സ്കൂൾ പ്രവർത്തനങ്ങൾ 2025-2026
ലഹരി വിരുദ്ധ ദിനാചരണം
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നൂറനാട് എ.എസ്.ഐ ശ്രീമതി. സ്വർണ്ണരേഖ ബോധവത്കരണ ക്ലാസ് നയിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൂറനാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സജി സർ നയിക്കുന്നു.
ലഹരിക്കെതിരെ സൈക്കിൾ റാലി
കറ്റാനം സെൻ്റ് തോമസ് ഹോസ്പിറ്റലുമായി ചേർന്ന് SPC VVHSS താമരക്കുളം ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. വള്ളികുന്നം SHO, പുരോഹിതന്മാർ , Hospital Staff, Nursing students, എന്നിവർ പങ്കെടുത്തു Excise Inspector Flag off ചെയ്തു
ഗതാഗത നിയന്ത്രണം
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം. തിരക്കുള്ള കെ പി റോഡിൽ സ്കൂളിലേക്ക് സുരക്ഷിതമായി കുട്ടികളെ റോഡ് ക്രോസ് ചെയ്തുവിടുന്നതിന് എല്ലാ ദിവസവും SPC കേഡറ്റുകൾ സഹായിക്കുന്നു.
യോഗ ദിനാചരണം
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം. അധ്യാപകൻ കെ പി അനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു.
ഓണം ക്യാമ്പ്
Spc Vvhss Thamarakulam യൂണിറ്റിൻ്റെ ഓണം ക്യാമ്പ് ആഗസ്ത് 27, 28, 29 തീയതികളിൽ നടന്നു. നൂറനാട് SHO ശ്രീ.P. ശ്രീകുമാർ പതാക ഉയർത്തൽ നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് ശ്രീ.H .റിഷാദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. രതീഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.H M ശ്രീമതി.S .സഫീനാ ബീവി മുഖ്യ പ്രഭാഷണം നടത്തി.അധ്യാപകർ ,PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, PT ,Parade, ഓണാഘോഷം എന്നിവ സംഘടിപ്പിച്ചു.
==
ഗാന്ധി ജയന്തി ആഘോഷം
താമരക്കുളം വി.വി.എച്ച്.എസ്.എസ് എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു.Sub Inspector of Police ശ്രീ. ജവ ഹർ സാർ ക്ലാസ് നയിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ, ഉപന്യാസ മത്സരം,Digital Poster രചന ,ഹാരാർപ്പണം എന്നിവ സംഘടിപ്പിച്ചു.