ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
പ്രവേശനോത്സവം
2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 ആം തീയതി ഗംഭീരമായി സ്കൂൾ ആഡിറ്റോറിയത്തിൽ ആഘോഷിച്ചു . 113 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി . അക്ഷരകിരീടവും കുട്ടിക്ക് ഒരു ചെടി പദ്ധതിയും അക്ഷരദീപവും തെളിയിച്ചു.
പരിസ്ഥിതി ദിനം
ഇക്കോ ക്ലബ്ബിന്റെ ഭാഗമായി ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം, കുട്ടികളുടെ ചെടി സംരക്ഷണം എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനം
200 കുട്ടികളെ അണിനിരത്തി ഫ്യൂഷൻ ഡാൻസ് സംഘടിപ്പിച്ചു . വർണ്ണാഭമായ കലാപരിപാടികളോടുകൂടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഓണാഘോഷം
വ്യത്യസ്തമാർന്ന ഓണപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു.പി ടി എ സമിതികളുടെ സഹായത്തോടുകൂടി സ്വാദിഷ്ടമായ ഓണസദ്യയും തയ്യാറാക്കി.
ശാസ്ത്ര - ഗണിത ശാസ്ത്ര മേള /സബ് ജില്ലാ കലോത്സവം
ശാസ്ത്ര ഗണിതശാസ്ത്ര മേളകളിൽ ഈ വർഷവും നമ്മുടെ സ്കൂളിന് മികച്ച പോയിന്റ് നേടാൻ സാധിച്ചു.
സബ്ജില്ലാ കലോത്സവത്തിൽ വീണ്ടും ഓവറാൾ നേടി, വർഷങ്ങളായി തുടരുന്ന ആധിപത്യം നിലനിർത്തിയിരിക്കുന്നു.രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ ഒരു പൊതു വിദ്യാലയത്തിനു എത്രത്തോളം ഉയരാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആനാട് ഗവൺമെന്റ്, എൽ. പി. എസ്.
പഠനോത്സവം
ക്ലാസ്സ്‌താലം സ്കൂൾതലം പൊതുവിടം എന്നിവിടങ്ങളിൽ ആനാട് ഗവണ്മെന്റ് എൽ പി എസ്സിന്റെ മികവുകൾ പ്രദർശിപ്പിച്ചു. പൊതുവിടമായ മൂഴിയിൽ 250 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ,സ്‌കിറ്റുകൾ,ഇംഗ്ലീഷ് ആക്ഷൻ സോങ്ങുകളുടെ അവതരണം ,സ്കൂളിലെ തനത് പ്രവർത്തനങ്ങളായ കാവ്യാഞ്ജലി ആരോഗ്യ കായിക പ്രവർത്തനങ്ങളായ വെൽനെസ്സ് ഡാൻസ്, ഹുലാ ഹൂപ്സ് ,റോളർ സ്‌കേറ്റിങ് ,എന്നിവ സംഘടിപ്പിച്ചു.ആനാട് എൽ പി എസ്സിലെ ചുണക്കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ കാണികളെ കൊണ്ട് മൂഴി ജംഗ്ഷൻ നിറഞ്ഞിരുന്നു.
സ്കൂൾ വാർഷികം
2025 ഏപ്രിൽ 4ന് പാറയ്‌ക്കൽ മണ്ഡപം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഗംഭീരമായി ആഘോഷിച്ചു.45 പരിപാടികളിലായി 400 ഓളം കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട കോറിയോഗ്രഫികൾ ,സ്‌കിറ്റുകൾ , നൃത്ത നാടകങ്ങൾ ,മൈം ,തിരുവാതിര , ഒപ്പന ,വഞ്ചിപ്പാട്ട് എന്നിവ അവതരിപ്പിച്ചു . മിന്നും പ്രകടനങ്ങൾ കാഴ്ചവച് മണിക്കൂറുകളോളം ഒരു നാടിനെ ഉത്സവ ലഹരിയിലാക്കാൻ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു. വിവിധ പി ടി എ സമിതിയുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണവും സഹായവും പരിപാടി വിജയമാക്കി തീർക്കാൻ സഹായിച്ചു .