ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2025-26

ആനാട് എൽ.പി.എസിലെ സ്കൂൾ പ്രവേശനോത്സവം ബി.ആർ.സി തല പ്രവേശനോൽസവത്തോടൊപ്പം ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച 10.30 ന് ബഹു: സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടറും എഴുത്തുകാരിയുമായ ശ്രീമതി രശ്മി.ജി നിർവഹിച്ചു. ബി.പി.സി ശ്രീമതി അനില ടീച്ചർ, പി.ടി.എ പ്രസിഡന്റ് വി.പി.വിഷ്ണു,പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവം തത്സമയം വേദിയിൽ പ്രദർശിപ്പിച്ചു. സംസ്ഥാനത്തിന് ഒട്ടാകെ മാതൃകയായ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയം പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക്  ''കുട്ടിക്ക് ഒരു ചെടി" (പുതുതായി സ്കൂളിൽ ചേരുന്ന കുട്ടിക്ക് കുട്ടിയുടെ പേരിൽ തന്നെ ഒരു ചെടി കൂടി നട്ടു കൊണ്ട്) നൽകി കൊണ്ടാണ് പ്രവേശനോത്സവം തുടങ്ങിയത്. അക്ഷരകിരീടം ചൂടിയെത്തിയ കുട്ടികൾ രക്ഷിതാവിനോടൊപ്പം ദീപം തെളിയിച്ച് പ്രവേശനോത്സവത്തിൽ പങ്കാളികളായി. കുട്ടി പ്രാസംഗികർ നേതൃത്വം നൽകിയ സ്കൂൾ ബാലസഭ ശ്രദ്ധേയമായി.സ്കൂൾ ഗായകസംഘം ആലപിച്ച ഗാനങ്ങൾ,പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ കാവ്യാഞ്ജലി എന്നിവയോടെ ചടങ്ങ് ഗംഭീരമായി. ഫിഷ് മർച്ചന്റ് അസോസിയേഷൻ പുതുതായി പ്രവേശനം നേടിയ ഓരോ കുട്ടിക്കും മത്സ്യവും ബൗളും സമ്മാനമായി നൽകി.

സ്കൂളിന്റെ വക സ്നേഹസമ്മാനവും ഉണ്ടായിരുന്നു. പ്രീ പ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 240 കുട്ടികൾ

ഇത്തവണ നവാഗതരായി എത്തി.

പരിസ്ഥിതി ദിനാചരണം

ഇക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി,പുതിയ തൈകൾ നട്ടുപിടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യദിന നൃത്തശില്പം സംഘടിപ്പിച്ചു.350 ഓളം കുട്ടികളെ പങ്കെടുപ്പിച്ചു.