ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2024-27

12:13, 17 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48077 (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ ചേ‌ർത്തു.)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ മൂത്തേടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് റോബോ എക്സ്പോ സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ്  ബീന മണ്ണിങ്ങ പള്ളിയാളി ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജി ഫ്രാൻസിസ്, ഐ.ടി. കോർഡിനേറ്റർ കെ.എം.നുസൈബ എന്നിവർ സംസാരിച്ചു.

സൂര്യപ്രകാശത്തിൻ്റെ ദിശയിലേക്ക് സോളാർ പാനൽ തിരിയുന്ന സോളാർ ട്രാക്കിംഗ് സിസ്റ്റം, മനുഷ്യവികാരങ്ങൾ തിരിച്ചറിയുന്ന മൂഡ് റെക്കഗ് നൈസർ, ഹസ്തദാനം ചെയ്യുന്ന റോബോട്ട്, ഓട്ടോമാറ്റിക് റെയിൻ സെൻസിംഗ് സിസ്റ്റം എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു. കൈറ്റ് മെൻ്റർമാരായ എം.ജ്യോതിമോൾ, പി. ജ്യോതി പ്രകാശ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്.ശ്രീനന്ദ് , ആദിത്യൻ എന്നിവർ നേതൃത്വം നൽകി.


48077-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48077
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതിപ്രകാശ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജ്യോതിമോൾ
അവസാനം തിരുത്തിയത്
17-11-202548077


അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 27 ാം തീയതി ചൊവ്വാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന മണ്ണിങ്ങപള്ളിയാളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ഈ ഏകദിന ക്യാമ്പിലൂടെ വീഡിയോ പ്രൊഡക്ഷൻ, എഡിറ്റിംഗ്, കണ്ടന്റ് മേക്കിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി. മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീമതി. ഷൈനി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ജ്യോതിപ്രകാശ്, കൈറ്റ് മിസ്ട്രസ് ജ്യോതിമോൾ, സ്കൂൾ ഐ.ടി. കോർഡിനേറ്റർ നുസൈബ എന്നിവർ സംസാരിച്ചു.


 
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2025