ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33025
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർഎൽസ ഷിബു
ഡെപ്യൂട്ടി ലീഡർഅമലു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജീമോൾ മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദു മോൾ പീ ഡി
അവസാനം തിരുത്തിയത്
20-01-202633025


പ്രവർത്തനങ്ങൾ

2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.

വനമഹോത്സവം

സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. സെക്‌ഷൻ ഫോറെസ്റ്ററി ഓഫീസർ ശ്രീ.എം.സതീഷ് ക്ലാസ് നയിച്ചു. രാവിലെ പതിനൊന്നിന് ആരംഭിച്ച പ്രോഗ്രാം ഒന്നരക്ക് സമാപിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സെമിനാറിന്റെ ഡോക്യൂമെന്റേഷൻ ഡിജിറ്റൽ രൂപത്തിലേക്ക് (എൽ.കെ 23-26 ബാച്ച്) തയാറാക്കുകയും ചെയ്തു.

2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- 1

29 /5 /2025 വ്യാഴാഴ്ച 2024- 25 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ മികച്ച രീതിയിൽ നടത്തപ്പെട്ടു. കോട്ടയം സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ് മാർലിൻ ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. ഇത്തവണത്തെ ക്യാമ്പിലെ വളരെ രസകരമായ പ്രവർത്തനമായിരുന്നു റീൽസ് നിർമ്മാണം. കോട്ടയം സെന്റ് ആൻസ് ഹൈസ്കൂളിലെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതെയിരുന്ന  നാലു കുട്ടികളും മൗണ്ട് കാർമൽ സ്കൂളിലെ കുട്ടികളോടൊപ്പം ക്യാമ്പിന് ഉണ്ടായിരുന്നു എന്നതും സന്തോഷകരമായ കാര്യമാണ്.  വീഡിയോ എഡിറ്റിംഗ് ,വീഡിയോ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ, വിമർശനാത്മക ചിന്ത, സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ കുട്ടികളിൽ വളർത്തുവാൻ ക്യാമ്പ് സഹായകമായി.

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ഇറങ്ങാൻ റോഡരികുകൾ സൗന്ദര്യവൽക്കരിക്കൽ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കി

ജൂൺ 26 ലഹരി വിരുദ്ധ ദിനം

2025 ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തൽസമയം സ്കൂളിലെ മറ്റു കുട്ടികളിലേക്കും എത്തിച്ച് സ്കൂൾ ലിറ്റിൽസ് ടീം.

ജൂൺ 30 ലഹരിക്കെതിരെയുള്ള ജില്ലാതല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ

ലഹരിക്കെതിരെയുള്ള ജില്ലാതല പ്രവർത്തനങ്ങളുടെയും 1000 കുട്ടികൾ അണിനിരന്ന സൂമ്പ ഡാൻസിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ടൂറിസം സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നിർവഹിക്കുകയും ചെയ്തപ്പോൾ തൽസമയ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

2025-2026 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ little kites കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. ലാപ്ടോപ്പ്, E V M ആക്കികൊണ്ട് നടന്ന ഇലക്ഷനിൽ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങൾ കുട്ടികൾക്ക് ക്ലബ് അംഗങ്ങൾ പരിചയപ്പെടുത്തി. പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് ,പോളിംഗ് ഏജൻറ്സ് എന്നിവരുടെ ധർമ്മവും ഒരു ജനാധിപത്യ സമ്പ്രദായത്തിൽ വോട്ടിങ്ങിന്റെ പ്രാധാന്യവും ക്ലബ് അംഗങ്ങൾ, കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.കുഞ്ഞുങ്ങളിൽ കൗതുകവും വിജ്ഞാനവും നിറയ്ക്കുന്ന ഒന്നായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ മാറ്റുന്നതിന് ക്ലബ് അംഗങ്ങൾക്ക് സാധിച്ചു .

ജൂലൈ 11, ലോക ജനസംഖ്യാദിനം

ഈവർഷത്തെ ലോക ജന സംഖ്യാദിനം  ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപെട്ടു. യൂ പി, എച്ച് എസ് വിഭാഗങ്ങൾക്കായി  ലിറ്റിൽ കൈറ്റസ് ന്റെ നേതൃത്വത്തിൽ  ഡിജിറ്റൽ പോസ്റ്റർ മത്സരം  നടത്തുകയുണ്ടായി. അന്നേ ദിവസം അസംബ്ലിയിൽ ജന സംഖ്യാ ദിനത്തിന്റെ സന്ദേശം വായിക്കുകയും ചെയ്തു.ജന സംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ ദിനചാരണങ്ങളുടെ എല്ലാം വീഡിയോസ് ഫോട്ടോസ് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  ഡോക്യൂമെന്റഷൻ ചെയ്യുകയും സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു

ഫോട്ടോഗ്രാഫി ദിനം, ആഗസ്റ്റ് 19

ഫോട്ടോഗ്രാഫിയുടെ ചരിത്രവും പ്രാധാന്യവും അവതരിപ്പിക്കുന്ന സന്ദേശം സ്കൂൾ അസംബ്ലിയിൽ വായിച്ചു.

ക്യാമറ/ മൊബൈൽ ഫോട്ടോഗ്രാഫി ക്ലാസ്...മൊബൈലിലെയും ക്യാമറ ഫോട്ടോഗ്രാഫിയുടെയും അടിസ്ഥാനങ്ങൾ, ഫ്രെയിമിംഗ്, ലൈറ്റിങ്ങ് ആങ്കിൾ ഫോക്കസ് തുടങ്ങിയവ സംബന്ധിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.

മൈ സ്കൂൾ ത്രൂ മൈ ലെൻസ്... വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുവാൻ അവസരം നൽകുകയും മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ക്യാമറ കൈകാര്യം ചെയ്യുവാനും അതിന്റെ ഓപ്ഷൻ മനസ്സിലാക്കുവാനും ഈ പരിശീലന പരിപാടി കൊണ്ട് സാധ്യമായി

തപാൽ ദിനം, ഒക്ടോബർ 9

ഹോസ്റ്റൽ സേവനങ്ങളുടെ പ്രാധാന്യവും വിവരവിനിമയ രംഗത്ത് അതിന്റെ പങ്കും ഓർമ്മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പോസ്റ്റൽ ദിനാഘോഷം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പോസ്റ്റൽ ഡേ സന്ദേശം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഹോസ്റ്റൽ സംവിധാനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ഡിജിറ്റൽ കത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കിടയിൽ ഡിജിറ്റൽ കത്ത് ഇമെയിൽ അയക്കുന്ന രീതി കാണിച്ചു കൊടുത്തുകൊണ്ട് പരമ്പരാഗതവും ആധുനികവുമായ ആശയവിനിമയ രീതികളുടെ താരതമ്യം വിശദീകരിച്ചു.

ലഹരിക്കെതിരെ ഒരുമിക്കാം....

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 31- 10- 2025 വെള്ളിയാഴ്ച ലഹരി വസ്തുക്കൾ ഉപേക്ഷിക്കുമെന്നും ജീവിതമാണ് ലഹരി എന്ന പ്രതിജ്ഞ എടുത്തുകൊണ്ടും 2024 -27 ബാച്ചിലെ കുട്ടികൾ സ്കൂളിൽ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയൻ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടും പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടുമുള്ള റാലിക്ക് കൈറ്റ് മെന്റർമാരായ ശ്രീമതി ജിമോൾ ജോസഫ്, ബിന്ദുമോൾ  എന്നിവർ നേതൃത്വം നൽകി.

2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- II

ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫെസ് II, 1/ 11 /2025 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തപ്പെട്ടു. 9.30 am ന് ആരംഭിച്ച ക്യാമ്പിൽ കുമാരി എൽസ ബിജു എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സെന്റ് ജോസഫ് സി ജി എച്ച് എസ് എസ് കൈറ്റ് മെന്റർ സിസ്റ്റർ മേഴ്സി എം ആണ് ക്ലാസുകൾ നയിച്ചത്. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ ബാസ്ക്കറ്റ്ബോൾ ഗെയിം കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് നിർമ്മിച്ചത്. ഉച്ചയ്ക്കുശേഷം ഓപ്പൺ ടൂൺസ്, Kdenlive സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കലോൽസവ പ്രോമോ വീഡിയോ നിർമ്മിച്ചു. നാല് മണിയോടുകൂടി അവസാനിച്ച ക്യാമ്പിൽ കുമാരി അബിഗേൽ സൂസൻ ടോം എല്ലാവർക്കും നന്ദി അർപ്പിച്ചു.

2025-കോട്ടയം ഈസ്റ്റ്‌ ഉപജില്ല ഐ ടി മേള, ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേളയിൽ ലിറ്റിൽ കൈട്സ് സാന്നിധ്യം

കോട്ടയം ഈസ്റ്റ്‌ ഉപജില്ല ഐ ടി മേള, ഗണിത ശാസ്ത്ര മേള, ശാസ്ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് തിളക്കമാർന്ന വിജയം

ഗണിത ശാസ്ത്ര മേള

  1. ജിയോജിബ്ര -ബെറ്റ്സ സൂസൻ (ഫസ്റ്റ് എ ഗ്രേഡ് )

ശാസ്ത്ര മേള

  1. റോബോട്ടിക്സ് - പാർവതി വി രാജേഷ് (ഫസ്റ്റ് എ ഗ്രേഡ് )
  2. വർക്കിംഗ്‌ മോഡൽ -മനീഷ എൻ എം (സെക്കന്റ്‌ എ ഗ്രേഡ് )
  3. ഐ ഓ ടി - പാർവണ (തേർഡ് എ ഗ്രേഡ് )

ഐ ടി മേള

  1. വെബ് പേജ് ഡിസൈനിങ് -മെലിസ്സ അന്ന റ്റിജു (ഫസ്റ്റ് എ ഗ്രേഡ് )
  2. രചനയും അവതരണവും - അബിഗൽ സൂസൻ ടോം (സെക്കന്റ്‌ എ ഗ്രേഡ് )
  3. മലയാളം ടൈപ്പിംഗ്‌ - ശ്രേയ സെബാസ്റ്റ്യൻ (തേർഡ് എ ഗ്രേഡ് ) ഐ ടി ക്വിസ് , അനിമേഷൻ , ഡിജിറ്റൽ പെയിന്റിംഗ് സ്‌ക്രാച് പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു .

ഉപജില്ലാ ക്യാമ്പ് സെലക്ഷൻ

1/11/2025 വെള്ളിയാഴ്ച നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഫേസ് ടു വിൽ പഠിച്ച അനിമേഷൻ , സ്‌ക്രാച്ച് പ്രോഗ്രാമുകളുടെ അസൈൻമെന്റ് സമർപ്പിച്ചതിൽ നിന്നും മികച്ച രീതിയിൽ പ്രവർത്തനം നടത്തിയ കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

പ്രോഗ്രാമിങ്

  1. അബിഗെയ്ൽ സൂസൻ ടോം
  2. സിൽദാ മറിയം സൈറസ്
  3. ശ്രെയ സെബാസ്റ്റ്യൻ
  4. അക്ഷര മുരളി

ആനിമേഷൻ

  1. അമലു ജോർജ്
  2. അഞ്ജന സുധാകരൻ
  3. ലക്ഷ്മി കെ ബി
  4. എൽസ ഷിബു

ഉപജില്ല റവന്യൂജില്ലാ കലോത്സവം വീഡിയോ ഡോക്യൂമെന്റേഷൻ

2025 നവംബർ 11-14 തീയതികളിൽ നടന്ന കോട്ടയം ഈസ്റ്റ് ഉപജില്ല കലോത്സവത്തിന്റെയും 2025 നവംബർ 25-28 തീയതികളിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെയും സ്റ്റേജ് പ്രോഗ്രാമുകൾ ഇതിൽ 24- 27, 25 -28 ബാച്ചിലെ ശ്രേയ സെബാസ്റ്റ്യൻ, അബിഗെയ്ൽ സൂസൻ ടോം, ലക്ഷ്മി കെ ബി, അക്ഷര മുരളി , ജൊഹാന ജോൺ, അയോണ എന്നിവർ ഒ ബി എസ് സ്റ്റുഡിയോയിൽ തൽസമയ വീഡിയോ ഡോക്യുമെന്റേഷൻ നടത്തി . ജില്ലാ കലോത്സവ റാലിയിൽ 2024 -27 ബാച്ചിലെ 20 കുട്ടികൾ പങ്കെടുത്തു

പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന പരിശീലന പരിപാടി - കൂടെ

2023 ൽ ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് മൗണ്ട് കാർമൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആരംഭിച്ച ഒരു പ്രവർത്തനമാണ്  സ്കൂളിലെ തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതിൽ സഹായിക്കുക എന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികളാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 24_ 25, 25-26 അധ്യയന വർഷത്തിൽ മലയാളം മീഡിയം ക്ലാസിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആ ക്ലാസിലെ തന്നെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ സഹായിക്കുന്നു.

ചരിത്രമുറങ്ങുന്ന വെന്നിമലയിലേക്ക്...

10/1/2026

2024 27 ബാച്ചിലെ കുട്ടികൾ കോട്ടയം നഗരത്തിൽ പുതുപ്പള്ളി പഞ്ചായത്തിൽ ചരിത്രം ഉറങ്ങുന്ന വെന്നിമല ക്ഷേത്രം, കപിലമഹർഷി തപസ്സ് ചെയ്തിരുന്ന കപില ഗുഹ, കപിലോദകം, തെക്കും രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായ വെന്നിമല കോട്ട, സോപാന സംഗീത ചക്രവർത്തിയായ ഷഡ്കാല ഗോവിന്ദമാരാരുടെ സ്മാരകം ഇവയെല്ലാം സന്ദർശിക്കുകയും ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു. പ്രശസ്ത പ്രാദേശിക ചരിത്രകാരനായ പി എസ് വാര്യരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു.

റോബോട്ടിക്സ് വർക്ക് ഷോപ്പ് ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളുകളിലേക്കും

മൗണ്ട് കാർമൽ സ്കൂളിന്റെ സമീപപ്രദേശത്തുള്ള കോട്ടയം ശ്രീവിദ്യാധിരാജ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ(അൺ എയ്ഡഡ്) റോബോട്ടിക്സ് ക്ലാസ്സുകൾ എത്തിക്കുവാൻ ഒരു അവസരം ലഭിച്ചു. പത്താം ക്ലാസിൽ അഞ്ചു കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. വളരെ നല്ല ഒരു അനുഭവമാണ് ലിറ്റിൽ കൈ സംഘങ്ങൾക്ക് ഇതുവഴി ലഭിച്ചത്. ലിറ്റിൽ കൈറ്റ്‌സിൽ അംഗമായതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചതെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

റോബോട്ടിക്സ് ശില്പശാല

13,14 ജനുവരി 2026

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അബിഗൽ സൂസൻ ടോം, ശ്രേയ സെബാസ്റ്റ്യൻ, അക്ഷര മുരളി, സിൽദ എന്നിവരോടൊപ്പം 2023-26 ബാച്ചിലെ ലിവ, പാർവതി, മെലിസ, കല്യാണി, പാർവണ, ബെറ്റ്സ എന്നിവർ 2026 ജനുവരി 13,14 തിയതികളിലായി നടന്ന റോബോട്ടിക്സ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.

പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തിൽ പുതുതായി ചേർത്ത റോബോട്ടുകളെ അറിയാം എന്ന പാഠഭാഗം എളുപ്പമാക്കുന്നതിനും പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും  റോബോട്ടിക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. മിന്നും എൽ ഇ ഡി, ബസ്സർ, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ  തുടങ്ങിയവ ആകർഷകമായ പ്രവർത്തനങ്ങൾ ആയിരുന്നു. ആർഡിനോ യു എൻ ഒ, ബ്രഡ് ബോർഡ്, സെൻസറുകൾ, സെർവോ മോട്ടോർ, തുടങ്ങിയവ പരിചയപ്പെടുവാനും ഉപയോഗങ്ങൾ മനസ്സിലാക്കുവാനും റോബോട്ടിക്സിനെക്കുറിച്ചും കുട്ടികളിൽ കൂടുതൽ താല്പര്യം വളർത്തുവാനും സാധിച്ചു.

രണ്ട് ദിവസങ്ങളിലായി ഐടി ലാബിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ പത്താം ക്ലാസിലെ എല്ലാ കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആണ് പങ്കെടുത്തത്. പരീക്ഷ ചൂടിന്റെയും റിവിഷന്റെയും തിരക്കിൽ റോബോട്ടിക്സ് പരിശീലനത്തിന് വേണ്ടി സ്പെഷ്യൽ ടൈംടേബിൾ പോലും തയ്യാറാക്കി ഏറ്റവും അധികം പിന്തുണച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ ആയിരുന്നു.

കൈറ്റ് മെന്റർമാരായ ജിമോൾ, ബിന്ദു മോൾ, എസ് ഐ ടി സി ശ്രീമതി സുഷ ആന്റണി എന്നിവരോടൊപ്പം പത്താം ക്ലാസിലെ എല്ലാ ഐടി അധ്യാപകരും പരിശീലന പരിപാടിയിൽ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിശദാംശങ്ങൾ

S. no AD. no പേര് ക്ലാസ് ഡിവിഷൻ
1 27418 അഭിധന്യ അഭിലാഷ് IX F
2 26830 അബിഗെയിൽ സൂസൻ ടോം IX B
3 26815 ശ്രേയ സെബാസ്റ്റ്യൻ IX B
4 27391 ദർഷിനി എ IX E
5 26831 അക്ഷര മുരളി IX B
6 26825 വൈഗ വിനേഷ് IX D
7 26820 മിത്ര എം മനു IX G
8 26933 അഞ്ജന സുധാകരൻ IX G
9 27291 ദേവിക.കെ. സജീഷ് IX D
10 26860 പ്രൈസ് മോൾ സി ബിനു IX D
11 27013 ദിയ സതീഷ് IX C
12 26750 ലക്ഷ്മി കെ ബി IX A
13 27133 റോസ്‌മി സാറ ഷാജൻ IX G
14 26811 ശിവലക്ഷ്മി പി. എസ് IX E
15 26907 അമലു ജോർജ്  IX F
16 26939 കൃഷ്ണപ്രിയ. റ്റി എസ് IX G
17 27465 ഐറിൻ ആമി ഗീവർഗീസ് IX G
18 26755 അലോൻസാ മേരി ജോമോൻ IX A
19 28165 അരുണ. എൻ. എസ് IX C
20 28193 അർച്ചന . കെ. അഭിലാഷ് IX F
21 26946 നിവേദ്യ പ്രദോഷ് IX D
22 26821 പുണ്യാ കെ പ്രദിവ് IX A
23 26912 അസ്ലമ ഫാത്തിമ IX D
24 26817 വൈഗ സജുലാല് IX D
25 28204 നിഹാര വി .ആർ IX A
26 27606 ദേവിപ്രിയ ആർ നായർ IX B
27 26784 നില ഷൈജു IX E
28 26922 ആത്മ സാംസൺ IX G
29 27122 സിൽദ മറിയം സൈറസ് IX F
30 26977 സൈന സുജീഷ് IX G
31 26804 ജിവ രിറ്റ ഫ്രാൻസ് സ് IX D
32 26968 എൽസ ഷിബു IX C
33 26778 മഞ്ജിമ ആർ IX D
34 26764 അഞ്ജന അനിൽകുമാർ IX B
35 26679 അഞ്ജന ജയമോൻ IX A
36 27650 ഗൗരി പ്രസാദ് IX B
37 27458 ജന്നത്തുൾ IX B
38 26842 ജോയ്‌സ് മറിയം കുര്യൻ IX E
39 26863 സിമിലി ജിബു IX E
40 28506 ആൻ മേരി IX F
41 28555 വൈഷ്ണവി ബി IX F
42 28380 ബിയ ബിജു IX A
43 28525 മാളവിക കെ എം IX F