ഉള്ളടക്കത്തിലേക്ക് പോവുക

വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2025-26 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കൂടെയുണ്ട് ഞങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പല വീടുകളിലും ഏത് നല്ല ആശ്വാസമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി ദിനം

2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.

വായന വാരാചരണം

സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.