എ.എൽ.പി.എസ്.പേരടിയൂർ/ഗണിതക്ലബ്
ഗണിതക്ലബ് ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം ഒരിക്കലും നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കഴിയാത്തതും എന്നാൽ മിക്ക കുട്ടികൾക്കും ഇതിനെ കയ്യെത്താത്ത ,കണ്ണെത്താത്ത ഒന്നായി പരിഗണിച്ചു മാറ്റിനിർത്തപ്പെട്ടതുമാണ് .കുഞ്ഞുപ്രായത്തിൽ തന്നെ അഥവാ എൽ.പി .വിഭാഗത്തിൽ നിന്നുതന്നെ ഈ ചിന്ത കുട്ടികളിൽ നിന്നു മാറ്റി ഗണിതത്തെ കൂടുതൽ സ്നേഹിക്കാനും ഈ ശാസ്ത്രസാഗരത്തിന്റെ കുഞ്ഞലകളെ പയ്യെ തഴുകാനും നാം അവരെ പ്രാപ്തരാക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സ്വായത്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഗണിത ക്ലബ്ബിനെ പരിഗണിക്കാം .
2008 മുതൽ ഞാനീ ക്ലബ്ബിന്റെ കൺവീനറായി തുടരുന്നു .വർഷങ്ങളായി തുടരുന്നു.ഈ യാത്രയിൽ ക്ലബ്ബിന്റെ സഹായത്തോടെ സ്കൂൾ നേടിയ വിജയം വളരെ വലുതാണ് .ഗണിതശാസ്ത്രമേളയിൽ ഗണിത ശാസ്ത്ര സബ്ജില്ലാ ,ജില്ലാതലങ്ങളിൽ മികച്ച വിജയം .സബ്ജില്ലാതലത്തിൽ സ്ഥിരമായി ഒന്നോ രണ്ടോ സ്ഥാനം ഈ വിദ്യാർത്ഥികളുടെ കരങ്ങളിൽ എന്നും ഭദ്രമാണ് .ഈ വർഷത്തെ കൂടി ഗണിത ശാസ്ത്ര മേളയിലെ സ്കൂളിന്റെ ഒന്നാംസ്ഥാനം ക്ലബ്ബിനും അതിന്റെ ഭാരവാഹികൾക്കും ഒന്നുകൂടി ആത്മവിശ്വാസം പകർന്നുതന്നു .ഗണിതക്വിസ് ,ഗണിതജാലകം, എന്റെ ഗണിതാലോകം ......എന്നിവ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഈ ക്ലബ്ബിന്റെ ഈ പ്രവിശ്യത്തെ ഉദ്ഘാടനം ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റർ തന്നെയാണ് നടത്തിയത് .ഇനിയും താണ്ടുവാൻ കാത മേറെയുണ്ടെന്ന തിരിച്ചറിവോടെ ഗണിതക്ലബ് അതിന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.........
സ്മിത .എൻ .പി എൽ .പി .എസ് .എ