സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28



ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - 04 ജൂൺ 2025
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - 04 ജൂൺ 2025 ന് രാവിലെ 10.00 മണിമുതൽ വൈകുന്നേരം 4 മണി വരെവിവിധ ആധുനികസങ്കേതിക പഠനങ്ങളുടെ മേഖലയിലൂടെ മുന്നേറി.ഇന്നത്തെ കാലഘട്ടത്തിൽ
റീൽസിനും, വീഡിയോകൾക്കും, പോസ്റ്ററുകൾക്കുമുള്ള പ്രസക്തിയും

അതിന്റെ പ്രാധാന്യവും വ്യക്തമാക്കി.കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി
തിരിച്ച് അവരുടെ പ്രവർത്തനമേഖലകൾ സജ്ജമാക്കി.Kden Live എന്നസോഫ്റ്റ് വെയർ ഉപയോഗിച്ച് വീിഡിയോ എഡിറ്റിംഗും
ഒഡാസിറ്റിയിലൂടെ മ്യൂസിക് ട്രാക്ക് മിക്സിംഗും ഡി.എസ്.എൽ ആർ ക്യാമറയുടെ ശരിയായ വിനിയോഗവും വളരെ നല്ലരീതിയിൽ നടന്നു. എല്ലാകുട്ടികളും ഉച്ചയോടെ പ്രമോവീഡിയോകൾ റെഡിയാക്കി.അത് പ്രോജക്ടറിലൂടെ എല്ലാവരെയും കാണിക്കുകയും അതിന്റെ കുറവുകൾ നികത്തി നല്ലൊരുപ്രമോവീഡിയോ ആക്കാനുള്ള നിർദ്ദേശം കൈറ്റ് മെന്റർ നല്കുകയുണ്ടായി .വൈകുന്നേരം 4 മണിക്ക് എല്ലാകുട്ടികൾക്കും ഭക്ഷണം നല്കി ക്ലാസ് അവസാനിച്ചു.
റോബോട്ടിക് എക്സ്പോയും ഫിലിംഫെസ്റ്റിവലും
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരുക്കിയ റോബോട്ട് ഫെസ്റ്റും ഫിലിം ഫെസ്റ്റിവലും ഓഗസ്റ്റ് 5 ന് നടത്തപ്പെട്ടു.കുട്ടികൾ ഒരുക്കിയ കാർഗോപ്ലെയിൻ ,ഡ്രോൺ , റെഡാർ സിസ്റ്റം,ഒബ്സ്റ്റക്കൾ ഡിറ്റക്ഷൻ റോബോട്ട്,വെൽക്കംറോബോട്ട്,എ ഐ വിവിധ പ്രവർത്തനങ്ങൾ,ഒപ്ടിമസ് റോബോട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ,ആർ.ജി.ബി ലൈറ്റ്


