ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26

2025-26 More Images and Videos

പ്രവേശനോത്സവം

2025 -26 വർഷത്തെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ശ്രീ ഇ മനോജ് കുമാർ ഉദ്‌ഘാടനം  ചെയ്തു. PTA പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഹെഡ്‌മാസ്റ്റർ ശ്രീ ഹരിദാസൻ മാസ്റ്റർ മുഖ്യാതിഥിയായി .വിവിധ ക്ലബുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ബാഗ് , ക്രയോൺസ് ബലൂണുകൾ എന്നിവ വിതരണം ചെയ്തു .സൗജന്യ പുസ്തകം യൂണിഫോം എന്നിവയുടെ വിതരണോദ്‌ഘാടനവും നടന്നു.പ്രവേശനോത്സവ മധുരമായി പാൽപേടയും പായസവും നൽകി ഈ അധ്യയന വർഷം അമ്പത് പുസ്തകം വായിക്കുന്ന കുട്ടികൾക്ക് ഏകദിന പഠനയാത്രയും 2024 -25 വർഷത്തെ  LSS  USS റെക്കോർഡ് അടുത്ത 5 വർഷത്തിനുള്ളിൽ മറികടന്നാൽ മൂന്നു ദിവസത്തെ പഠനയാത്രയും സൗജന്യമായി നൽകുമെന്ന് മുൻ ഹെഡ്മാസ്റ്റർ ശ്രീ ഹരിദാസൻ മാസ്റ്റർ കുട്ടികൾക്ക് വാഗ്ദാനം നൽകി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു

പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് യു പി സ്കൂൾ കോളിയടുക്കം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി യു പി തലത്തിലെ കുട്ടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ സർ റാലി ഉദ്ഘാടനം ചെയ്തു.ഹിന്ദി ക്ലബ് കൺവീനർമാരായ വിദ്യ എ രമാദേവി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കൗമാരം കരുതലോടെ

ആരോഗ്യക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു പി വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് 'കൗമാരം കരുതലോടെ 'എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകയും കൗൺസിലറുമായ അശ്വതി ക്ലാസ് കൈകാര്യം ചെയ്തു. കൗമാരക്കാരായ  ആൺകുട്ടികളിലും പെൺകുട്ടികളിലും വിളർച്ച നിയന്ത്രിക്കുന്നതിനായി അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു.

സ്കൂൾ സംരക്ഷണ സമിതി

2025 -26 വർഷത്തെ സ്കൂൾ സംരക്ഷണ സമിതി രൂപീകരണയോഗം ചേർന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ രാമചന്ദ്രൻ കെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ ഇ മനോജ് കുമാർ  ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മേൽപ്പറമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ആരോഗ്യവകുപ്പ് അധികൃതർ , അഗ്നി രക്ഷാ ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, പിടിഎ എം പി ടി എ , എസ് എം സി അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ , ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.

വായന ദിനം

  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും പി നാരായണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം  അണിഞ്ഞയുടെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു .ചെമ്മനാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ  മണികണ്ഠൻ പെരുമ്പള,വായനശാല പ്രസിഡൻറ് ടി ശശിധരൻ, മഹേഷ് അണിഞ്ഞ എസ്എംസി അംഗം സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാരംഗം കൺവീനർ ദിവ്യ വിജയൻ നന്ദി പറഞ്ഞു.

യോഗ ദിനം

ഹോമിയോ ഡിസ്പെൻസറി കളനാടിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തിൽ ആയുർവിദ്യ എന്ന പേരിൽ പഠനത്തോടൊപ്പം ആരോഗ്യവും എന്ന ലക്ഷ്യം മുന്നിൽകണ്ട് യോഗ പരിശീലനം നടത്തി.

സൂമ്പ പരിശീലനം

കുട്ടികളിൽ ആരോഗ്യമുള്ള ജീവിതശൈലി വളർത്തുന്നതിനുംലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി സൂംബാ പരിശീലന പരിപാടി മൂന്ന് ഘട്ടങ്ങളിലായി നടന്നു. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ നൃത്ത മിശ്രിത വ്യായാമ രൂപങ്ങൾ പരിശീലിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ സുംബ പരിശീലിപ്പിക്കാനും പരിപാടി ലക്ഷ്യം വയ്ക്കുന്നു.

സാഹിത്യ സംവാദം

വിദ്യാരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുപി വിഭാഗം കുട്ടികൾക്കായി സാഹിത്യ സംവാദ പരിപാടി സംഘടിപ്പിച്ചു. കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ ദിവാകരൻ വിഷ്ണുമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ കവിതാ വിഭാഗത്തിൽ ഇടം പിടിക്കാൻ 'കൊയക്കട്ട 'എന്നാ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ കവിയുമായി അഭിമുഖം നടത്തി . സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ദിവ്യ വിജയൻ സ്വാഗതം പറഞ്ഞു.

ലഹരി വിരുദ്ധ തെരുവുനാടകം

സ്കൂൾ ജെ ആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തെരുവുനാടകം സംഘടിപ്പിച്ചു ഇരുപത്തഞ്ചോളം കുട്ടികൾ അണിനിരന്ന പരിപാടിയിൽ സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാമൂഹിക വിപത്തായ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു.

വായനാ പരിശീലന പരിപാടി

വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാമത്സരം സംഘടിപ്പിച്ചു എൽ പി , യു പി വിഭാഗങ്ങളിൽ വെവ്വേറെ മത്സരം നടന്നു. എൽപി വിഭാഗത്തിൽ ഹിമ ജമീല ,സാവൻശ്രീമയ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നാംദേവ് കൃഷ്ണ നീയ എം നമ്പ്യാർ എന്നിവർ വിജയികളായി.

പുസ്തകപ്രദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായിവിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.എം ടി , തകഴി, ബഷീർ ,വള്ളത്തോൾ, ജി ശങ്കരക്കുറുപ്പ് തുടങ്ങി പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ പ്രദർശനത്തിൽ ഒരുക്കി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുക ,വായന ഒരു ലഹരിയാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് സ്കൂൾ പരിപാടികൾ സംഘടിപ്പിച്ചത്.

അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്

അലിഫ് അറബി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം നടന്നു. എൽപി വിഭാഗത്തിൽ ഇബ്രാഹിം ബാദുഷ, അബ്ദുൽ റഹ്മാൻ നുഫൈഹ് , ഖദീജത്ത്  സഹല എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . യുപി വിഭാഗത്തിൽ അർവാ റാനിയ ,ഫാത്തിമ എ  എസ്, സഫ ഫാത്തിമ എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഒരു ദിനം ഒരു ചോദ്യം

ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദുഭാഷാ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും ഒരു ദിനം ഒരു ചോദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് ഉറുദു ഭാഷ പഠന സമീപനം മാറാനും ഭാഷാ പഠനം എളുപ്പമാക്കാനും ഇതുവഴി കഴിയുന്നു.

ബഷീർ അനുസ്മരണം

വിവിധതരം ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു .ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്കാരവും ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും നടന്നു. സാഹിത്യകാരന്മാരുടെ ചിത്രത്തൂണിൽ അനുസ്മരണവും നടന്നു. വായനാദിന പക്ഷാചരണം പരിപാടിയുടെ സമാപനവും ഇതോടൊപ്പം നടന്നു

"അക്ഷരപ്പച്ച"- പുസ്തക സമാഹരണം

നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരപ്പച്ചക്ക് തുടക്കമായി കുട്ടികൾ അവരവർക്ക് കഴിയുന്ന വിധം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പരിപാടിയാണിത്. വായിച്ചുകഴിഞ്ഞ പഴയ പുസ്തകങ്ങളും നൽകാം.  ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി നല്ല ഭാഗം ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വായന പക്ഷാചരണ പരിപാടിയുടെ സമാപനദിവസം ബഹു: ഹെഡ്മാസ്റ്റർ മാസ്റ്റർ മധു സൂദൻ മാസ്റ്ററിന് മുപ്പത്തഞ്ചോളം പുസ്തകങ്ങൾ കൈമാറാൻ 'അക്ഷരപ്പച്ച ' പരിപാടിക്ക് സാധിച്ചു.

നല്ലപാഠം - നിവേദനം നൽകി

തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോളിയടുക്കം ഗവ: യുപി സ്കൂൾ നല്ലപാഠം പ്രവർത്തകർ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന് നിവേദനം നൽകി. ഒട്ടേറെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയെ തെരുവുനായ ശല്യം ഏറെ ദുരിതമാകുന്നു കൂടാതെ മദ്രസ പഠനത്തിന് രാവിലെയും വൈകിട്ടും പോകുന്ന കുട്ടികൾക്കും ഇവ ഭീഷണിയാകുന്ന സാഹചര്യത്തിൽ ആണ് കുട്ടികൾ നിവേദനം തയ്യാറാക്കിയത്.

സ്നേഹസ്പർശം

കുട്ടികളിൽ മൂല്യബോധം വളർത്താനും പരസ്പര സ്നേഹം വർധിപ്പിക്കാനും   'സ്നേഹസ്പർശം' പരിപാടി ആരംഭിച്ചു . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ ഈ പദ്ധതിയിൽ തുക  നിക്ഷേപിക്കുകയും കാരുണ്യ പദ്ധതിയിൽ പങ്കാളികളാവുകയും ചെയ്യുന്നു .കുട്ടികളിൽ നിന്നും സമാഹരിച്ച തുക അവശത അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായത്തിനും സ്കൂളിൽ പഠനോപകരണത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് നൽകുന്നതിനും വിനിയോഗിക്കുന്നു.

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹിരാകാശയാത്രികനുമായി സാങ്കല്പിക സംവാദം, പോസ്റ്റർ രചനാ മത്സരം , ചുമർപത്രിക നിർമ്മാണം ,ചാന്ദ്രദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വാർഷിക ജനറൽ ബോഡി

എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള കോളിയടുക്കം ഗവ: യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രമേയം പാസാക്കി .ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടി പി ടി എ  പ്രസിഡൻറ് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീമതി രാധക്കുട്ടി ടീച്ചർ വാർഷിക റിപ്പോർട്ടും , ശ്രീമതി വിദ്യ ടീച്ചർ നന്ദിയും പറഞ്ഞു .

പുതിയ ഭാരവാഹികൾ മണികണ്ഠൻ എം ( പിടിഎ പ്രസിഡൻറ് )എം സുനീഷ് കുമാർ (പിടിഎ വൈസ് പ്രസിഡൻറ് )സുരേഷ് മണി (എസ്എംസി ചെയർമാൻ) ആർ കെ രാജൻ ( എസ് എം സി വൈസ് ചെയർമാൻ) പ്രസീജ വി (എം പി ടി എ പ്രസിഡൻറ്) മിനി എം( പി ടി വൈസ് പ്രസിഡൻറ്).

PTA MPTA SMC ഭാരവാഹികൾ

വാങ്മയം പരീക്ഷ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം പരീക്ഷയിൽ അമ്പതിലധികം കുട്ടികൾ പങ്കെടുത്തു. സംഭാഷണം, താളം ഉള്ള വരികൾ കണ്ടെത്തൽ, പഴഞ്ചൊല്ല് കണ്ടെത്തി എഴുതൽ, ആസ്വാദനകുറിപ്പ്, തെറ്റ് തിരുത്തുക തുടങ്ങിയ ചോദ്യങ്ങൾക്ക് കുട്ടികൾ മികച്ച രീതിയിൽ ഉത്തരം എഴുതി. ഒന്നാം സ്ഥാനം 6B യിലെ അമേഖ ചന്ദ്രൻ കരസ്ഥമാക്കി. 6B യിലെ തന്നെ മൈഥിലി ബാബു രണ്ടാം സ്ഥാനം നേടി.

വായനക്കളരി – അറിവിന്റെ അക്ഷരവസന്തം

അക്ഷരങ്ങളാൽ വളരുന്ന വിദ്യാർത്ഥികൾക്ക് അറിയലിന്റെ വാതായനം തുറക്കുകയാണ് വായനക്കളരി എന്ന പദ്ധതിയിലൂടെ. ജി.യു.പി.എസ്. കോളിയടുക്കം സ്‌കൂളിൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം, മലയാള മനോരമയുടെ നല്ല പാഠം ക്ലബ്ബ് വഴിയാണ് ദിനപത്രങ്ങൾ പതിവായി വിതരണം ചെയ്യുന്നത്.

വിദ്യാർത്ഥികളുടെ വാർത്താവിചാരം വളർത്താനും, ലോകവീക്ഷണം വികസിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന് ഉണർവുണ്ടാക്കിയത് ഷാഫി നാലപ്പാട് അവർ സ്‌കൂളിന് അനുവദിച്ച ദിനപത്രങ്ങൾ വഴി തന്നെയാണ്. വിദ്യാർത്ഥികൾക്കിടയിൽ പത്രവായനയുടെ ശീലമുറപ്പിക്കാൻ ഇതിന് വലിയ പങ്കുണ്ട്.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. മധുസൂദനൻ മാസ്റ്റർ പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിൽ സംസാരിച്ചു. പത്രം വാർത്ത മാത്രമല്ല, അറിവിനും വിശകലനത്തിനും വാതായനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

യുദ്ധവിരുദ്ധ റാലി 

യുദ്ധത്തിനെതിരെ ബോധവത്കരണം നൽകുന്നതിൻറെ ഭാഗമായി കോളിയടുക്കം ഗവ: യു പി സ്കൂൾ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളും സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും സംയുക്തമായി യുദ്ധവിരുദ്ധ റാലി നടത്തി. കോളിയടുക്കം ടൗണിലൂടെ നടന്ന റാലിയിൽ വിദ്യാർത്ഥികളും  അധ്യാപകരും പങ്കെടുത്തു.സ്കൂൾ ഹെഡ്മാസ്റ്റർ പി കെ മധുസൂദനൻ മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. “യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല, അത് മനുഷ്യരാശിക്ക് കൊണ്ടുവരുന്നത് വേർപാടും നാശവും മാത്രമാണ്,” എന്ന് അദ്ദേഹം പ്രസ്താവിച്ചു.

പ്ലക്കാർഡുകളും  ബാനറുകളും കൈയിൽ പിടിച്ച് കുട്ടികൾ സമാധാന സന്ദേശങ്ങളുമായാണ് മാർച്ച് നടത്തിയത്. കോർഡിനേറ്റർ ജിഷ കെ , വിദ്യ എ , അനില, രാജശേഖര നായക് എന്നിവർ റാലിക്ക് നേതൃത്വം നൽകി.






ഹിരോഷിമ നാഗസാക്കി ദിനം കോളിയടുക്കം ഗവ: യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.

ആണവായുധങ്ങളാലുള്ള വിനാശത്തിന്റെ ഭീകരത മനസ്സിലാക്കി സമാധാനത്തിനായുള്ള പ്രതിജ്ഞചൊല്ലി വിദ്യാർത്ഥികൾ കൊഴിയാത്ത ചരമം കൊണ്ട് ഹിരോഷിമ-നാഗസാക്കിയിലെ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ സമാധാന സന്ദേശം കൈമാറി കൂടാതെ യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തി പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.

പ്രസംഗം മത്സരം , സമാധാന റാലി,  പ്രസംഗം മത്സരം ,പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം, കൊളാഷ് നിർമാണം തുടങ്ങിയ പരിപാടികളോടെ യുദ്ധഭീകരതയ്ക്കെതിരെ കുട്ടികൾ അണിനിരന്നു








ക്ലീൻ ക്ലാസ് റൂം ട്രോഫി

സ്കൂളിലെ ഏറ്റവും വൃത്തിയുള്ള ക്ലാസിനെ ഓരോ ആഴ്ചയും കണ്ടെത്തി റോളിംഗ് ട്രോഫി നൽകുന്നു. കുട്ടികളുടെ നല്ല ആരോഗ്യത്തിനും

ശ്രദ്ധയും പഠനക്ഷമതയും കൂട്ടുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തിൽ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും .ക്ലാസ് മുറി വൃത്തിയായി സൂക്ഷിക്കുന്നത് നല്ല ശീലങ്ങളുടെ ഭാഗമാണ്. കുട്ടികളിൽ ഉത്തരവാദിത്തബോധം വളരാനും സഹായിക്കുന്നു.

വൃത്തിയുള്ള ക്ലാസ് കാണാൻ ആകർഷണീയവും സുഖകരവുമാണ്.ശുചിത്വം പരിപാലിക്കാൻ എല്ലാവരിലും താത്പര്യം ഉണരുന്നു.

സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനം.

കോളിയടുക്കം ഗവ: യു പി സ്കൂളിലെ പി ടി എ , എസ് എം സി , എം പി ടി എ , പ്രവാസി കൂട്ടായ്മ , അധ്യാപകർ എന്നിവരുടെ  നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ശുചീകരണ പ്രവർത്തനം നടത്തി.  സ്കൂൾ വളപ്പിലും പരിസരത്തെയും പുല്ല് വെട്ടുകയും ജൈവ വേലി പുനഃസ്ഥാപിക്കുകയും ചെയ്തു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ

സ്കൂൾ ഹെഡ്മാസ്റ്റർ പി കെ  മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം മണികണ്ഠൻ, എസ് എം സി ചെയർമാൻ സുരേഷ് മണി ,എം  പി ടി എ പ്രസിഡൻറ് പ്രസീജ , പ്രവാസി ഭാരവാഹികളായ സുബീഷ് വയലാംകുഴി , കെ മണികണ്ഠൻ പി ടി എ , എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ  ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.








പത്ര വിതരണം രണ്ടാം ഘട്ടം...

കോളിയടുക്കം ഗവ: യു.പി.സ്കൂളിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ: ഇ. മനോജ് കുമാർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ: മധുസൂദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് എം.മണികണ്ഠൻ അധ്യക്ഷനായി. എസ്.എം.സി. ചെയർമൻ സുരേഷ് മണി.പി.എം, എം.പി.ടി.എ.പ്രസിഡന്റ് പ്രസീജ അണിഞ്ഞ, പി.ടി.എ. വൈസ് പ്രസിഡന്റ് സുനീഷ് കുമാർ , അനന്തൻ കോളിയടുക്കം, പത്രം സ്പോൺസർ ചെയ്ത പ്രമുഖ വ്യക്തിത്വങ്ങൾ,രാജശേഖരൻ മാസ്റ്റർ, മറ്റു അധ്യാപകർ, കമ്മറ്റി അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റന്റ് രാധകുട്ടി ടീച്ചർ നന്ദി പറഞ്ഞു...







ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബാല സൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിൽ നടത്തിയ ബാല -ബാലിക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പി കെ  മധുസൂദനൻ  സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയ്‌നാച്ചി, ജാനകി അണിഞ്ഞ, പി. ടി. എ. പ്രസിഡന്റ് എം. മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുനീഷ് കുമാർ അണിഞ്ഞ, എം. പി. ടി. എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, സീനിയർ അസിസ്റ്റന്റ് രാധകുട്ടി  കെ,   അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ബി ആർ സി കോർഡിനേറ്റർ സുധീഷ് മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിദ്യ കെ നന്ദി പറഞ്ഞു..








കോളിയടുക്കം ഗവ: യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു..

രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നൃത്ത ശില്പങ്ങൾ, ദേശഭക്തി ഗാന മത്സരങ്ങൾ, ജെ ആർ സി കുട്ടികളുടെ പാസിങ് ഔട്ട്‌ പരേഡ്,തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.തുടർന്ന് പായസ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്നേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ്‌കുമാർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷനായി. എസ് എം സി ചെയർമാൻ സുരേഷ് മണി, എം പി ടി എ പ്രസിഡന്റ് പ്രസീജ അണിഞ്ഞ,പി ടി എ വൈസ് പ്രസിഡന്റ് സുനീഷ് കുമാർ, എം പി ടി എ വൈസ് പ്രസിഡന്റ് മിനി അണിഞ്ഞ, എസ് എം സി വൈസ് ചെയർമാൻ ആർ കെ രാജൻ, ജെ ആർ സി ട്രൈനർ സുനിൽ. കെ, മറ്റു കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, സീനിയർ അസിസ്റ്റന്റ് കെ. രാധകുട്ടി, സ്റ്റാഫ് സെക്രട്ടറി വിദ്യ തുടങ്ങിയവർ സംസാരിച്ചു...

ചങ്ങാതിക്കൊരു തൈ പദ്ധതിക്ക്  തുടക്കമായി

സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കമായി.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന തൈകൾ പരസ്പരം കൈമാറിയാണ് ഇത് നടപ്പാക്കിയത്. സ്വാതന്ത്ര്യ ദിനത്തിൽ വാർഡ് മെമ്പർ ശ്രീ .ഇ മനോജ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ മധുസൂദനൻ മാസ്റ്റർ അധ്യക്ഷനായി.പിടി പ്രസിഡണ്ട് ശ്രീ മണികണ്ഠൻ എം  SMC ചെയർമാൻ ശ്രീ സുരേഷ് മണി പി വൈസ് പ്രസിഡണ്ട് സുനീഷ് കുമാർ എം. മദർ പി ടി എ പ്രസിഡണ്ട് പ്രസീജ വി , രാധകുട്ടി കെ. വിദ്യ കെ. സീസ് കൺവീനർ രജ്ന ഇ , പ്രസീത വി. എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ ആർ.പി.ചിറമ്മൽ സനോജ് ചടങ്ങിൽ പങ്കെടുത്തു