വലിയ എഴുത്ത്

ജി എൽ പി എസ് പഴുപ്പത്തൂർ‍
വിലാസം
പഴുപ്പത്തൂര്‍ചെറിയ എഴുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ്സി ടി.കെ
അവസാനം തിരുത്തിയത്
16-02-201715344




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പഴുപ്പത്തൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പഴുപ്പത്തൂര്‍‍. ഇവിടെ 29 ആണ്‍ കുട്ടികളും 31 പെണ്‍കുട്ടികളും അടക്കം ആകെ 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==1958 ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂര്‍ ഗവ:എല്‍.പി.സ്കൂള്‍.ഏകദേശം 1954 കാലഘട്ടത്തില്‍ തന്നെ പ്രദേശവാസികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു പാഠശാലയായി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.അക്കാലത്ത് പട്ടാളത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്കായി അഞ്ച് ഏക്കര്‍ സ്ഥലം വീതം വയനാട്ടില്‍ പതിച്ചു നല്‍കി വന്നിരുന്നു.ഇങ്ങനെ പല ജില്ലകളില്‍ നിന്നു വന്നപട്ടാളക്കാര്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നചിന്ത ഉടലെടുത്തു.ഇതിന് നേതൃത്വം നല്‍കിക്കൊണ്ട് ചെക്കുവേട്ടന്‍ എന്നയാള്‍ സ്വന്തം വീട്ടില്‍ ഒരു മുറി നല്‍കുകയും 10 കുട്ടികളെ വെച്ചുകൊണ്ട് ഒരധ്യാപകന്റെ നേതൃത്വത്തില്‍ ഒരു പാഠശാല ആരംഭിക്കുകയും ചെയ്തു.പലകയിലെഴുതിയായിരുന്നു അന്ന് പഠനം.ഒരു വര്‍ഷക്കാലം ഈരീതിയില്‍ പഠനം തുടര്‍ന്നു.തുടര്‍ന്ന് കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ചെക്കുവേട്ടന്റെ വീട്ടിലെ സ്ഥലപരിമിതി മൂലം ഗോവിന്ദന്‍ ചെട്ടിയാര്‍ എന്നയാളുടെ വീട്ടിലേക്ക് പാഠശാല മാറ്റി സ്ഥാപിച്ചു.അക്കാലത്ത് പഠനം പലകയെഴുത്തില്‍ നിന്ന് മണലെഴുത്തിലേക്ക് മാറി. ഇതു കണ്ട പ്രദേശത്തെ മറ്റു കുട്ടികളും പഠനത്തിനായി എത്തി.അങ്ങനെ കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയിലേക്ക് പ്രദേശവാസികള്‍ ചിന്തിച്ചു തുടങ്ങി.ആ സമയം കുട്ടിരാമന്‍ ചെട്ടിയാര്‍ 46 സെന്റ് സ്ഥലം നല്‍കി. ഈസ്ഥലത്ത് മുള പുല്ല് എന്നിവ ഉപയോഗിച്ച് ഒരു ഷെഡ് നിര്‍മ്മിച്ച് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ.എന്‍.കേളപ്പക്കുറുപ്പ് ആയിരുന്നു അന്നത്തെ അധ്യാപകന്‍.ശ്രീ കുട്ടിരാമന്‍ചെട്ടിയാര്‍,ശ്രീ രാമകൃഷ്ണന്‍,ശ്രീ.ചെക്കു, ശ്രീ സി.വാസു,ശ്രീ വേലപ്പന്‍, ശ്രീ വേലായുധന്‍,ശ്രീ മല്ലി,ശ്രീ.കുമാരന്‍,ശ്രീ ഗോപാലന്‍ചെട്ടി,ശ്രീ എ രാജു തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്കൂള്‍ ആരംഭത്തിന് നേതൃത്വം നല്‍കിയത്.

ഭൗതികസൗകര്യങ്ങള്‍

  • 46 സെന്റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
  • പ്രീ പ്രൈമറി മുതല്‍ നാലാംക്ലാസുവരെ അഞ്ച് ക്ലാസ് മുറികുളും ഓഫീസ് റൂമും ലൈബ്രറിയും രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു
  • ഒന്നാം ക്ലാസ് സ്മാര്‍ട്ട് ക്ലാസ് റൂമാണ്
  • കംപ്യട്ടര്‍ പഠനത്തിനായി ആറ് കംപ്യൂട്ടര്‍ ഉണ്ട് . നെറ്റ് സൗകര്യം ലഭ്യമാണ്.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അദ്ധ്യാപകര്‍

പേര് ഉദ്യോഗപ്പേര് ഫോണ്‍നമ്പര്‍ ഫോട്ടോ
ലിസി ടി. കെ ഹെഡ്‌മാസ്റ്റര്‍ 9744699483
രാജീവന്‍ കെ സീനിയര്‍ അസിസ്റ്റന്റ് 9846905749
ദീപ റ്റി എം എല്‍. പി എസ് എ 9946026408
ഗീതാബായ് വി പി എല്‍. പി എസ് എ 9562163669
ഗംഗാധരന്‍ പി റ്റി സി എം 7025198034

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍പ്രധാനഅദ്ധ്യാപകര്‍ :

  1. എന്‍.കേളപ്പക്കുറുപ്പ് 1958 -14/12/1970
  2. സി .എച്ച് .ഉണ്ണിയപ്പന്‍ 15/12/1970-1/06/1971
  3. എ.എം.സുകുമാരന്‍ഡേവിഡ്സണ്‍ 02/06/1971-09/06/1983
  4. എസ്.കെ.ജോണ്‍ 03/08/1983-15/12/1983
  5. എന്‍.എസ്.ഗോപാലന്‍ 16/12/1985-31/03/1986
  6. സി.റസലമ്മ 29/07/1986-16/06/1987
  7. പി.റ്റി.ആമി 17/06/1987-30/06/1987
  8. കെ.എന്‍.സരസന്‍ 18/06/1991-31/03/1993
  9. എം അച്യുതന്‍ 04/05/1993-31/03/1996
  10. ടി.പി.സരസമ്മ 06/06/1996-31/03/1998
  11. കെ.കെ.ശിവാനന്ദന്‍ 19/05/1998-31/03/2001
  12. ലീലാമ്മമാത്യു 11/05/2001-31/05/2002
  13. ഒ.എം മറിയക്കുട്ടി 01/06/2002-31/05/2004
  14. പി.എം.മത്തായി 04/06/2004-02/06/2005
  15. കുര്യാക്കോസ്ആന്റണി 03/06/2005-19/05/2008
  16. ഇ.വൈ.ലീല 20/05/2008-31/05/2016

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പഴുപ്പത്തൂർ‍&oldid=335691" എന്ന താളിൽനിന്ന് ശേഖരിച്ചത്