി.വി.ലൂസി- 2003- 2006 കെ. ഹേമ - 2006-2009 സി. പ്രേമാനന്ദ് 2009-2013 കെ. ഗോവിന്ദൻ 2013-2015 ചാണ്ടി അഗസ്റ്റിൻ 2015-2016 പി.പി. ശാന്തകുമാരി 2016 ഏപ്രിൽ മുതൽ തുടർന്നുകൊണ്ടിരിക്കുന്നു.
നേട്ടങ്ങൾ
2012-ൽ 6 കുട്ടികൾക്ക് L..S.S കിട്ടിയിട്ടുണ്ട്. കലാപരമായും അക്കാഡമിക്കായും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ടു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =ംം
- 1` ബാബുസ്വാമി ------ സിനിമാനടൻ
- 2. ടി.കെ. രാമക്യഷ്ണൻ ---- റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് CBI രാഷ്ട്രപതിയിൽ നിന്നും മികച്ചസേവനത്തിനു പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.78,75.8 |zoom=11}}