എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്

Schoolwiki സംരംഭത്തിൽ നിന്ന്


എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
വിലാസം
ആനാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 5 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201742001




തിരുവനന്തപുരം ജില്ലയിൽ തെ.പടിഞ്ഞാറ് ഭാഗമായ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ വലതുവശത്തുള്ള മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ശ്രീ നാരായണ വിലാസനം ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രെസിഡെന്റ്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു( എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 6688) ഈ വിദ്യാലയം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. ആദ്യത്തെ അഡ്മിഷൻ ജൂൺ 9, 1950-ലാണ് നടന്നത്. ഈ വിദ്യാലയത്തിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച 5 പേരും പെണ്കുട്ടികളായിരുന്നു. ആറാമത്തേതു ആൺകുട്ടിയും. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സുബ്രമണ്യ സ്വാമിയും പിന്നീട് ശ്രീ കുഞ്ഞുണ്ണി കൃഷ്ണൻ മാസ്റ്ററും ആയിരുന്നു. കുഞ്ഞുണ്ണി മാസ്റ്ററുടെ കാലത്താണ് എസ്.എസ്.എൽ.സി ആദ്യബാച്ച് പരീക്ഷയെഴുതി പുറത്തുവന്നത്. നാല്പതു കുട്ടികൾ എസ്.എസ്.എൽ.സി പഠിച്ചുവെങ്കിലും ഇരുപതു കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ പരീക്ഷയിൽ ഉയർന്ന മാർക്കു കരസ്ഥമാക്കിയ ശ്രീമാൻ തങ്കപ്പന് ആനാട് പഞ്ചായത്ത് സ്വർണ പതക്കം നൽകി ആദരിച്ചു. ശേഷം ശ്രീമാൻ ഗംഗാധര പണിക്കർ വിദ്യാലയത്തിൻെറ മാനേജർ ആയി.

ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ 1285 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു. എൻപത്തിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ Dr.കെ.ആർ.ഷൈജു, ഹെഡ്മിസ്ട്രസ് ശ്രീമതി ശൈല.റ്റി.വി, പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ സജി കുമാർ എന്നിവരാണ്.

ഭൗതികസൗകര്യങ്ങള്‍

  • സ്മാർട്ട് ക്ലാസ്.
  • സി.സി.റ്റീ.വി ക്യാമറ നിരീക്ഷണത്തിലുള്ള ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ക്ലാസ്സുകളും വരാന്തയും.
  • വിശാലമായ സയൻസ് ഐ.റ്റീ ലാബുകളും കളിസ്ഥലവും.
  • വ്യത്യസ്ത കഴിവുള്ള കുട്ടികൾക്ക് റാമ്പ് സൗകര്യം.
  • കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കുഴൽ കിണറിനു പുറമേ മൂന്ന് കിണറുകൾ.
  • വിശാലമായ വായനശാല.
  • ചുറ്റുമതിലും, ഗേറ്റും, സെക്യൂരിറ്റിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി