വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പയിങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പയിങ്ങാട്ടേരി . ഇവിടെ 45 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 107 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് പയിങ്ങാട്ടിരി
വിലാസം
പയിങ്ങാട്ടിരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201715447




ചരിത്രം

            എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂര്‍നാട് വില്ലേജിലെ പയിങ്ങാട്ടേരി ഗ്രാമത്തിന്‍റെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഏക വിദ്യാലയമാണിത്.

1908 ല്‍ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങട്ടേരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെണ്‍കുട്ടികള്‍ പഠിക്കണമെന്ന താല്‍പര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാര്‍ ബോര്‍ഡ് ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു വിദ്യാലയത്തിന്‍റെ അന്നത്തെ പേര്.

പയിങ്ങാട്ടേരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹം‍ സംഭാവന നല്‍കിയ 29 സെന്‍റ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവര്‍ തന്നെയായിരുന്നു. 1920 മുതല്‍ വിദ്യാലയം മിക്സഡ്‌ സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.772936, 75.990079 |zoom=13}}