സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്/2025-28



ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - 04 ജൂൺ 2025
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - 04 ജൂൺ 2025 ന് രാവിലെ 10.00 മണിമുതൽ വൈകുന്നേരം 4 മണി വരെവിവിധ ആധുനികസങ്കേതിക പഠനങ്ങളുടെ മേഖലയിലൂടെ മുന്നേറി.ഇന്നത്തെ കാലഘട്ടത്തിൽ
റീൽസിനും, വീഡിയോകൾക്കും, പോസ്റ്ററുകൾക്കുമുള്ള പ്രസക്തിയും

അതിന്റെ പ്രാധാന്യവും വ്യക്തമാക്കി.കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി
തിരിച്ച് അവരുടെ പ്രവർത്തനമേഖലകൾ സജ്ജമാക്കി.Kden Live എന്നസോഫ്റ്റ് വെയർ ഉപയോഗിച്ച് വീിഡിയോ എഡിറ്റിംഗും
ഒഡാസിറ്റിയിലൂടെ മ്യൂസിക് ട്രാക്ക് മിക്സിംഗും ഡി.എസ്.എൽ ആർ ക്യാമറയുടെ ശരിയായ വിനിയോഗവും വളരെ നല്ലരീതിയിൽ നടന്നു. എല്ലാകുട്ടികളും ഉച്ചയോടെ പ്രമോവീഡിയോകൾ റെഡിയാക്കി.അത് പ്രോജക്ടറിലൂടെ എല്ലാവരെയും കാണിക്കുകയും അതിന്റെ കുറവുകൾ നികത്തി നല്ലൊരുപ്രമോവീഡിയോ ആക്കാനുള്ള നിർദ്ദേശം കൈറ്റ് മെന്റർ നല്കുകയുണ്ടായി .വൈകുന്നേരം 4 മണിക്ക് എല്ലാകുട്ടികൾക്കും ഭക്ഷണം നല്കി ക്ലാസ് അവസാനിച്ചു.
റോബോട്ടിക് എക്സ്പോയും ഫിലിംഫെസ്റ്റിവലും


ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരുക്കിയ റോബോട്ട് ഫെസ്റ്റും ഫിലിംഫെസ്റ്റിവലും ഓഗസ്റ്റ് 5 ന് നടത്ത പ്പെട്ടു. കുട്ടികൾ ഒരുക്കിയ കാർഗോപ്ലെയിൻ ,ഡ്രോൺ റെഡാർ സിസ്റ്റം, ഒബ്സ്റ്റ ക്കൾഡിറ്റക്ഷൻ റോബോട്ട് വെൽക്കം റോ ബോ ട്ട്,എ ഐ വിവിധ വർത്തന ങ്ങൾ ഒപ്ടിമസ് റോബോട്ട്, ഓട്ടോമാറ്റിക് സാനിറ്റൈസർ

ഡിസ്പെൻസർ ആർ.ജി.ബി ലൈറ്റ് ഓട്ടോമേഷൻ,F22 Raptor Jet

എല്ലാം കൂടി ഒരു വിസ്മയ
ലോകം തീർത്തു.

തേവര എസ്.എച്ച്. ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ കൈവേലയായി ആകാശത്തിലേക്ക് ഉയർന്ന ഡ്രോൺ

തേവര എസ്.എച്ച്. ഹൈസ്കൂളിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ് എക്സ്പോയിൽ വിദ്യാർത്ഥികളുടെ സൃഷ്ടിപ്രതിഭക്കും അവിശ്രമമായ പരിശ്രമത്തിനും തെളിവായി ഒരു അപൂർവ കാഴ്ച സാക്ഷിയായി. മൂന്നു മാസത്തെ ക്രമബദ്ധമായ പരിശ്രമത്തിന്റെ ഫലമായി, സ്വന്തം കൈകൊണ്ട് വിദ്യാർത്ഥികൾ നിർമിച്ച ഡ്രോൺ നീലാകാശത്തേക്ക് സുന്ദരമായി ഉയർന്നു പറന്നപ്പോൾ, കാണികളുടെ മനസ്സിൽ വിസ്മയവും ആവേശവും നിറഞ്ഞു.
ഡെറിക് ആൽഫോൻസ് ജോൺ പാലാട്ടിയുടെ നേതൃത്വത്തിൽ ഖലീൽ ഇബ്രാഹിം, സാവൻ കൃഷ്ണ പി. എസ്., ആന്റണി ജോർജ് വർഗീസ് എന്നിവർ ചേർന്നായിരുന്നു ഈ ശാസ്ത്രീയ നേട്ടം സാക്ഷാത്കരിച്ചത്. വിദ്യാർത്ഥികളുടെ പുതുമയും സാങ്കേതിക വിജ്ഞാനത്തോടുള്ള അന്വേഷണചൈതന്യവും തെളിയിക്കുന്ന അമൂല്യമായ അനുഭവമായി ഈ നേട്ടം മാറി.
പാഠ്യപദ്ധതിയുടെ പരിധി കടന്ന സൃഷ്ടിപരമായ പഠനത്തിന്റെ ഉജ്ജ്വല മാതൃകയായ ഈ പ്രകടനം, അധ്യാപകരുടെ പിന്തുണയോടൊപ്പം “അചഞ്ചല മനസ്സും സംഘചൈതന്യവുമാണ് മഹത്തായ വിജയങ്ങളിലേക്കുള്ള വഴികാട്ടി” എന്ന സന്ദേശം കൂടി പ്രേക്ഷകർക്കു മുന്നിൽ ശക്തമായി ഉയർത്തിക്കാട്ടി.
പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച

പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സിസ്റ്റർ .റിയ സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ റവ.ഫാ.ജോഷി എം എഫ്. തിരിതെളിച്ച് ഉദ്ഘാടനസന്ദേശംനല്കി.എറണാകുളം ജില്ലാ എം.ടി.സി ശ്രീമതി.റസീനാ പി.എസും,ശ്രീമതി .റെജീനാ കബീറും ക്ലാസ് നയിച്ചു. ഗെയിമിലൂടെയും പിക്ടോബ്ലോക്സിലൂടെയും മറ്റു ഐ ടിസങ്കേങ്ങളുടെ വിവിധമാനങ്ങൾ കുട്ടികൾക്കായി തുറന്നുകിട്ടി.കല്ലുകളിൽകൊത്തിയ അക്ഷരങ്ങളിൽ നിന്നും സ്ക്രീനിലെ ചിത്രങ്ങളിലേയ്ക്കുള്ള യാത്ര.പുസ്തകപേജുകളിൽ മാത്ര ഉച്ചകഴിഞ്ഞ് 2.30 ന് കുട്ടികളുടെ മാതാപിതാക്കളും സന്നി

ഹിതരായിരുന്നു.എറണാകുളം ജില്ലാ എം.ടി.സി ശ്രീമതി.റസീനാ മാതാപിതാക്കൾക്ക് ലിറ്റിൽകൈററ്സിനെ സംബന്ധിച്ച് ക്ലാസെടുത്തു.വൈകുന്നേരം 4.30ന് ക്ലാസ് അവസാനിച്ചു.ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തെവരയിലെ 16/09/2025 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ജോഷി എം. എ. സി.എം.ഐ ഉദ്ഘാടനം ചെയ്തു. ശ്രീമതി റസീന ടീച്ചറും ശ്രീമതി രജീന ടീച്ചറും പരിപാടിയിൽ സാന്നിധ്യമൊരുക്കി.

ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടിയ40 വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് സമാപിച്ചു. ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.

അവിടെ ലിറ്റിൽ കൈറ്റ്സ് എന്നത് എന്താണെന്നും, അതിന്റെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന്റെ പ്രാധാന്യം, കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യം എന്നീ വിഷയങ്ങളെക്കുറിച്ച് റസീന ടീച്ചർ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു.
പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.
Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം

Free Software Day(സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം സമുചിതമായി ആഘോഷിച്ചു. 22-ാം തീയതി തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മാസ്റ്റർ സന്ദേശംനല്കി.റോബോട്ടിക് എക്സ്പോ നടത്തി. തുടർന്ന് ഒരാഴ്ച നീണ്ടുനില്ക്കുന്ന റോബോട്ടിക് എക്സ്പോയും ,ഡിജിറ്റൽ പോസ്റ്റർ മത്സരവും കൊളാഷ് മത്സരവും നടത്തി .വിജയികൾക്ക് സമ്മാനം നല്കി.റോബോട്ടിക് എക്സ്പോയിൽ മികച്ചപ്രതിഭകൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നല്കി ആദരിച്ചു.