ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊരത്തൂർ എൽ.പി .സ്കൂൾ , കല്ല്യാട് | |
---|---|
![]() | |
വിലാസം | |
ഉൗരത്തൂർ കൊശവൻ വയൽ.പി ഒ ഉൗരത്തൂർ , 670593 | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 04602278359 |
ഇമെയിൽ | alpsurathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13441 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുജാത.വി ആർ |
അവസാനം തിരുത്തിയത് | |
01-01-2022 | Surendranaduthila |
വിദ്യാലയചരിത്രം
1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് നാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ പൊതുവേ കുറവാണെങ്കിലും അവ ഒരുക്കുന്നതിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക പിന്തുണ നൽകുന്നതിനും കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സമൃദ്ധമായ ഒരു പി ടി എ യും സ്നേഹസമ്പന്നരായ നാട്ടുകാരുമടങ് കരുത്തുറ്റ ഒരു കൂട്ടുകെട്ട് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു.