എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ: പി മമ്മു അധ്യക്ഷത വഹിച്ചു. എട്ടാം ക്ലാസിലെ പാഠപുസ്തക വിതരണം ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ സജീവൻ പ്രവേശനോത്സവ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര, ഗ്രാമ പഞ്ചായത്ത് മെമ്പർ ടികെ ഖാലിദ്, പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വാച്ചാൽ ഷഫീഖ്, കെ ജീജി, കെ രഞ്ജിനി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.