സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം നടത്തി
കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായി തുടങ്ങിയ ചടങ്ങിൽ സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ എന്നീ വിഭാഗം കുട്ടികളുടെ പരേടും സ്കൂൾ ബാൻഡിന്റെ ബാൻഡ് മേളവും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്ഐസി എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. തുടർന്ന് ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ബിന്ദു ജോർജ്, എം പി ടി എ പ്രസിഡന്റ് നിഷ ഷാജി, ബിആർസി കോഡിനേറ്റർ മുഹമ്മദ് റാഫി, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് അവസാനമായി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്ഐസി നന്ദി പ്രകാശിപ്പിച്ചു.
-
സദസ്സ്
-
-
പ്രാർത്ഥന
-
ഉദ്ഘാടനം
-
പുതിയ കുട്ടികൾക്ക് സ്വീകരണം
-
ഘോഷയാത്ര
പരിസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5ന് വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ബാനറുകളും പ്ലക്കാർടുകളും കൈയ്യിലേന്തി വിദ്യാർഥികൾ വേളങ്കോട് അങ്ങാടിയിൽ റാലി നടത്തി. തുടർന്ന് ഹെഡ്മിസ്ട്രസ് മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി. ശേഷം സ്കൂൾ ലീഡർ ആൻ മരിയ ജസ്റ്റിന് വൃക്ഷ തൈ നൽകി. കുട്ടികൾ അധ്യാപകർക്കൊപ്പം വിവിധ ഇടങ്ങളിൽ തൈകൾ നട്ടു. എൻ സി സി, ജെ. ആർ. സി., സ്കൗട്ട് & ഗൈഡ്സ് , നേച്ചർ ക്ലബ്ബ്, ടീൻസ് ക്ലബ് അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് , ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനാചരണം
രക്ഷാകർത്തൃയോഗവും എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തി
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ക്ലാസ്സ് പി ടി എ യും തുടർന്ന് ജനറൽ പി ടി എ യും നടത്തി. സ്കൂളിന്റെ പി ടി എ പ്രസിഡന്റായി ഷിജി ആന്റണിയും വൈസ് പ്രസിഡന്റായി എൽസി ജോബിയും എം പി ടി എ പ്രസിഡന്റായി ഷംനയും തിരഞ്ഞെടുക്കപ്പെട്ടു. മീറ്റിങ്ങിനോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസും എസ് എസ് എൽ സി വിദ്യാർഥികൾക്കായി മോട്ടിവേഷൻ സെമിനാറും സംഘടിപ്പിച്ചു. ലീഡർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാദർ സായി പാറൻകുളങ്ങരയും ഡിസിഎൽ മേഖലാ ഡയറക്ടർ സന്ദീപ് സാറുമാണ് ക്ലാസുകൾ നയിച്ചത്. തുടർന്ന് കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 36 വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ് വിജയികളെയും മെമെന്റോ നൽകിയ ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ് ഐ സി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സ്മിത കെ എന്നിവർ സന്നിഹിതരായിരുന്നു.
-
General PTA & SSLC-Full A+ വിജയികളെ ആദരിക്കൽ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ ജാഗ്രത സമിതി കൺവീനർ സിസ്റ്റർ നവീന എസ് ഐ സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പിന്നീട് കോടഞ്ചേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ശിഹാബ് സാർ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ് നടത്തി. കോടഞ്ചേരിയിലെ സീനിയർ പോലീസ് ഓഫീസർ പത്മനാഭൻ സാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ലാസിനു ശേഷം ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജ്യോതി മോൾ ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു പി, എൽ പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘനൃത്തം, ലഹരി വിരുദ്ധ ഗാനം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളിന് ചുറ്റും റാലി നടത്തിക്കൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു.
-
ലഹരി വിരുദ്ധ പ്രതിജ്ഞ
-
പ്രതിജ്ഞ
-
ലഹരി വിരുദ്ധ ദിനാചരണം സന്ദേശം-ശിഹാബ് സാർ
-
ലഹരി വിരുദ്ധ ഗാനം-എൽ.പി.വിഭാഗം
-
ഫ്ലാഷ് മോബ്- യൂ.പി വിഭാഗം
മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
-
ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും, വിദ്യാരംഗം-കാലാസാഹിത്യ വേദി
-
ഉദ്ഘാടനം
-
All clubs Group
-
വിവിധ ക്ലബുകൾ
-
വിവിധ ക്ലബുകൾ
-
കലാസാഹിത്യം
മാർ ഈവാനിയോസ് അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ, മലങ്കര സഭയുടെ പിതാവും ബഥനി സിസ്റ്റേഴ്സ സമൂഹത്തിന്റെ സ്ഥാപകനുമായ മാർ ഈവാനിയോസ് പിതാവിന്റെ അനുസ്മരണവും, വിദ്യാരംഗവും, കലാസാഹിത്യവും, സ്കൂളിലെ സയൻസ്, സോഷ്യൽസയൻസ്, ഐടി, മാത്സ്, ഭാഷ, വർക്ക് എക്സ്പീരിയൻസ്, ആർട്സ്, സ്പോർട്സ്, ലൈബ്രറി, എക്കോ, ടാൻസ്,
ഹെൽത്ത് എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി സ്വാഗതം, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ-ചാർജ് ബിബിൻ സെബാസ്റ്റ്യൻ അധ്യക്ഷത, വഹിച്ച ചടങ്ങിൽ നാടൻ പാട്ട് കലാകാരൻ മാത്യൂസ് വയനാട് ഉദ്ഘാടന കർമ്മം നടത്തി. ധന്യൻ മാർ ഈവാനിയോസ് പിതാവിനെ അനുസ്മരിച്ചുകൊണ്ട് സിസ്റ്റർ വചന എസ് ഐ സി അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ കുമാരി ദിയ തെരെസ് കുമാരി അമേയ വി പ്രേം എന്നിവർ പിതാവിന്റെ പ്രത്യേക അനുസ്മരണം നടത്തി. എം പി ടി എ പ്രസിഡന്റ് ഷംന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ബെനില ജേക്കബ് നന്ദി അറിയിച്ചു. തുടർന്ന് നാടൻപാട്ട് കലാകാരൻ മാത്യൂസ് വയനാടിന്റെ നാടൻ പാട്ടുകളുടെ സംഗീത വിരുന്നിൽ കുട്ടികൾ ആടിയും പാടിയും രസിച്ചു. തുടർന്ന് എൽ പി, യു പി, ഹൈ സ്കൂൾ വിദ്യാർത്ഥികളുടെ മനം കവരുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി
-
സ്കൂൾ പാർലിമെന്റ്
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ 2024-'25 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ ആയി പത്താം ക്ലാസ് വിദ്യാർത്ഥിയായ അക്സൽ റൂബി മാർക്കോസും ചെയർമാനായി പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യ വിനോദും തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറി സ്കൂൾ ലീഡർ ആയി അലന്റ മരിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും വോട്ട് അഭ്യർത്ഥിക്കുവാനും കുട്ടികൾക്ക് അവസരം ലഭിച്ചു. പോളിംഗ് ബൂത്തും, ബാലറ്റ് പേപ്പറും, ബാലറ്റ് പെട്ടിയും ഇലക്ഷൻ യാഥാർത്ഥ്യമാക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസറും,റിട്ടേണിംഗ് ഓഫീസറും, മറ്റ് ഓഫീസർമാരും കുട്ടികൾ തന്നെയായിരുന്നു. വോട്ടിങ്ങിനു ശേഷം വിരൽത്തുമ്പിൽ ലഭിച്ച മഷി അടയാളം കൂടിയായപ്പോൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഒരു തിരഞ്ഞെടുപ്പിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയി. ബാലറ്റ് എണ്ണുന്നതിലും കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയ അധ്യാപകരായ സിസ്റ്റർ അഞ്ജന, മാർട്ടിൻ സാർ,സോളി, ബിനീത, ജോതിമോൾ, ലീനാ, ഷിംന (യൂ.പി, ഹൈസ്ക്കൂൾ തലത്തിലും) എൽ.പി.വിഭാഗത്തിൽ അജയ്, നീന, ഗിൽഡ ഉഷ, സലീല,സിസ്റ്റർ നിസ്തുല, ഷിബിത എന്നിവരെയും വിജയികളായ വിദ്യാർത്ഥികളെയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി സ്ക്കൂൾ അസംബ്ലിയിൽ എല്ലാവരെയും അനുമോദിച്ചു.
താമരശ്ശേരി സബ് ജില്ല കലോത്സവം
താമരശ്ശേരി സബ് ജില്ല കലോത്സവം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30 ന് നടന്ന പൊതുസമ്മേളനത്തോടെ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വി.ആർ.സുധീഷ് സബ്ജില്ലാ കലാമേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ് റിപ്പോർട്ട് അവതരണം നടത്തി. മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കലാലയുടെ അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ഏവരെയും അറിയിച്ചു. സ്കൂൾ പ്രിൻസിപ്പലും സ്വാഗത സംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ.മുനീർ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രണ്ടു ദിനങ്ങളായി നടക്കുന്ന മേളയിൽ 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
-
ഉപജില്ല സ്ക്കൂൾ കലോത്സവ എൻട്രൻസ്സ്
-
സ്വാഗതം - സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ
-
അധ്യക്ഷൻ അലക്സ് തോമസ് ചെമ്പകശ്ശേരി
-
റിപ്പോർട്ട് അവതരണം താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിനോദ്
-
സബ്ജില്ലാ കലാമേള ഉദ്ഘാടനം - എഴുത്തുകാരനും അധ്യാപകനുമായ വി.ആർ.സുധീഷ്
-
മുഖ്യപ്രഭാഷണം-മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന
-
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം പ്രഖ്യാപനം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്
-
Trophy
-
-