ജി.എൽ.പി.എസ് കരുവാരകുണ്ട്
ജി.എൽ.പി.എസ് കരുവാരകുണ്ട് | |
---|---|
വിലാസം | |
കരുവാരകുണ്ട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Manojjoseph |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം തുടരുകയും ചെയ്തു.2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി മാത്യകാ വിദ്യാലയമായി ഇന്ന് വളർന്നു.പ്രീ - പ്രൈമറി, എൽ.പി. ക്ലാസുകളിലായി 650 ൽ അധികം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൻ്റെ വളർച്ചക്ക് .SS A, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്
ജില്ലയിലെ ആദ്യ J. R. C യൂണിറ്റ്, രുചിഭേദം - പ്രഭാത - ഉച്ചഭക്ഷണ പരിപാടി, കളിവിളത്തോട്ടം -കുട്ടികളുടെ പച്ചക്കറി കൃഷി .കൂട്ടി നൊരോ മന കുഞ്ഞാട് _ സ്വാശ്രയ ശീലം, സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിന്, അക്ഷരക്കൂട്ടം - വിജയഭേരി പദ്ധതി, കുഞ്ഞോളങ്ങൾ _ സ്ക്കൂൾ മാസിക, Know your Gk- പ്രതിവാര പത്ര ക്വിസ്;എയ്റോബിക് സ് കായികപരിശീലനം: ശുചിത്വ സേന-ആരോഗ്യ ശുചിത്വ ബോധവത്ക്കരണത്തിന്,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പൂമoത്തിൽ മുഹമ്മദ് മാസ്റ്റർ
- ലക്ഷ്മി ടീച്ചർ
- ഗംഗാധര പണിക്കർ വേങ്ങര
- തൊണ്ടിയിൽ ഉണ്യാപ്പ
- ഇസ്മായിൽ മാഷ്
- ടി.സി.ജോസഫ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ
- കെ.അന്‍വര്‍ സാദത്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഐ.ടി.അറ്റ് സ്കൂള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.112534, 76.327784 |zoom=16}}