Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2024 -25 അധ്യയന  വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 ആം തീയതി  ഗംഭീരമായി സ്കൂൾ ആഡിറ്റോറിയത്തിൽ ആഘോഷിച്ചു . 113 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി . അക്ഷരകിരീടവും കുട്ടിക്ക് ഒരു ചെടി  പദ്ധതിയും അക്ഷരദീപവും തെളിയിച്ചു.

പരിസ്ഥിതി ദിനം

ഇക്കോ ക്ലബ്ബിന്റെ ഭാഗമായി  ജൂൺ 5  ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ക്വിസ് മത്സരം,പോസ്റ്റർ  നിർമ്മാണം, കുട്ടികളുടെ ചെടി സംരക്ഷണം എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

200 കുട്ടികളെ അണിനിരത്തി ഫ്യൂഷൻ ഡാൻസ് സംഘടിപ്പിച്ചു . വർണ്ണാഭമായ കലാപരിപാടികളോടുകൂടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഓണാഘോഷം

വ്യത്യസ്തമാർന്ന ഓണപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു.പി ടി എ സമിതികളുടെ സഹായത്തോടുകൂടി സ്വാദിഷ്ടമായ  ഓണസദ്യയും തയ്യാറാക്കി.