ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
പ്രവേശനോത്സവം - 2025

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ശ്രീമതി.സിന്ധു ശ്രീധരൻ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ഹാജിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ പി.വി വേണുഗോപാൽ, ഷിജു ടി.പി., എസ്.എം.സി.ചെയർമാൻ അലിയാർ,എം.പി.ടി.എ. പ്രസിഡണ്ട് ബിൻസി , കുര്യാക്കോസ് ടി.വി. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി എച്ച്.എം. സുമിത പി.ഒ. നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.
ഹയർസെക്കണ്ടറി ജില്ലാതല പ്രവേശനോത്സവം- 2025
ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു. ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വേണുഗോപാൽ, ടി.പി.ഷിജു,എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എസ്.ഹാജിസ് ,പ്രധാനാധ്യാപകൻ ഡോ.കെ.ടി.അഷ്റഫ്, ഡോ.ബാവ കെ.പാലുകുന്ന് , പി.കെ.സരിത, പി.ടി.ജോസ്, ടി.വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.
സ്കൂൾ പരിസരങ്ങളിലും പൊതു ഇടങ്ങളിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, നാസർ പാലക്കാമൂല,പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ഡോ. കെ.ടി.അഷ്റഫ്, കെ.എ.അലിയാർ , വിൻസി, കെ. അനിൽകുമാർ, അൻവർ സാദത്ത്, കെ.വി പ്രകാശൻ, ദീപ, ഡോ. ബാവ കെ.പാലുകുന്ന്, റജീന ബക്കർ, ഇ. ആർ. സിജു എന്നിവർ പ്രസംഗിച്ചു. എക്സൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കും.
ഇന്റർനാഷണൽ യോഗാ ദിനാഘോഷം
ജൂൺ 21-ന് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി NCC ARMY 5 K battalion ന്റെ നേതൃത്വത്തിൽ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ GHSS മീനങ്ങാടി NCC ARMY UNIT കേഡറ്റുകൾ പങ്കെടുത്തു. പ്രധാനാതിഥിയായെത്തിയ കമാന്റിംഗ് ഓഫീസർ കേണൽ മുകുന്ദ് ഗുരു രാജ് കാഡറ്റുകളോട് അഭിമുഖ സംഭാഷണം നടത്തി. യോഗയുടെ പ്രാധാന്യത്തെ കുറിച്ചും, എങ്ങനെ ദിവസേനയും യോഗ പരിശീലനം വഴി ശാരീരികവും മാനസികവുമായ ആരോഗ്യവളർച്ച സാധ്യമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.പരിപാടിയിൽ വിവിധ പരിശീലന ഘട്ടങ്ങളിലൂടെയുള്ള യോഗാസനങ്ങൾ, പ്രണായാമം, ധ്യാനം എന്നിവ നടന്നു. നിരവധി എൻ.സി.സി. കാഡറ്റുകൾ ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
മീനങ്ങാടി പൂർണയൂ ആയുർവേദ യോഗ സെന്റർ സി ഇ ഒ ശ്രീ ആനന്ദ് പദ്മനാഭന്റെ പരിശീലനത്തിൽ നടത്തപ്പെട്ട ഈ പരിപാടി ആത്മവിശ്വാസവും ആരോഗ്യവും നിറഞ്ഞ ഒരു പുതുഅനുഭവമായിരുന്നു.
വനമഹോത്സവം-പ്രകൃതി പഠന ക്യാമ്പും, വിത്തൂട്ടും നടത്തി



വനമഹോത്സവവാരാചരണത്തിൻെ്‍റ ഭാഗമായി കേരള വനംവന്യജീവി വകുപ്പ് സാമൂഹികവനവത്കരണവിഭാഗം മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ എസ്.പി. സി യൂണിറ്റിൻെറ സഹകരണത്തോടെ,മുത്തങ്ങ വന്യജീവിസങ്കേതത്തിൽ വച്ച് വിത്തൂട്ടും പ്രകൃതി പഠനശിൽപശാലയും സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ശ്രീ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യൻെറ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുക എന്നതുപോലെ പ്രധാനമാണ് വനത്തിൻെറയും, വന്യജീവികളുടെയും സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിച്ചാൽ മാത്രമേ, മനുഷ്യരുടെ നിലനിൽപും സാധ്യമാവുകയുള്ളൂവെന്നും, അതിനായി വിദ്യാർഥികളും, യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.
വനം-വന്യജീവി സംഘർഷം ലഘൂകരി ക്കുന്നതിൻെറ ഭാഗമായുള്ള പത്തിനപരിപാടികളുടെ ഭാഗമായ വിത്തൂട്ട് മുത്തങ്ങ വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ.എഫ്.എസ് നിർവ്വഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ടി ഹരിലാൽ,ഒ.വിഷ്ണു , പി.സുനിൽ , എം.പി സജീവ്, എം. ജോഷിൽ, ഡോ. ബാവ കെ.പാലുകുന്ന്,എസ്.പി.സി. സി പി ഒ മാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ് പെക്ടർമാരായ കെ. അഫ്സൽ, എം.കെ. അനുമോൾഎന്നിവർ പ്രസംഗിച്ചു. മുത്തങ്ങ വനത്തിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു.
Maa Care Centre (With a mother's Love)-ഉദ്ഘാടനം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കുടുംബശ്രീ മിഷൻെ്റ മാ കെയർ യൂണിറ്റിന് തുടക്കമായി. വിദ്യാർഥികൾക്കാവശ്യമായ ലഘുഭക്ഷണം, പഠനോപകരണങ്ങൾ തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ജില്ലയിലെ നാലാമത്തെ മാ കെയർ സെൻ്ററാണിത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി. നുസ്രത്ത്, പ്രിൻസിപ്പാൾ എം.കെ ഷിവി, പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ്, എസ്. ഹാജിസ് എന്നിവർ പ്രസംഗിച്ചു.
"പ്രഗതി "-എസ് എസ് എൽ സി വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ്
ഓഗസ്റ്റ് 9, 10 തീയതികളിലായി "പ്രഗതി"എന്ന പേരിൽ എസ് എസ് എൽ സി വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സഹവാസ ക്യാമ്പിൽ 80 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.
ടൈം മാനേജ്മെൻറ് , ഗോൾ സെറ്റിംഗ്, പേഴ്സ്ണാലിറ്റി ഡെവലപ്മെൻറ്, പരീക്ഷയെ എങ്ങനെ പേടി കൂടാതെ സമീപിക്കാം, യോഗ പരിശീലനം, ഉന്നത വ്യക്തിത്വങ്ങളുമായി സംവാദം തുടങ്ങി വിവിധതലങ്ങളിലായി നടന്ന പരിശീലനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
വിദ്യാലയ പ്രിൻസിപ്പാൾ എം കെ ഷിവി സാറിൻറെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി സിന്ധു ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു,വാർഡ് മെമ്പർ ടി പി ഷിജു,പിടിഎ അംഗങ്ങൾ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.യോഗത്തിന് എച്ച് എം ഡോക്ടർ കെ ടി അഷ്റഫ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് ശ്രീമതി പി ഓ സുമിത നന്ദിയും പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ KAS വിദ്യാർത്ഥികളുമായി സംവദിക്കുവാൻ എത്തിയത് ഏറെ വിജ്ഞാനപ്രദവും ഹൃദ്യമായ അനുഭവമായി.
സംസ്ഥാന തലത്തിൽ പോലും ഇത്തരത്തിലുള്ള ഒരു സഹവാസ ക്യാമ്പ് ആദ്യമായിരിക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും പ്രസ്തുത പരിപാടി സംഘടിപ്പിച്ചതിന് വിദ്യാലയത്തെ അഭിനന്ദിക്കുകയും ചെയ്തു.



