സ്കൂൾ പ്രവർത്തനങ്ങൾ 2025-2026
ലഹരി വിരുദ്ധ ദിനാചരണം
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നൂറനാട് എ.എസ്.ഐ ശ്രീമതി. സ്വർണ്ണരേഖ ബോധവത്കരണ ക്ലാസ് നയിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൂറനാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സജി സർ നയിക്കുന്നു.
ലഹരിക്കെതിരെ സൈക്കിൾ റാലി
കറ്റാനം സെൻ്റ് തോമസ് ഹോസ്പിറ്റലുമായി ചേർന്ന് SPC VVHSS താമരക്കുളം ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. വള്ളികുന്നം SHO, പുരോഹിതന്മാർ , Hospital Staff, Nursing students, എന്നിവർ പങ്കെടുത്തു Excise Inspector Flag off ചെയ്തു
ഗതാഗത നിയന്ത്രണം
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം. തിരക്കുള്ള കെ പി റോഡിൽ സ്കൂളിലേക്ക് സുരക്ഷിതമായി കുട്ടികളെ റോഡ് ക്രോസ് ചെയ്തുവിടുന്നതിന് എല്ലാ ദിവസവും SPC കേഡറ്റുകൾ സഹായിക്കുന്നു.