സെന്റ് ജോസഫ്സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

സ്വതന്ത്ര വിജ്ഞാനോത്സവം 2023 (Freedom Feast)

വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് . ജോസഫ് സി ജി എച്ച് എസ് കരുവന്നൂർ സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 നടത്തുകയുണ്ടായി. കുട്ടികൾ ആർജിച്ച അറിവ് മറ്റുള്ളവരുമായി പങ്കുവെക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് നടത്തിയത്. നിലവിലുള്ള കണ്ടെത്തലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് സംഘടന അംഗങ്ങൾ മുന്നോട്ടു പോകുന്നു. ഇതിനായുള്ള പല പ്രവർത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. ആയതിന്റെ ഭാഗമായി ആഗസ്റ്റ് 9ന് സ്കൂൾ അസംബ്ലിയിൽ ഒരു സന്ദേശം അവതരിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് പത്താം തീയതി പോസ്റ്റർ മത്സരം നടത്തുകയുണ്ടായി.മികച്ച പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . പതിനൊന്നാം തീയതി സോഫ്റ്റ്വെയർ ഹാർഡ്വെയർ എന്നതിനെക്കുറിച്ച് കുമാരി. ബിസ്മ, കുമാരി. അനിവ എന്നിവർ ക്ലാസ് നയിച്ചു. 14ാം തിയ്യതി പ്രദർശിപ്പിച്ച ഐടി കോർണറിൽ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,മിന്നും മിന്നും എൽഇഡി, ഇലക്ട്രോണിക് ഡയസ്,റോബോ ഹെൻ ,തിങ്കർ കാർഡ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രസ്തുത പ്രദർശനത്തിന്റെ ഉദ്ഘാടനം റവ.സി. സെൽമി സൂസോ നിർവഹിക്കുകയുണ്ടായി. അധ്യാപകരും അനധ്യാപകരും കുട്ടികളും ഈ പ്രദർശനത്തിൽ പങ്കെടുത്തു. സ്കൂളിൽ ലഭ്യമായ റോബോട്ടിക് കിറ്റിൽ നിന്നും ആർഡിനോ ബോർഡ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ മറ്റു കുട്ടികളെകൂടിയും പങ്കാളികളാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കുട്ടികൾക്ക് സാങ്കേതിക വിദ്യയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി.





