ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48077 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതിപ്രകാശ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതിമോൾ |
| അവസാനം തിരുത്തിയത് | |
| 17-11-2025 | 48077 |
അവധിക്കാല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 27 ാം തീയതി ചൊവ്വാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന മണ്ണിങ്ങപള്ളിയാളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ഈ ഏകദിന ക്യാമ്പിലൂടെ വീഡിയോ പ്രൊഡക്ഷൻ, എഡിറ്റിംഗ്, കണ്ടന്റ് മേക്കിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി. മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീമതി. ഷൈനി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ജ്യോതിപ്രകാശ്, കൈറ്റ് മിസ്ട്രസ് ജ്യോതിമോൾ, സ്കൂൾ ഐ.ടി. കോർഡിനേറ്റർ നുസൈബ എന്നിവർ സംസാരിച്ചു.
