ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ-2025-26

106 ൻ്റെ തിളക്കത്തിൽ വി പി എസ്

വി പിസ് മലങ്കര ഹയർ സെക്കൻ്ററി സ്കൂൾ 106 വർഷം പിന്നിടുന്നു 2026 ജനുവരി 7 ന് വാർഷികാഘോഷപരിപാടികൾ നടന്നു ജയകുമാർ ഐ എ എസ് സിനി ആർട്ടിസ്റ്റ് ശരത് ദാസ് എന്നിവർ അതിഥികളായിരുന്നു മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി ആഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് വളരെ പുതുമയുണ്ടായിരുന്നു

വി പി എസിന്റെ മികവുകൾ മറ്റു സ്കൂളുകളിലേയ്ക്ക്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു സ്കൂളിലേയ്ക്കെത്തുക എന്ന ആശയം ബോധ്യപ്പെടുത്തിക്കൊണ്ട് വെങ്ങാനൂർ മദർ തെരേസ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് തങ്ങളുടെ മികവുകൾ എത്തിച്ചു ലളിതമായ ഭാഷയിൽ തങ്ങൾ നേടിയ അറിവുകൾ ഗെയിമുകളിലൂടെ യും പോസ്റ്റർ ആനിമേഷൻ എന്നിങ്ങനെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു.

അഭിമാനപൂർവ്വം കലോത്സവം 2025

കലോത്സവം 2025 വളരെ ഭംഗിയായി ആഘോഷിച്ചു. 5 വേദികളിലായി നടന്ന പരിപാടികൾ സ്കൂൾ കലോത്സവം എങ്ങനെ എന്നതിൻ്റെ മാതൃകയായിരുന്നു. കുട്ടികളിലെ സർഗ്ഗാത്മകത വിളിച്ചോതിയ പരിപാടികൾ സ്റ്റേറ്റ് കലോത്സവത്തിൽ മത്സരിച്ച് അംഗീകാരങ്ങൾ നേടുന്നതിന് സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാതല ക്യാമ്പ് വി പി എസിൽ

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാതല ക്യാമ്പ് ഡിസംബർ 29,30 തിയതികളിൽ നടന്നു. പ്രോഗ്രാമിങ് ആനിമേഷൻ മികച്ച ഗൗരവപരമായ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ച് നടന്ന ക്യാമ്പ് രമാദേവി ടീച്ചർ അരുൺ സാർ എന്നിവർ നയിച്ചു

ഇ- ഇലക്ഷൻ സ്കൂളിൽ

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ ഇ ഇലക്ഷനായി നടന്നു. 24-27 ബാച്ചിൻ്റെ നേതൃത്വത്തിൽ 9-ാം ക്ലാസ്സിനും 10 ന് 23-26 ബാച്ചും നടത്തി ചിട്ടയാർന്ന ഒരു ക്രമീകരണമാണ് ഓരോ ക്ലാസ്സ് മുറിയിലും നടന്നത്. എസ് പി സി, എൻ സി സി എന്നിങ്ങനെ ക്ലബ്ബുകളുടെയും പരിപൂർണ്ണമായ സഹായം ഇലക്ഷനുണ്ടായിരുന്നു ഇ ഇലക്ഷൻ അധ്യാപകർക്ക് ഒരു കൈസഹായമായിരുന്നു. സമ്മതി എന്ന സോഫ്റ്റ് പെയ്യാണിലക്ഷനുപയോഗിച്ചത്

ആദർശങ്ങൾ പ്രായോഗികമാക്കാൻ ഗാന്ധിജയന്തി ആഘോഷം

കുട്ടികളിൽ നിന്ന് അറിവു നേടാം

കുട്ടികളിൽ നിന്ന് അറിവു നേടാം എന്ന ആശയം പ്രാവർത്തിതമാക്കാൻ ലിയിൽ കൈറ്റ്സ് 23 - 26 ബാച്ചിലെ കുട്ടികൾ രംഗത്തിറങ്ങി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠന പിന്തുണ നൽകുന്ന ധാരാളം രേഖകൾ ശേഖരിച്ചിരിക്കുന്ന സമഗ്ര പോർട്ടൽ കുട്ടികളോടൊപ്പം തന്നെ അമ്മമാർക്കും അറിയേണ്ടതുണ്ട്. സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക് നൽകുവാൻ 23 26 ബാച്ചിലെ സുകളാണ് മുന്നിട്ടിറങ്ങിയത് ഹൈസ്കൂൾ കുട്ടികളുടെ അമ്മമാർക്ക് നൽകിയ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി ഉദ്ഘാടനം ചെയ്തു എസ് ഐ ടി സി ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചർ രാധിക ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു ക്ഷകർത്താക്കൾക്ക് സംശയനിവാരണത്തിന് കുട്ടികൾ മുന്നിട്ടിറങ്ങി നല്ല രീതിയിലുള്ള ഒരു ക്ലാസ്സ് നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനം ആഘോഷിക്കാം

79 ആമത്തെസ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷിച്ചത് വിഭിന്ന പരിപാടികളോടെയായിരുന്നു. പ്രിൻസിപ്പൽ ജയ്സൺ സാർ പതാക ഉയർത്തി ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി എസ് പി സി എൻ സി സി സ്കൗട്ട് എൻ എസ് എസ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ അണിനിരന്നു.

വായനയ്ക്ക് ബഹുവിധ വർണ്ണങ്ങൾ

പരിസ്ഥിതി സംരക്ഷണം നമ്മുടെ ലക്ഷ്യം

പ്രവേശനോത്സവം 2025 തിളക്കത്തോടെ