കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ് സ്ഥിതിചെയ്യുന്നത്.
നിബിഡമായ ഹരിതഭംഗികൊണ്ട് അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ
ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.
school
ചിത്രശാല
പൊയ്ക്കവർ കാവിനെ കുറിച്ചുള്ള പഠനംcycle rallycycle rallyപൊയിൽക്കാവ് എച്ച്. എസ്. എസ്
വനദുർഗ്ഗ കാവ്, പൊയിൽക്കാവ്
കാവ്,കവാടം
'ഭൂമിശാസ്ത്രസവിശേഷതകൾ
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമണ് പൊയിൽക്കാവ്. നിരവധി പ്രകൃതി സവിശേഷതകൾ ഇവിടെയുണ്ട്. ധാരാളം സസ്യജൈവസമ്പത്തുകളും ഇവിടെയുണ്ട്. പൊയിൽക്കാവ് വനദുർഗ്ഗ ദേവിക്ഷേത്രത്തിലെ കാവ് ഇത്തരം സസ്യ ജൈവസമ്പത്ത്കൊണ്ട് പ്രശസ്തമാണ്. നാമാവശേഷമായികൊണ്ടിരിക്കുന്ന ധാരാളം വൃക്ഷങ്ങൾ കാവിനകത്തുണ്ട്.
memorial
'ചരിത്രമുറങ്ങുന്ന പൊയിൽകാവ്
പൊയിൽകാവിനടുത്തുള്ള കാപ്പാട് ചരിത്രതാളുകളിൽ ഇടം നേടിയ ഒരു സ്ഥലമാണ്. പോർച്ചുഗീസുകാരനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയ കാപ്പാടിൽ അദ്ധേഹത്തിന്റെ സ്മാരകം നിലകൊള്ളുന്നു. നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലംകൂടിയാണ് കാപ്പാട്. ഇതുകൂടാതെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ആക്രമണം ക്വിറ്റ്ഇന്ത്യാ കാലഘട്ടത്തിൽ ശ്രദ്ധേയമായ സംഭവമാണ്. കൂടാതെ ചേലിയ കഥകളി വിദ്ധ്യാലയം ഗുരു ചേമഞ്ചേരിയുടെ നാട്, പൂക്കാട് കലാലയം, സ്വാതന്ത്രസമരനേതാക്കൾ എന്നിവ പൊയിൽക്കാവിന്റെമാത്രം അഭിമാനമാണ്.