2025-26

2025-26 More Images and Videos

പ്രവേശനോത്സവം

 
 

2025 -26 വർഷത്തെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ശ്രീ ഇ മനോജ് കുമാർ ഉദ്‌ഘാടനം  ചെയ്തു. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഹെഡ്‌മാസ്റ്റർ ശ്രീ ഹരിദാസൻ മാസ്റ്റർ മുഖ്യാതിഥിയായി .വിവിധ ക്ലബുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ബാഗ് , ക്രയോൺസ് ബലൂണുകൾ എന്നിവ വിതരണം ചെയ്തു .സൗജന്യ പുസ്തകം യൂണിഫോം എന്നിവയുടെ വിതരണോദ്‌ഘാടനവും നടന്നു.പ്രവേശനോത്സവ മധുരമായി പാൽപേടയും പായസവും നൽകി ഈ അധ്യയന വർഷം അമ്പത് പുസ്തകം വായിക്കുന്ന കുട്ടികൾക്ക് ഏകദിന പഠനയാത്രയും 2024 -25 വർഷത്തെ  LSS  USS റെക്കോർഡ് അടുത്ത 5 വർഷത്തിനുള്ളിൽ മറികടന്നാൽ മൂന്നു ദിവസത്തെ പഠനയാത്രയും സൗജന്യമായി നൽകുമെന്ന് മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരിദാസൻ മാസ്റ്റർ കുട്ടികൾക്ക് വാഗ്ദാനം നൽകി.

പരിസ്ഥിതി ദിനം

 
 

പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു

പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി

 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് യു പി സ്കൂൾ കോളിയടുക്കം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി യു പി തലത്തിലെ കുട്ടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ സർ റാലി ഉദ്ഘാടനം ചെയ്തു.ഹിന്ദി ക്ലബ് കൺവീനർമാരായ വിദ്യ എ രമാദേവി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കൗമാരം കരുതലോടെ

 

ആരോഗ്യക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു പി വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് 'കൗമാരം കരുതലോടെ 'എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകയും കൗൺസിലറുമായ അശ്വതി ക്ലാസ് കൈകാര്യം ചെയ്തു. കൗമാരക്കാരായ  ആൺകുട്ടികളിലും പെൺകുട്ടികളിലും വിളർച്ച നിയന്ത്രിക്കുന്നതിനായി അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു.

സ്കൂൾ സംരക്ഷണ സമിതി

 

2025 -26 വർഷത്തെ സ്കൂൾ സംരക്ഷണ സമിതി രൂപീകരണയോഗം ചേർന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ രാമചന്ദ്രൻ കെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ ഇ മനോജ് കുമാർ  ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ആരോഗ്യവകുപ്പ് അധികൃതർ , അഗ്നി രക്ഷാ ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, പിടിഎ എം പി ടി എ , എസ് എം സി അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ , ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.

വായന ദിനം

 
 

  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും പി നാരായണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം  അണിഞ്ഞയുടെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു .ചെമ്മനാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ  മണികണ്ഠൻ പെരുമ്പള,വായനശാല പ്രസിഡൻറ് ടി ശശിധരൻ, മഹേഷ് അണിഞ്ഞ എസ്എംസി അംഗം സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാരംഗം കൺവീനർ ദിവ്യ വിജയൻ നന്ദി പറഞ്ഞു.

യോഗ ദിനം

 
 

ഹോമിയോ ഡിസ്പെൻസറി കളനാടിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തിൽ ആയുർവിദ്യ എന്ന പേരിൽ പഠനത്തോടൊപ്പം ആരോഗ്യവും എന്ന ലക്ഷ്യം മുന്നിൽകണ്ട് യോഗ പരിശീലനം നടത്തി.

സൂമ്പ പരിശീലനം

കുട്ടികളിൽ ആരോഗ്യമുള്ള ജീവിതശൈലി വളർത്തുന്നതിനുംലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി സൂംബാ പരിശീലന പരിപാടി മൂന്ന് ഘട്ടങ്ങളിലായി നടന്നു. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ നൃത്ത മിശ്രിത വ്യായാമ രൂപങ്ങൾ പരിശീലിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ സുംബ പരിശീലിപ്പിക്കാനും പരിപാടി ലക്ഷ്യം വയ്ക്കുന്നു.

സാഹിത്യ സംവാദം

 

വിദ്യാരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾക്കായി സാഹിത്യ സംവാദ പരിപാടി സംഘടിപ്പിച്ചു. കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ ദിവാകരൻ വിഷ്ണുമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ കവിതാ വിഭാഗത്തിൽ ഇടം പിടിക്കാൻ 'കൊയക്കട്ട 'എന്നാ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ കവിയുമായി അഭിമുഖം നടത്തി . സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ദിവ്യ വിജയൻ സ്വാഗതം പറഞ്ഞു.

 

ലഹരി വിരുദ്ധ തെരുവുനാടകം

 

സ്കൂൾ ജെ ആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തെരുവുനാടകം സംഘടിപ്പിച്ചു ഇരുപത്തഞ്ചോളം കുട്ടികൾ അണിനിരന്ന പരിപാടിയിൽ സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാമൂഹിക വിപത്തായ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു.

വായനാ പരിശീലന പരിപാടി

വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാമത്സരം സംഘടിപ്പിച്ചു എൽ പി , യു പി വിഭാഗങ്ങളിൽ വെവ്വേറെ മത്സരം നടന്നു. എൽപി വിഭാഗത്തിൽ ഹിമ ജമീല ,സാവൻശ്രീമയ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നാംദേവ് കൃഷ്ണ നീയ എം നമ്പ്യാർ എന്നിവർ വിജയികളായി.

പുസ്തകപ്രദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായിവിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.എം ടി , തകഴി, ബഷീർ ,വള്ളത്തോൾ, ജി ശങ്കരക്കുറുപ്പ് തുടങ്ങി പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ പ്രദർശനത്തിൽ ഒരുക്കി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക ,വായന ഒരു ലഹരിയാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് സ്കൂൾ പരിപാടികൾ സംഘടിപ്പിച്ചത്.

അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്

അലിഫ് അറബി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം നടന്നു. എൽപി വിഭാഗത്തിൽ ഇബ്രാഹിം ബാദുഷ, അബ്ദുൽ റഹ്മാൻ നുഫൈഹ് , ഖദീജത്ത്  സഹല എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . യുപി വിഭാഗത്തിൽ അർവാ റാനിയ ,ഫാത്തിമ എ  എസ്, സഫ ഫാത്തിമ എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഒരു ദിനം ഒരു ചോദ്യം

ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദുഭാഷാ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും ഒരു ദിനം ഒരു ചോദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് ഉറുദു ഭാഷ പഠന സമീപനം മാറാനും ഭാഷാ പഠനം എളുപ്പമാക്കാനും ഇതുവഴി കഴിയുന്നു.

ബഷീർ അനുസ്മരണം

 
 

വിവിധതരം ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു .ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്കാരവും ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും നടന്നു. സാഹിത്യകാരന്മാരുടെ ചിത്രത്തൂണിൽ അനുസ്മരണവും നടന്നു. വായനാദിന പക്ഷാചരണം പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടന്നു

"അക്ഷരപ്പച്ച"- പുസ്തക സമാഹരണം

 

നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരപ്പച്ചക്ക് തുടക്കമായി കുട്ടികൾ അവരവർക്ക് കഴിയുന്ന വിധം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പരിപാടിയാണിത്. വായിച്ചുകഴിഞ്ഞ പഴയ പുസ്തകങ്ങളും നൽകാം.  ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി നല്ല ഭാഗം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വായന പക്ഷാചരണ പരിപാടിയുടെ സമാപനദിവസം ബഹു: ഹെഡ്മാസ്റ്റർ മാസ്റ്റർ മധു സൂദൻ മാസ്റ്ററിന് മുപ്പത്തഞ്ചോളം പുസ്തകങ്ങൾ കൈമാറാൻ 'അക്ഷരപ്പച്ച ' പരിപാടിക്ക് സാധിച്ചു.

നല്ലപാഠം - നിവേദനം നൽകി

 

തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോളിയടുക്കം ഗവ: യുപി സ്കൂൾ നല്ലപാഠം പ്രവർത്തകർ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന് നിവേദനം നൽകി. ഒട്ടേറെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയെ തെരുവുനായ ശല്യം ഏറെ ദുരിതമാകുന്നു കൂടാതെ മദ്രസ പഠനത്തിന് രാവിലെയും വൈകിട്ടും പോകുന്ന കുട്ടികൾക്കും ഇവ ഭീഷണിയാകുന്ന സാഹചര്യത്തിൽ ആണ് കുട്ടികൾ നിവേദനം തയ്യാറാക്കിയത്.

സ്നേഹസ്പർശം

കുട്ടികളിൽ മൂല്യബോധം വളർത്താനും പരസ്പര സ്നേഹം വർധിപ്പിക്കാനും   'സ്നേഹസ്പർശം' പരിപാടി ആരംഭിച്ചു . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ഈ പദ്ധതിയിൽ തുക  നിക്ഷേപിക്കുകയും കാരുണ്യ പദ്ധതിയിൽ പങ്കാളികളാവുകയും ചെയ്യുന്നു .കുട്ടികളിൽ നിന്നും സമാഹരിച്ച തുക അവശത അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായത്തിനും സ്കൂളിൽ പഠനോപകരണത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് നൽകുന്നതിനും വിനിയോഗിക്കുന്നു.

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹിരാകാശയാത്രികനുമായി സാങ്കല്പിക സംവാദം, പോസ്റ്റർ രചനാ മത്സരം , ചുമർപത്രിക നിർമ്മാണം ,ചാന്ദ്രദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വാർഷിക ജനറൽ ബോഡി

എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള കോളിയടുക്കം ഗവ: യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രമേയം പാസാക്കി .ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടി പി ടി എ  പ്രസിഡൻറ് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീമതി രാധക്കുട്ടി ടീച്ചർ വാർഷിക റിപ്പോർട്ടും , ശ്രീമതി വിദ്യ ടീച്ചർ നന്ദിയും പറഞ്ഞു .

പുതിയ ഭാരവാഹികൾ മണികണ്ഠൻ എം ( പിടിഎ പ്രസിഡൻറ് )എം സുനീഷ് കുമാർ (പിടിഎ വൈസ് പ്രസിഡൻറ് )സുരേഷ് മണി (എസ്എംസി ചെയർമാൻ) ആർ കെ രാജൻ ( എസ് എം സി വൈസ് ചെയർമാൻ) പ്രസീജ വി (എം പി ടി എ പ്രസിഡൻറ്) മിനി എം( പി ടി വൈസ് പ്രസിഡൻറ്).

 
PTA MPTA SMC ഭാരവാഹികൾ

വാങ്മയം പരീക്ഷ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം പരീക്ഷയിൽ അമ്പതിലധികം കുട്ടികൾ പങ്കെടുത്തു. സംഭാഷണം, താളം ഉള്ള വരികൾ കണ്ടെത്തൽ, പഴഞ്ചൊല്ല് കണ്ടെത്തി എഴുതൽ, ആസ്വാദനകുറിപ്പ്, തെറ്റ് തിരുത്തുക തുടങ്ങിയ ചോദ്യങ്ങൾക്ക് കുട്ടികൾ മികച്ച രീതിയിൽ ഉത്തരം എഴുതി. ഒന്നാം സ്ഥാനം 6B യിലെ അമേഖ ചന്ദ്രൻ കരസ്ഥമാക്കി. 6B യിലെ തന്നെ മൈഥിലി ബാബു രണ്ടാം സ്ഥാനം നേടി.