ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48077 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതിപ്രകാശ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതിമോൾ |
| അവസാനം തിരുത്തിയത് | |
| 09-08-2025 | Mohammedrafi |
സ്‍കൂൾ പത്രം - കാമ്പസ് പൾസ്
ജൂൺ മാസത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു പത്രം പുറത്തിറക്കാൻ തീരുമാനിക്കുകയും 2023 - 25 ബാച്ചിനെ ചുമതല ഏൽപിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023-25 ബാച്ചിലെ 4 കുട്ടികളെ ചേർത്ത് ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ശ്രീനന്ദ് എസ്, ആദിത്യൻ PJ , മിൻഹ ലത്തീഫ്, റഷ തഹസിൻ. എന്നിവർ സ്കൂളിൽ ജൂലൈ മാസത്തിൽ നടന്ന പ്രധാന പരിപാടികളും അവയുടെ വിവരങ്ങളും ശേഖരിച്ചു. എഡിറ്റോറിയൽ ബോർഡിന്റെ നേതൃത്വത്തിൽ പത്താം തരത്തിലെ മറ്റ് എൽ കെ അംഗങ്ങളേയും ചേർത്ത് 'കാമ്പസ് പൾസ് ' എന്ന പേരിൽ പത്രം തയ്യാറാക്കി. ഓഗസ്റ്റ് ആറിന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ബീന മണ്ണിങ്ങപ്പള്ളിയാളി സ്കൂൾ അസംബ്ലിയിൽ വച്ച് സ്കൂൾ ലീഡർക്ക് പത്രം കൈമാറി പ്രകാശനം ചെയ്തു.

