ജി.യു.പി.എസ് പെരിഞ്ഞനം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.യു.പി.എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം | |
സ്ഥാപിതം | 20 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 24551 |
ചരിത്രം
നവോത്ഥാനത്തിന്‍െറ വെളിച്ചം കേരള സമൂഹത്തില്‍ പടനരാനാരംഭിച്ച 20-ാം നൂറ്റാണ്ടിന്‍െറ പ്രാരംഭത്തിലാണ് പെരിഞ്ഞനം ഗവ.യുപി സ്കൂകൂളും പിറവി കൊള്ളുന്നത്.1903ല്‍ ശ്രീ ടി.കെ കുുഞ്ഞാമന്‍ മാസ്റ്റര്‍ ഈ അക്ഷരവെട്ടത്തിരി തെളിയിച്ചു. അദ്ദേഹത്തോടൊപ്പവും തുടര്‍ന്നും ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച ത്യാഗ നിര്‍ഭരമായ ഒട്ടെറെ പേരെ ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. സര്‍വ്വ ശ്രീ താഴിശ്ശേരി കൃഷ്ണന്‍ മാസ്റ്റര്‍,അമരിപ്പാടത്ത് നാരായണമേനോന്‍, ശ്രീ വടവട്ടത്തു ഗോപാലമേനോന്‍,എം.രാമമേനോന്‍, അരിപ്പാടത്ത് ശേഖരമേനോന്‍, പള്ളിപ്പുറത്ത് രാമന്‍നായര്‍, ശ്രീ ചെമ്മാലികുഞ്ഞുണ്ണി,തട്ടാഞ്ചരി നാരായണന്‍ നായര്‍,താഴിശ്ശേരി വേലുക്കുട്ടി,പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടന്‍മേനോന്‍, ചക്കാലക്കല്‍ ശങ്കരനായര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ സ്മരണീയരാണ്. 1914 മുതല്‍ ഈ വിദ്യാലയം ശ്രീ ശങ്കുണ്ണി ഗുരുക്കള്‍ തന്‍റെ സുഹൃത്തായ ശ്രീ കുഞ്ഞാമന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റെടുത്തു. തുടര്‍ന്ന് 1919 ജൂണ്‍ 19 തീയ്യതി ഈ വിദ്യാലയം മലബാര്‍ താലൂക്ക് ബോര്‍ഡ് ഏറ്റെടുക്കുകയും 4 ക്ലാസ്സ് വരെയായി ഉയര്‍ത്തുകയും ചെയ്യതു. 1925 ല്‍ 5 ക്ലാസ്സും 1929 ല്‍ ഒരു പൂര്‍ണ്ണ എലിമെന്‍െററി വിദ്യാലയമായി ഉയര്‍ത്തപ്പടുകയും ചെയ്യതു. 1956 ല്‍ ഐക്യകേരളം രൂപം കൊള്ളുകയും മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അപ്രസ്ക്തമാകുുകയും ബോര്‍ഡിന്‍െറ കീഴിലുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യതിന്‍െറ ഭാഗമായി "ബോര്‍ഡ്" സ്കൂള്‍ ആയിരുന്ന ഈ വിദ്യാലയം കേരള സര്‍ക്കാര്‍ പള്ളികൂടമായി മാറി. സ്വന്തമായി കെട്ടിടമില്ലാത്തടക്കം ഭൗതികസൗകര്യങ്ങളുടെ ഒട്ടെറെ പ്രാരാബ്ദ്തങ്ങള്‍ ആദ്യകാലങ്ങളില്‍ ഈ വിദ്യാലയത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സ്കൂളിന്‍െറ അനുമതി തന്നെ നിഷേധിയ്ക്കപ്പെടുമെന്ന അവസ്ഥ ഉണ്ടായി. വിദ്യാര്‍ഥിക്കളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന് ഒാലയും മുളയും കവുങ്ങും എല്ലാം നാട്ടില്‍ നിന്ന് സംഘടിപ്പിച്ച് ഷെഡുകള്‍ പണിത് ക്ലാസ്സ് മുറികള്‍ ഉണ്ടാക്കി. തുടര്‍ന്ന് പ്രധാന അധ്യാപകനായിരുന്ന പി. കുുമാരന്‍മാസ്റ്റര്‍ ബഹുമാനപ്പെട്ട MLA ആയിരുന്ന ശ്രീ .വി.കെ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉയര്‍ത്തികൊണ്ടുവന്ന ബഹുജന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു. ഈ വിദ്യാലയ നടത്തിപ്പിന് തുടര്‍ന്നും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണന്ന കാര്യം കൃതജ്ഞതപൂര്‍വ്വം സ്മരിക്കുകയാണ്. ഇപ്പോള്‍ 1 ഏക്കര്‍ 10 സെന്‍റ് സ്ഥലത്ത് 9 കെട്ടിടങ്ങളൊടെ സ്കുൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പ്രീ പൈമറി അടക്കം 20 മുറികളുള്ള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.കൂടാതെ ഓപ്പണ്‍ സ്റ്റേജും വാഹന സൗകര്യവും ഉണ്ട്.എല്ലാ ക്ലാസ്സുമുറികളില്‍ ഫാനും, ചുറ്റുമതില്‍, പച്ചക്കറിത്തോട്ടം, ക൩്യൂട്ടര്‍ റൂം, സ്മാര്‍ട്ട് ക്ലാസ്സ് റൂം , ലൈബ്രറി ,ഒാപ്പണ്‍ ലൈബ്രറി, അടുക്കള, ആവശ്യമായ വൃത്തിയുള്ള ടോയിലറ്റ് സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്. കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ സ്ലൈഡര്‍, ഊഞ്ഞാല്‍,സീസോ,കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍ എന്നിവയും ഉണ്ട്. മതിലകം ബി.ആര്‍.സിയും, സി.ആര്‍.സിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ഇരൂപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഭൂരിപക്ഷം പേര്‍ക്കും അക്ഷരവെളിച്ചം അന്യമായിരുന്ന കാലത്ത് ജാതിരഹിതവും ജനാധ്യപത്യപരവുമായ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ 1903 ല്‍ ശ്രീമാന്‍ ടി.കെ കുഞ്ഞാമന്‍ മാസ്റ്റുടെ നേതൃത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിനു വേണ്ടി നവീനരീതിയിലുള്ള ഒരി വിദ്യാലയം എന്ന സ്വപ്നം സാക്ഷല്‍കരിക്കുന്നതിന് സര്‍വ്വ ശ്രീ താഴിശ്ശേരി കൃഷ്ണമാസ്റ്റര്‍, അമരിപ്പാടത്ത് നാരായണന്‍ മേനോന്‍ തുടങ്ങിയവരുടെ ത്യാഗ സ൩ന്നമായ സഹകരണം ലഭിച്ചിരുന്നു. ഇവരെ കൂടാതെ സര്‍വ്വശ്രീ വടവട്ടത്ത് ഗോപാലമേനോന്‍, എം രാമന്‍ മേനോന്‍, അമരിപ്പാടത്ത് ശേഖരമേനോന്‍ പള്ളിപ്പുറത്ത് രാമന്‍ നായര്‍, ചെമ്മാലി കുുഞ്ഞുണ്ണി,തട്ടഞ്ചേരി നാരായണന്‍ നായര്‍, താഴശ്ശേരി വേലുക്കുട്ടി, പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടമേനോന്‍, ചക്കാല്ക്കല്‍ ശങ്കരനായര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിനുവേണ്ടി നിസ്വര്‍ത്ഥ സേവനം അനുഷ്ടിച്ചിട്ടുണ്ട്.1914 ല്‍ നേതൃത്വം ശ്രീ ശങ്കുണ്ണി ഗുരുക്കള്‍ ഏറ്റെടുത്തു. എെക്യകേരളത്തിന്‍െറ രൂപീകരണത്തെ തുടര്‍ന്ന് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം അന്നത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി.കുുമാരന്‍ മാസ്റ്ററുടെയും എം.എല്‍.എ ആയിരുന്ന ശ്രീ പി.കെ രാജന്‍െറയും .നേതൃത്വത്തില്‍ നടന്ന ബഹുജന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെ കൊണ്ട്ഏറ്റെടുപ്പിക്കാന്‍ സാധിച്ചു. 1986 ല്‍ ശ്രീ ടി.കെ ഗംഗാധരമാസ്റ്റര്‍ പ്രധാന അധ്യാപകനായിരുന്നപ്പോള്‍ വലപ്പാട് ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയം ഉയര്‍ന്നു. ശ്രീ ടി.എ ഗ്രിഗോറിയസ് മാസ്റ്റര്‍ കായിക അധ്യാപകനായിരുന്ന കാലത്ത് കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പലമേഖലകളിലും പ്രശസ്തരായ ധാരാളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളി൯െറചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും, എഞ്ചിനീയറിംഗ് മേഖലകളിലും ,ആതുരസേവന രംഗത്തും ,ബാങ്കിംഗ് മേഖലയിലും ,വ്യവസായ മേഖലകളിലും, കലാസാഹിത്യ രംഗങ്ങളിലും ,കായിക മേഖലകളിലും ,കാര്‍ഷിക മേഖലകളിലും.നേഴ്സിംങ്ങ് മേഖലകളിലും പ്രശസ്തരായ വ്യക്തികള്‍ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ ശാസ്ത്രമേളകൾ,കലോത്സവങ്ങൾ,സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽസങ്കടിപ്പിക്കുന്ന മത്സരങ്ങൾതുടങ്ങിയവയിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്. മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി.
2012-2013, 2013-2014 എന്നീ അധ്യായനവര്‍ഷത്തില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്‍െറ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തിരുന്നു. കൈപ്പമംഗലം നിയോജകമണ്ഡലം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന o.s സത്യന്‍ അനുസ്മരണ സമിതി 2011-2012 മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള അവാര്‍ഡില്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനം ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.
വഴികാട്ടി
{{#multimaps:10.314730,76.147553|zoom=15}}