ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ് കുട്ടികളുടെ അഭിരുചി പരീക്ഷ നടന്നു. 25 6.25 ബുധനാഴ്ചയാണ് പരീക്ഷ നടത്തിയത്.118കുട്ടികൾ അപേക്ഷ നൽകി.114 കുട്ടികളാണ് പരീക്ഷ എഴുതിയത്. 8 സി. ക്ലാസിലെ ജി. ദേവനാരായണൻ അഭിരുചി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.
| 48077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48077 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതിപ്രകാശ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതിമോൾ എം |
| അവസാനം തിരുത്തിയത് | |
| 17-11-2025 | 48077 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 'ക്യാമ്പസ് പൾസ് 'എന്ന പേരിൽ ഒരു സ്കൂൾ പത്രം ആരംഭിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷം
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ മൂത്തേടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് റോബോ എക്സ്പോ സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ബീന മണ്ണിങ്ങ പള്ളിയാളി ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജി ഫ്രാൻസിസ്, ഐ.ടി. കോർഡിനേറ്റർ കെ.എം.നുസൈബ എന്നിവർ സംസാരിച്ചു.
സൂര്യപ്രകാശത്തിൻ്റെ ദിശയിലേക്ക് സോളാർ പാനൽ തിരിയുന്ന സോളാർ ട്രാക്കിംഗ് സിസ്റ്റം, മനുഷ്യവികാരങ്ങൾ തിരിച്ചറിയുന്ന മൂഡ് റെക്കഗ് നൈസർ, ഹസ്തദാനം ചെയ്യുന്ന റോബോട്ട്, ഓട്ടോമാറ്റിക് റെയിൻ സെൻസിംഗ് സിസ്റ്റം എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളായിരുന്നു. കൈറ്റ് മെൻ്റർമാരായ എം.ജ്യോതിമോൾ, പി. ജ്യോതി പ്രകാശ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എസ്.ശ്രീനന്ദ് , ആദിത്യൻ എന്നിവർ നേതൃത്വം നൽകി.