സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് 2024-27 :

ഇതിൽ ലിറ്റിൽ കൈറ്റ്സ്  മെമ്പേഴ്സ് ആകുവാൻ താല്പര്യമുള്ളവരെ വിളിച്ച് ഒരു ഫോം പൂരിപ്പിക്കാൻ നൽകി. അതിൽ നിന്നും അംഗങ്ങളാകുന്നതിന് 2024 ജൂൺ 11 ചൊവ്വാഴ്ച ഓൺലൈൻ വഴി അപേക്ഷിച്ചു. അവർക്കുവേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു. ജൂൺ 24ന് റിസൾട്ട് പബ്ലിഷ് ചെയ്തു. അതിൽ 39 പേർക്ക്അം ഗത്വം ലഭിച്ചു. അവർക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 21ന് നടന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ കുട്ടികൾ ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, സ്ക്രാച്ച്, ക്വിസ് എന്നിവ പരിശീലിച്ചു. മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ അടുത്തറിയാൻഈ ക്യാമ്പിൽ കൂടി കുട്ടികൾക്ക് സാധിച്ചു. അന്നേദിവസം തന്നെ ലിറ്റിൽസ് കുട്ടികളുടെ രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടന്നു. എല്ലാ തിങ്കളാഴ്ചയും ലിറ്റിലൂടെ ക്ലാസുകൾ നടന്നുവരുന്നു. ലിറ്റിൽ ലീഡേഴ്സ് ആയി ശ്രേയ എൻ. എസ്, ഡെപ്യൂട്ടി ലീഡർ അഹല്യ എം ആർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.