ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ ഫോറസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

അസംബ്ലി

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലി ഹെഡ്മിസ്ട്രസ് അനില സാമൂവലിന്റെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സ്വാഗതവും, ഫോറസ്റ്റ് ക്ലബ്ബ് കൺവീനർ റോഷൻ നന്ദിയും അർപ്പിച്ചു. ദേശീയഗാനത്തോടുകൂടിയാണ് സ്കൂൾ അസംബ്ലി സമാപിച്ചത്.

മുഖ്യ സന്ദേശം

ളാക സെന്തോം മാർത്തോമാ ചർച്ച് അസിസ്റ്റൻറ് വികാരി റവ. തോമസ് മാത്യു മുഖ്യ സന്ദേശം നൽകി. പരിസ്ഥിതിയുടെ സംരക്ഷണ ആവശ്യകതയും വ്യക്തിപരമായ ഉത്തരവാദിത്വവും  വിശദീകരിച്ചു.

സഹപാഠിക്ക് ഒരു തണൽ പദ്ധതി

ഫോറെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി. പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ഉത്തമൻ ആശംസകൾ അറിയിച്ചു.

പരിസ്ഥിതി പ്രതിജ്ഞ

വിദ്യാർത്ഥിനി അനിക എ പരിസ്ഥിതി ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. പ്രതിജ്ഞയിലൂടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള വ്യക്തിഗത പ്രതിബദ്ധത ഓർമിപ്പിക്കപ്പെട്ടു.

പോസ്റ്റർ പ്രദർശനം

ഫോറസ്റ്റ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ, പ്ലാസ്റ്റിക് നിരോധനം, ജലസംരക്ഷണം, മാലിന്യ നിയന്ത്രണം, വനസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അടങ്ങിയ പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. ഇതിലൂടെ വിദ്യാർത്ഥികളിലേക്കുള്ള ശക്തമായ ബോധവൽക്കരണം നടപ്പാക്കാനായി.

വൃക്ഷതൈ നട്ടുപിടിപ്പിക്കൽ

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

മൈം

മരങ്ങൾ വെട്ടാതെ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന സന്ദേശം ഉൾകൊണ്ട് വിദ്യാർത്ഥികൾ  മൈം അവതരിപ്പിച്ചു.

മത്സരങ്ങൾ

യുപി വിഭാഗത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾക്കും പരിസ്ഥിതി ബോധത്തിനും ഈ മത്സരങ്ങൾ വേദിയായി.

ബോധവത്കരണ ക്ലാസ് – മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നൽകി. ക്ലാസിലൂടെ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക്‌ മനസ്സിലാക്കുവാൻ സാധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ മോൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.