വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു. സ്കൂൾ മാനേജർ യു.പി ഗംഗാധരൻ, വാർഡ് മെമ്പർ ഫൗസിയ പനോളി, പി ടി എ പ്രസിഡന്റ് ഷാക്കിർ അലി കണ്ണിയൻ, പ്രധാനാധ്യാപിക ലത കെ എം എന്നിവർ സംബന്ധിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എല്ലാ കുട്ടികൾക്കും മാനേജ്മെന്റിന്റെ സ്നേഹ സമ്മാനമായി സ്കൂൾ ബാഗ് നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പാട്ട്, ഡാൻസ് എന്നിവയും നടന്നു. അധ്യാപകർ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി..
പരിസ്ഥിതി ദിനം




2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.. 7A ക്ലാസിലെ മിത്ര പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക എന്ന വിഷയത്തിൽ വീഡിയോ പ്രദർശനം നടത്തി. LP/UP തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിന് പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. UP വിഭാഗം കുട്ടികൾ വെട്ടിക്കൽ ഫാർമിംഗ് ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചട്ടികളിൽ ഇലചെടി/പൂച്ചെടി നട്ടുപിടിപ്പിക്കുന്ന പ്രവർത്തനം നടത്തി.
ജൂലൈ 5 പരിസ്ഥിതി ദിനചാരണത്തോടനുബന്ധിച്ചു വെണ്ണക്കോട് എ. യു. പി. സ്കൂളിലെ എൽ. പി. വിഭാഗം കുട്ടികൾ സ്കൂൾ മുറ്റത്ത് ചെടികൾ നാട്ടു.പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി LP കുട്ടികൾ പ്ലേ കാർഡുകൾ തയ്യാറാക്കി.
വായന വാരാചരണം











സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സാഹിത്യക്വിസ് മത്സരങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ റേഡിയോ ക്വിസ് ആയും രണ്ടാം ഘട്ടത്തിൽ IT ഉപയോഗിച്ചുമാണ് ക്വിസ് നടത്തിയത്. സ്കൂൾ തലത്തിൽ 7B ക്ലാസിലെ അജു കൃഷ്ണ ഒന്നാം സ്ഥാനവും, 7A ക്ലാസിലെ സൽമാൻ രണ്ടാം സ്ഥാനവും 6D ക്ലാസിലെ ഖദീജ മൂന്നാം സ്ഥാനവും നേടി. വിജയി കൾക്ക് HM ലത കെ എം സമ്മാനങ്ങൾ വിതരണം ചെയ്തു.
വായന ദിനത്തോടനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ നടന്നു.. കുട്ടികളിൽ വായന ഒരു ശീലമാക്കുന്നതിനും വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും യോജിച്ച പ്രവർത്തനങ്ങൾ ആണ് നടന്നത്..
സാഹിത്യ ക്വിസ്-
എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ ക്ലാസ്സ് തല മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും വായനദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.
സാഹിത്യകാരന്മാരെ അറിയാൻ...സ്കൂൾ FM പരിപാടി
അക്ഷര മരം-
അക്ഷര ലോകത്തേക്ക് കുഞ്ഞു പ്രതിഭകളെ സ്വാഗതം ചെയ്തു കൊണ്ടു തയ്യാറാക്കിയ അക്ഷര മരം വേറിട്ട കാഴ്ച യായിരുന്നു.
പുസ്തക പ്രദർശനം-
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടി കൊണ്ടു പോവാൻ സജ്ജീകരിച്ച വായന മുറി, എഴുത്തുകാരെ അറിയാനും കൃതികൾ പരിചയപ്പെടാനും കുട്ടികൾക്കു അവസരം ലഭിച്ചു.
ക്ലാസ്സ് ലൈബ്രറി-
പുസ്തക വിതരണം നടന്നു. ക്ലാസ്സ് ലൈബ്രറി ഒരുക്കൽ.
P N പണിക്കർ ഫോട്ടോ അനാച്ഛാദനം(വര-ഷമീം മാസ്റ്റർ, കാവനൂർ)
ചുമർ പത്രിക നിർമാണം
വായന ശാല സന്ദർശനം-
കാവനൂർ എ കെ കേശവൻനായർ സ്മാരക ലൈബ്രറി സന്ദർശിച്ചു. കുട്ടികൾക്ക് പൊതു വായന ശാലയിൽ അംഗത്വം ലഭിച്ചു. ആവശ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭിച്ചു.
സ്കൂൾ മലയാളം ക്ലബ്, വിദ്യാരംഗം, ലൈബ്രറി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ HM ലത കെ എം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ചു . LP, UP SRG കൺവീനർമാർ, മലയാളം ക്ലബ് കൺവീനർ, Rtd അധ്യാപകർ സന്തോഷ് ബേബി, ജെയ്‌സ് എബ്രഹാം, മേരി ജോർജ്, രാജശ്രീ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
CPTA
രക്ഷിതാക്കളുടെ ക്ലാസ്സ് തല യോഗം നടന്നു. 2025-26 അക്കാദമിക വർഷത്തിലെ ആദ്യ യോഗത്തിൽ 85 % രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികളുടെ പഠന കാര്യങ്ങൾ, സ്കൂൾ തല പ്രവർത്തങ്ങൾ അറിയുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഉതകുന്ന ചർച്ച നടന്നു. Pre- Test അവലോകനത്തിലൂടെ തന്റെ കുട്ടി ഓരോ വിഷയത്തിലും എവിടെ എത്തി നിൽക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കാനും തുടർ പ്രവർത്തന സാധ്യതകൾ ചർച്ച ചെയ്യാനും കഴിഞ്ഞു