2024-27 ബാച്ചിന്റെ അവധിക്കാല ക്യാംപ് 28/05/2025ന് 9.30 മുതൽ സ്കൂൾ ഐ ടി ലാബിൽ ആരംഭിച്ചു.പി ടി എ പ്രസിഡണ്ട് എ മാധവൻ ഉദ്‌ഘാടനം നിർവഹിച്ച ക്യാംപിൽ കൈറ്റ് ട്രെയിനർ കെ സുമേഷ് ക്ലാസുകൾ എടുത്തു.വീഡിയോ പ്രൊഡക്ഷൻ മേഖലയിലെ ക്ലാസുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.വീഡിയോ ഷൂട്ടിംഗ്,വീഡിയോ എഡിറ്റിങ് വീഡിയോ പ്രദർശനം എന്നിവ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്നു.കൈറ്റ് മിസ്ട്രസുമാരായ ശ്രീപീയ സി കെ ,അജിത കെ ആർ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ അശോക എ ,സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണൻ നായർ ,സി പ്രശാന്ത് എന്നിവർ സംബന്ധിച്ചു .