LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38047
യൂണിറ്റ് നമ്പർLK/2018/38047
ബാച്ച്2025-28
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിജി സൂസൻ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡീന മേരി ലൂക്ക്
അവസാനം തിരുത്തിയത്
27-06-202538047

സ്കൂളിന്റെ പതിവ് പ്രവർത്തനങ്ങളിലെ പങ്കാളിത്തം

പ്രവേശനോത്സവം

2025 -26 അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ ഫോട്ടോയും വീഡിയോയും പകർത്തിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.

വിജയോത്സവം

2024-25 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് സ്കൂളിൽ വച്ചു നടത്തിയ വിജയോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഓഡിയോ വിഷ്വൽ അവതരണങ്ങൾ ഒരുക്കുകയും ഡോക്യുമെന്റേഷന്റെ ഭാഗമായി പരിപാടിയുടെ ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്തു.

മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാചരണം

ജൂൺ 26 ന് നടന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗ വിരുദ്ധ ദിനാചരണത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സുംബ നൃത്ത പ്രകടനത്തിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.

പ്രവേശന പരീക്ഷ 2025

സ്കൂളിലെ 2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. 30 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് സീനിയർ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മിസ്ട്രെസ്സ്മാരെ സഹായിച്ചു.

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. രണ്ടു ഗ്രൂപ്പുകളിലായി 20 ചോദ്യങ്ങൾ അടങ്ങുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ ആയിരുന്നു നടന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, ഐടി പൊതുവിജ്ഞാനം എന്നിവ ഉൾപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

പരീക്ഷയിൽ കൈറ്റ് മിസ്ട്രെസ്സ്മാരായ ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക്, സീനിയർ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

 
അഭിരുചി പരീക്ഷ


 
അഭിരുചി പരീക്ഷ