എ.എൽ.പി.എസ്.പേരടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്.പേരടിയൂർ
വിലാസം
പേരടിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2017RAJEEV




ചരിത്രം

പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ .വിളയൂരിന്റെ ഏകദേശം മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എ .എൽ .പി .സ്കൂൾ പേരടിയൂർ .1909 ൽ ആണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് .വിളയൂർ പഞ്ചായത്തിൽ ആദ്യമായി അംഗീകാരം ലഭിച്ച വിദ്യാലമാണിത് . 1909 നു മുൻപു തന്നെ ഈ വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത് തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ സ്കൂളിന്റെ സ്ഥാപക മാനേജർ .നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായ സഹകരണങ്ങളും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ഉണ്ടായിരുന്നു.പ്രാദേശിക സമൂഹത്തിന്റെ പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും അനുസൃതമായി രണ്ടു പ്രധാന കാര്യങ്ങളാണ് ഈ വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം കുട്ടികൾക്ക് നൽകുക . രണ്ട് സാമൂഹിക സാംസ്കാരിക വളർച്ചയ്ക്കുവേണ്ട അന്തരീക്ഷംസൃഷ്ടിക്കുക പിന്നിട്ട നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ്,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി കുട്ടികൾ ഇവിടെ എത്തുന്നു.


ഭൗതികസൗകര്യങ്ങള്‍

  1. മികച്ച ക്ലാസ്സ്മുറികൾ .
  2. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും .
  3. ക്ലാസ്സിൽ ശുദ്ധ ജല സൗകര്യം
  4. എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള.
  5. ക്ലാസ്സ്മുറികളിൽ ടി വി .
  6. ഒന്നാം ക്ലാസ്സിലും പ്രി പ്രൈമറി ക്ലാസ്സിലും ബേബിചെയർ .
  7. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .
  8. തണൽ മരങ്ങൾക്കുചുറ്റും കോൺക്രീറ്റ് തറ കെട്ടി വായന മൂലകൾ നിർമിച്ചു .
  9. ചുമർ ചിത്രങ്ങളും മാപ്പുകളും .
  10. നിറമാർന്ന ചിത്രീകരണത്തോടുകൂടിയ പ്രി പ്രൈമറി ക്ലാസ് .
  11. വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും .
  12. സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും .
  13. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരം സ്റ്റേജ് .
  14. സൗകര്യപ്രദമായ ജലവിതരണ സൗകര്യം .
  15. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .
  16. സ്കൂൾ മൈക്കും ക്ലാസ്സ്‌റൂം സ്‌പീക്കറുകളും .
  17. ക്ലാസ്സ്‌റൂം അലമാരകൾ .
  18. ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
  2. 1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
  3. 1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
  4. 1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )ആരംഭിച്ചു .
  5. 1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
  6. 1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
  7. 1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
  8. 1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .ഗ്രാമോത്സവം(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
  9. 2000 ത്തിൽ മികവ് സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
  10. 2001 ൽ തേൻമൊഴിസ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
  11. 2002 ൽ അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ ആരംഭിച്ചു .സ്കൂൾതല സഹവാസക്യാമ്പിന്‌തുടക്കം കുറിച്ചു .
  12. 2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി നിറവ് പഠനക്കൂട്ടായ്മ തുടങ്ങി .
  13. 2004 ൽ ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
  14. 2005ൽ സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
  15. 2006 ൽ തണൽമരങ്ങൾക്കുതറകെട്ടി വായനമൂലക്കുതുടക്കമായി .
  16. 2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
  17. 2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം ആരംഭിച്ചു .
  18. 2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
  19. 2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
  20. 2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
  21. 2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
  22. 2013 ൽ സ്കൂൾ തപാൽ ആരംഭിച്ചു .പിറന്നാളിനൊരുച്ചെടിപദ്ധതി തുടങ്ങി .
  23. 2014 ൽ വാർത്തകൾ പറയനും അറിയാനുമായി സ്കൂൾ റേഡിയോതുടങ്ങി .
  24. 2015ൽ വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ജൈവഹരിതം പദ്ധതി തുടങ്ങി .
  25. 2016 ൽ അമ്മവായനക്ക് തുടക്കം കുറിച്ചു

നേട്ടങ്ങള്‍

ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവര്‍ഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍--വിശദമായി വായിക്കുവാന്‍ ക്ലബ്ബുകളില്‍ ക്ലിക്ക് ചെയ്യുക
  1. ശാസ്ത്രക്ലബ്
  2. സ്കൂൾ ഹെൽത്ത് ക്ലബ്ബ്
  3. ഗണിതക്ലബ്‌
  4. അറബിക് ക്ലബ്
  5. എസ് .ആർ .ജി
  6. ഐ .റ്റി അറ്റ് എൽ.പി .സ്കൂൾ
  7. പ്രവൃത്തിപരിചയക്ലബ്‌
  8. ലൈബ്രറി


മാനേജ്മെന്റ്

മാനേജര്‍ കാലഘട്ടം
വി .കൃഷ്‌ണനെഴുത്തച്ഛൻ 1909 -1954
വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 -1956
വി .കുട്ടനെഴുത്തച്ഛൻ 1956 -2008
വി.പ്രമോദ് 2010 മുതൽ


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

അധ്യാപകന്‍ കാലഘട്ടം
വി.കൃഷ്ണനെഴുത്തച്ഛൻ 1909 -1936
വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ 1936 -1952
വി.കുട്ടനെഴുത്തച്ഛൻ 1952 -1985
പി.പരമേശ്വരമേനോൻ 1 -4 -1985 മുതൽ 20-10-1985വരെ
വി.ദാക്ഷായണി 1985 -1987
എൻ .പി .രാമദാസ് 1987 -2008
പി.സുബ്രമണ്യൻ 2008 മുതൽ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ&oldid=328955" എന്ന താളിൽനിന്ന് ശേഖരിച്ചത്