സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകുവാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണ്ണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനാണ് വിവിധ വിഷയ മേഖലയിലെ പ്രായോഗിക പരിശീലനം നൽകുന്നത്. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങി ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങും ഇന്റർനെറ്റും എല്ലാം പഠിക്കുവാൻ സാധിക്കുന്ന 2023-26 ബാച്ചിന് കഴിഞ്ഞവർഷം പ്രിലിമിനറി ക്യാമ്പ് നടത്തി. 15 ക്ലാസുകൾ നടത്തി. ഈ വർഷത്തെ ക്ലാസുകൾ നടന്നുവരുന്നു. മീറ്റിംഗ് കൂടി ഈ വർഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. തനത് പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു.

| 23048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23048 |
| യൂണിറ്റ് നമ്പർ | LK/2018/23048 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ലീഡർ | താജുന്നിസ എ ടി |
| ഡെപ്യൂട്ടി ലീഡർ | ഷിസ മെഹ്നാസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി. ബിന്ദു തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. ജോഷ്ണി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 04-11-2025 | 23048 |
ലിറ്റിൽകൈറ്റ്സ് സ്കൂൾ തല ക്യാമ്പ് :
2024 ഒക്ടോബർ 9 -ാം തിയ്യതി 2023-26 ബാച്ചിലെ കുട്ടികൾക്കായി ഏകദിന ക്യാമ്പ് പ്രാർത്ഥനയോടെ ആരംഭിച്ചു . കുമാരി അയറ അൽഷാബ് ഏവർക്കും സ്വാഗതം ആശംസിച്ചു. കാട്ടൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ .സുദീപ് സാറാണ് ക്ലാസ്സ് നയിച്ചത്. ഈ പദ്ധതിയിലെ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകുവാനുള്ള സുവർണ്ണാവസരമാണ് മൂന്നു വർഷത്തെ പ്രവർത്തന കാലയളവിലൂടെ ലഭിക്കുന്നത്. നമ്മുടെ കമ്പ്യൂട്ടറിലുള്ള ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം ചേർക്കാൻ സൗകര്യമുള്ളതുമായ ഒരു ദ്വിമാന അനിമേഷൻ സോഫ്റ്റ് വെയറാണ്. സാങ്കേതികമായ മികച്ച നിലവാരമുള്ള അനിമേഷനുകൾ തയ്യാറാക്കാൻ ഇതിൽ സാധിച്ചു. ശബ്ദവും ചലനവും നല്കുവാൻ സാധിച്ചു. ഓണവുമായി ബന്ധപ്പെടുത്തിയാണ് ക്ലാസ്സ് നയിച്ചത്. താളമേളങ്ങളോടുകൂടി ആരംഭിച്ച ക്ലാസ്സിൽ ജിഫ് നിർമ്മാണത്തിനും പ്രോഗ്രാമിലൂടെ ഓണ പൂക്കളം നിർമ്മിക്കുന്നതിനും ഗെയിം കളിക്കുന്നതിനും സാധിച്ചു . താല്പര്യം ജനിപ്പിക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 4.30 pm ന് കുമാരി ലയോണ റോസിൻ്റെ നന്ദിയോടുകൂടി ക്ലാസ്സ് അവസാനിച്ചു . അസൈൻമെൻ്റ് നല്കി കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് മികച്ച കുട്ടികളെ തിരഞ്ഞെടുത്തു.
റോബോ ഫെസ്റ്റ്:
17/02/2025 ന് 2023-26 ബാച്ചിലെ കുട്ടികൾ റോബോ ഫെസ്റ്റ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ ഓർഡിനോ കിറ്റിന്റെ സഹായത്താൽ റോബോട്ടിസ്റ്റിക് ചെയ്യാൻ പരിശ്രമിച്ചു. അവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റു കുട്ടികൾക്കും കൂടി പ്രദർശിപ്പിക്കുകയുണ്ടായി. ഇതിലൂടെ എല്ലാവർക്കും ഐ ടി ഫീൽഡിനോട് താല്പര്യം ജനിപ്പിക്കുവാനും ഇത്തരം പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പുവരുത്തുവാനുമുള്ള ഒരു മനോഭാവം വളർത്തിയെടുക്കുവാനും സാധിച്ചു. ഈ ഫെസ്റ്റിലൂടെ ചെറിയ കുട്ടികളിൽ ലിറ്റിൽ കൈറ്റ്സിനോടുള്ള അഭിരുചി സൃഷ്ടിക്കുവാനും കഴിഞ്ഞു. ഇത് വിജയപ്രദമാക്കുവാൻ സ്കൂളിലെ ഹെഡ്മിസ്ട്രസും, കൈറ്റ് മിസ്ട്രസ്സുമാരും ഏറെ ശ്രദ്ധ ചെലുത്തുകയുണ്ടായി.
https://youtu.be/bTLWB7M4eag?si=M7BNj0MUt_-p3NNW
2023-26 ബാച്ചിലെ വിദ്യാർത്ഥിനികൾ കരുവന്നൂർ സ്കൂളിലെ മറ്റ് കുട്ടികൾക്കും മാപ്രാണം സ്കൂളിലെ കുട്ടികൾക്കും ഭിന്നശേഷി വിദ്യാർത്ഥികൾക്കും ക്ലാസ്സുകൾ നടത്തുകയുണ്ടായി . സ്കൂൾ പി. ടി. എ മീറ്റിംഗിൽ രക്ഷിതാക്കൾക്ക് അറിവ് പകർന്നു നൽകി. സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.


